പിഎസ്സി
തിരുവനന്തപുരം: ആറു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (അപ്ഹോള്‍സ്റ്ററര്‍ ), കേരള സംസ്ഥാന പ്രോസിക്യൂഷന് സര്‍വീസില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി, തൃശൂര്‍ ജില്ലയില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ (തൃശൂര്‍ കോര്പ്പറേഷന് ഇലക്ട്രിസിറ്റി വിംഗ്) സബ് എന്‍ജിനിയര്‍, വിവിധ ജില്ലകളില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ്, കേരളത്തിലെ സഹകരണമേഖലിയിലെ അപ്പെക്സ് സൊസൈറ്റികള്‍/കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന് ഫോര്‍ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡില്‍ (മത്സ്യഫെഡ്) പ്രോജക്ട് ഓഫീസര്‍ (പാര്‍ട്ട് 1 - ജനറല്‍ കാറ്റഗറി, പാര്‍ട്ട് 2- മത്സ്യതൊഴിലാളികള്‍/ മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍) തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
Tags : PSC Publish Shortlist Sixposts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash