തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ജനറല്‍ റിക്രൂട്ട്മെന്റ് - ജില്ലാതലം
വിവിധ ജില്ലകളില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍.
ജനറല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ലിമിറ്റഡ്/ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില്‍ ജൂനിയര്‍ അസിസ്റ്റന്റ്.
എന്‍സിഎ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷനില്‍ സിനി അസിസ്റ്റന്റ് (എല്‍സി/എഐ)അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 03.06.2026.
നാലു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: നാലു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2, തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി), വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (മലയാളം മീഡിയം), കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് ലിമിറ്റഡില്‍ ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.