പിഎസ്സി
തിരുവനന്തപുരം: എട്ടു തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
വനിതാ ശിശുവികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്), എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ബോട്ട് ഡ്രൈവര്‍, ഇടുക്കി ജില്ലയില്‍ ജലസേചന വകുപ്പില്‍ ബോട്ട് ഡ്രൈവര്‍, കണ്ണൂര്‍ ജില്ലയില്‍ അച്ചടിവകുപ്പില്‍ കോപ്പി ഹോള്‍ഡര്‍ (കന്നഡ), കോഴിക്കോട്, കോട്ടയം ജില്ലകളില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ ഫിറ്റര്‍, കോഴിക്കോട് ജില്ലയില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ ട്രേസര്‍, കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പില്‍ വെല്‍ഡര്‍, ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ വെല്‍ഡര്‍ തസ്തികകളിലേക്കാണു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഗവണ്മെന്റ് പോളിടെക്നിക്കുകള്), സാമൂഹ്യ നീതി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ (ടെയിലറിംഗ് ആൻഡ് എംബ്രോയിഡറി), ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
Tags : PSC Publish ShortList Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash