തിരുവനന്തപുരം: മൂന്നു തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് (അഗ്രികള്‍ച്ചര്‍), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് (ടൂള്‍ ആന്‍ഡ് ഡൈ മേക്കിംഗ്), മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ഫിനാന്‍സ് അസിസ്റ്റന്റ് തസ്തികകളിലേക്കാണ് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ (മില്‍മ) മാനേജര്‍ (ക്വാളിറ്റി കണ്ട്രോള്) തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ പെയിന്റര്‍ തസ്തികയിലേക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
Tags : Shortlist three positions