Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shortlist

പി​എ​സ്‌​സി എ​ട്ടു ത​സ്തി​ക​ക​ളി​ലേ​ക്ക് സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ട്ടു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു സാ​​​ധ്യ​​​താ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

വ​​​നി​​​താ ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ല്‍ സൂ​​​പ്പ​​​ര്‍​വൈ​​​സ​​​ര്‍ (ഐ​​​സി​​​ഡി​​​എ​​​സ്), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ ബോ​​​ട്ട് ഡ്രൈ​​​വ​​​ര്‍, ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ല്‍ ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ല്‍ ബോ​​​ട്ട് ഡ്രൈ​​​വ​​​ര്‍, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ല്‍ അ​​​ച്ച​​​ടി​​വ​​​കു​​​പ്പി​​​ല്‍ കോ​​​പ്പി ഹോ​​​ള്‍​ഡ​​​ര്‍ (ക​​​ന്ന​​​ഡ), കോ​​​ഴി​​​ക്കോ​​​ട്, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ല്‍ കാ​​​ര്‍​ഷി​​​ക വി​​​ക​​​സ​​​ന ക​​​ര്‍​ഷ​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ല്‍ ഫി​​​റ്റ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ മ​​​ണ്ണ് പ​​​ര്യ​​​വേ​​​ക്ഷ​​​ണ മ​​​ണ്ണ് സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ല്‍ ട്രേ​​​സ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ല്‍ വെ​​​ല്‍​ഡ​​​ര്‍, ഓ​​​യി​​​ല്‍ പാം ​​​ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ല്‍ വെ​​​ല്‍​ഡ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​ണു സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ ല​​​ക്ച​​​റ​​​ര്‍ ഇ​​​ന്‍ കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ പ്രാ​​​ക്ടീ​​​സ് (ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ള്‍), സാ​​​മൂ​​​ഹ്യ നീ​​​തി വ​​​കു​​​പ്പി​​​ല്‍ ഇ​​​ന്‍​സ്ട്ര​​​ക്ട​​​ര്‍ (ടെ​​​യി​​​ല​​​റിം​​​ഗ് ആ​​​ൻ​​​ഡ് എം​​​ബ്രോ​​​യി​​​ഡ​​​റി), ഓ​​​യി​​​ല്‍ പാം ​​​ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ല്‍ റി​​​സ​​​ര്‍​ച്ച് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

Kerala

ചു​രു​ക്ക​പ്പ​ട്ടി​ക

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മി​​​ല്‍​ക്ക് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ല്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ സൂ​​​പ്ര​​​ണ്ട് (ഡെ​​​യ​​​റി) ത​​​സ്തി​​​ക​​​ക​​​യി​​​ലേ​​​ക്ക് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍ അ​​​ച്ച​​​ടി വ​​​കു​​​പ്പി​​​ല്‍ ബൈ​​​ന്‍​ഡ​​​ര്‍ ഗ്രേ​​​ഡ് 2 (പ​​​ട്ടി​​​ക​​​വ​​​ര്‍​ഗം) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

National

സിഐസി നിയമനം; ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലുള്ളവർ പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടവരെന്ന് സ​​​​ർ​​​​ക്കാ​​​​ർ വിശദീകരണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ (സി​​​​ഐ​​​​സി) ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ച എ​​​​ട്ടി​​​​ൽ അ​​​​ഞ്ചു​​​​പേ​​​​രും പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ സ്രോ​​​​ത​​​​സു​​​​ക​​​​ൾ.

ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലെ പേ​​​​രു​​​​ക​​​​ളി​​​​ൽ പ​​​​ട്ടി​​​​ക​​​​ജാ​​​​തി, പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ, പി​​​​ന്നാ​​​​ക്ക, ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്രാ​​​​തി​​​​നി​​​​ധ്യം കു​​​​റ​​​​വാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​ നി​​​​യ​​​​മ​​​​ന​​​​സ​​​​മി​​​​തി​​​​യി​​​​ലെ അം​​​​ഗ​​​​മാ​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച പേ​​​​രു​​​​ക​​​​ളി​​​​ൽ വി​​​​യോ​​​​ജി​​​​പ്പ് അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് കേ​​​​ന്ദ്ര​​​​സ്രോ​​​​ത​​​​സു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

സി​​​​ഐ​​​​സി​​​​യി​​​​ലെ മു​​​​ഖ്യ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ണ​​​​റ​​​​ട​​​​ക്കം എ​​​​ട്ടു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രെ​​​​യും ഒ​​​​രു വി​​​​ജി​​​​ല​​​​ൻ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ​​​​യും (സി​​​​വി​​​​സി) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി കേ​​​​ന്ദ്രം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച പേ​​​​രു​​​​ക​​​​ളി​​​​ൽ വി​​​​യോ​​​​ജി​​​​പ്പ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന കു​​​​റി​​​​പ്പ് കൈ​​​​മാ​​​​റി​​​​യ​​​​ത്.

രാ​​​​ഹു​​​​ലി​​​​ന്‍റെ എ​​​​തി​​​​ർ​​​​പ്പി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ അ​​​​ന്നേ​​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 90 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​രു​​​​ന്ന പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രു​​​​ടെ പ്രാ​​​​തി​​​​നി​​​​ധ്യം സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച പേ​​​​രു​​​​ക​​​​ളി​​​​ൽ പ​​​​ര്യാ​​​​പ്ത​​​​മ​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് രാ​​​​ഹു​​​​ൽ വി​​​​യോ​​​​ജി​​​​പ്പ് അ​​​​റി​​​​യി​​​​ച്ച​​​​തെ​​​​ന്നാ​​​​ണു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

സി​​​​ഐ​​​​സി​​​​യി​​​​ലെ എ​​​​ട്ട് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളി​​​​ൽ പ​​​​ട്ടി​​​​ക​​​​ജാ​​​​തി, പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ, പി​​​​ന്നാ​​​​ക്ക, ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഓ​​​​രോ പ്ര​​​​തി​​​​നി​​​​ധി​​​​യും ഒ​​​​രു വ​​​​നി​​​​ത​​​​യു​​​​മ​​​​ട​​​​ക്കം പാ​​​​ർ​​​​ശ്വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​ഞ്ച് പേ​​​​രു​​​​ക​​​​ളു​​​​ണ്ടെ​​​​ന്ന് സ്രോ​​​​ത​​​​സു​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up