Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puthuppally

Kottayam

പു​തു​പ്പ​ള്ളി​യി​ല്‍ ഹെ​റി​റ്റേ​ജ് ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റര്‍ സ്ഥാ​പി​ക്കു​ന്നു

കോട്ടയം: പു​​തു​​പ്പ​​ള്ളി​​യു​​ടെ പൗ​​രാ​​ണി​​ക പാ​​ര​​മ്പ​​ര്യ​​വും ച​​രി​​ത്ര​​വും സാം​​സ്‌​​കാ​​രി​​ക പൈ​​തൃ​​ക​​വും ശാ​​സ്ത്രീ​​യ​​മാ​​യി സം​​ര​​ക്ഷി​​ക്കു​​ന്നതിനും വ​​രും​​ത​​ല​​മു​​റ​​യ് ക്കു പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നുമായി ഉ​​മ്മ​​ന്‍ ചാ​​ണ്ടി ഫൗ​​ണ്ടേ​​ഷ​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ഹെ​​റി​​റ്റേ​​ജ് ക​​ള്‍​ച്ച​​റ​​ല്‍ സെ​​ന്‍റ​ര്‍ സ്ഥാ​​പി​​ക്കു​​ന്നു.

വി​വി​ധ മേ​​ഖ​​ല​​ക​​ളി​​ലെ പു​​തു​​പ്പ​​ള്ളി​​യു​​ടെ പൈ​​തൃ​​കം അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് ​ല​​ക്ഷ്യം. പ​​ദ്ധ​​തി​​യു​​ടെ പ്ര​​ധാ​​ന​​ഘ​​ട​​ക​​മാ​​യി പു​​തു​​പ്പ​​ള്ളി ഹെ​​റി​​റ്റേ​​ജ് മ്യൂ​​സി​​യം സ്ഥാ​​പി​​ക്കും. പൗ​​രാ​​ണി​​ക ച​​രി​​ത്രം മു​​ത​​ല്‍ ആ​​ധു​​നി​​ക കാ​​ല​​ഘ​​ട്ടം വ​​രെ​​ ശാ​​സ്ത്രീ​​യ​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നൊ​​പ്പം നാ​​ടി​​ന്‍റെ സാ​​മൂ​​ഹി​​ക​​വും സാം​​സ്‌​​കാ​​രി​​ക​​വു​​മാ​​യ വ​​ള​​ര്‍​ച്ച​​യ്ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി​​യ വ്യ​​ക്തി​​ക​​ള്‍, സ്ഥാ​​പ​​ന​​ങ്ങ​​ള്‍, പ്ര​​സ്ഥാ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​രു​​ടെ സം​​ഭാ​​വ​​ന​​ക​​ളും മ്യൂ​​സി​​യ​​ത്തി​​ല്‍ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തും.

അ​​പൂ​​ര്‍​വ ചി​​ത്ര​​ങ്ങ​​ള്‍, ച​​രി​​ത്ര​​രേ​​ഖ​​ക​​ള്‍, പു​​സ്ത​​ക​​ങ്ങ​​ള്‍, പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍, വ്യ​​ക്തി​​പ​​ര​​മാ​​യ വ​​സ്തു​​ക്ക​​ള്‍, ക​​ത്തു​​ക​​ള്‍, ദൃ​​ശ്യ-​​ശ്ര​​വ്യ സാ​​മ​​ഗ്രി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ സാ​​ധ്യ​​മാ​​യി​​ട​​ത്തോ​​ളം ശേ​​ഖ​​രി​​ച്ച് സം​​ര​​ക്ഷി​​ക്കും. ഹെ​​റി​​റ്റേ​​ജ് ക​​ള്‍​ച്ച​​റ​​ല്‍ സെ​​ന്‍ററി​​നെ ച​​രി​​ത്രം, പൈ​​തൃ​​കം, സം​​സ്‌​​കാ​​രം, തീ​​ര്‍​ഥാ​​ട​​നം, വി​​നോ​​ദ​​സ​​ഞ്ചാ​​രം എ​​ന്നി​​വ​​യെ ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന സ​​മ​​ഗ്ര കേ​​ന്ദ്ര​​മാ​​യി വി​​ക​​സി​​പ്പി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.
പ്ര​​ധാ​​ന ശ​​ബ​​രി​​മ​​ല ഇ​​ട​​ത്താ​​വ​​ള​​ങ്ങ​​ളി​​ലൊ​​ന്നാ​​യി പു​​തു​​പ്പ​​ള്ളി​​യെ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളും വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ക്കും. ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കു വി​​ശ്ര​​മി​​ക്കാ​​നും ആ​​വ​​ശ്യ​​മാ​​യ വി​​വ​​ര​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കാ​​നും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​നും ക​​ഴി​​യു​​ന്ന ത​​ര​​ത്തി​​ലു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഭാ​​വി​​യി​​ല്‍ ഇ​​വി​​ടെ ഒ​​രു​​ക്കു​​ന്ന​​തി​​നും പ​​ദ്ധ​​തി​​യു​​ണ്ട്. വെ​​ന്നി​​മ​​ല ശ്രീ​​രാ​​മ​​ല​​ക്ഷ്മ​​ണ സ്വാ​​മി ക്ഷേ​​ത്ര​​ത്തോ​​ട് ചേ​​ര്‍​ന്നു​​ള്ള പ്ര​​ദേ​​ശം കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണു പ​​ദ്ധ​​തി​​യു​​ടെ പ്രാ​​രം​​ഭ ആ​​ലോ​​ച​​ന​​ക​​ള്‍. വെ​​ന്നി​​മ​​ല​​യു​​ടെ പ്ര​​കൃ​​തി​​സൗ​​ന്ദ​​ര്യം ആ​​സ്വ​​ദി​​ക്കാ​​നും പ്ര​​ദേ​​ശ​​ത്തി​​ന്‍റെ ച​​രി​​ത്ര​​പ​​ര​​മാ​​യ പ്രാ​​ധാ​​ന്യം മ​​ന​​സി​​ലാ​​ക്കാ​​നും ക​​ഴി​​യു​​ന്ന ത​​ര​​ത്തി​​ല്‍ വാ​​ച്ച് ട​​വ​​ര്‍, റോ​​പ് വേ ​​തു​​ട​​ങ്ങി​​യ ടൂ​​റി​​സം സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഒ​​രു​​ക്കു​​ന്ന​​തി​​നു​​ള്ള സാ​​ധ്യ​​താ പ​​ഠ​​ന​​വും ന​​ട​​ത്തും. സാ​​ങ്കേ​​തി​​ക, പാ​​രി​​സ്ഥി​​തി​​ക, സാ​​മ്പ​​ത്തി​​ക, പൈ​​തൃ​​ക പ​​ഠ​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി പ​​ദ്ധ​​തി​​ക​​ളു​​ടെ പ്രാ​​യോ​​ഗി​​ക​​ത വി​​ല​​യി​​രു​​ത്തി​​യ ശേ​​ഷ​​മാ​​യി​​രി​​ക്കും തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍.

പ​​ദ്ധ​​തി​​യു​​ടെ ആ​​ദ്യ ആ​​ലോ​​ച​​നാ​​യോ​​ഗം ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ​​യു​​ടെ വ​​സ​​തി​​യി​​ല്‍ ചേ​​ര്‍​ന്നു. വിവിധ മേ​​ഖ​​ല​​യി​​ലെ വി​​ദ​​ഗ്ധ​​രു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും നി​​ര്‍​ദേ​​ശ​​ങ്ങ​​ളും സ്വീ​​ക​​രി​​ച്ച് പ​​ദ്ധ​​തി​​ക്കു കൂ​​ടു​​ത​​ല്‍ ശാ​​സ്ത്രീ​​യ​​വും സ​​മ​​ഗ്ര​​വു​​മാ​​യ രൂ​​പം ന​​ല്‍​കും.
സർക്കാർ വ​​കു​​പ്പു​​ക​​ള്‍, ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, സം​​ഘ​​ട​​ന​​ക​​ള്‍, വ്യ​​ക്തി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​വും പ​​ദ്ധ​​തി​​ക്കാ​​യി തേ​​ടും.​ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ, ജെ​​യ്ജി പാ​​ല​​യ്ക്ക​​ലോ​​ടി, സാ​​ബു പു​​തു​​പ്പ​​റ​​മ്പി​​ല്‍, എ​​ന്‍.​​കെ. ഋ​​ഷി​​രാ​​ജ​​ന്‍, പ്ര​​സാ​​ദ് ക​​രു​​നാ​​ട്ട്പ​​റ​​മ്പി​​ല്‍, വി.​​എ​​സ്. പ​​ര​​മേ​​ശ്വ​​ര​​ന്‍ നാ​​യ​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Kerala

മൂന്നു തവണ വോട്ടിംഗ് മെഷീന്‍ തകരാറില്‍; പുതുപ്പള്ളിയിൽ പോളിംഗ് രണ്ടു മണിക്കൂര്‍ വൈകി

കോട്ടയം: വോട്ടിംഗ് മെഷീന്‍ തുടര്‍ച്ചയായി മൂന്നു തവണ തകരാറിലായതോടെ പോളിംഗ് രണ്ടു മണിക്കൂര്‍ വൈകി. പുതുപ്പള്ളി മണ്ഡലത്തിലെ ബൂത്തായ അയര്‍ക്കുന്നം പഞ്ചായത്തിലെ ആറുമാനൂര്‍ ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിലാണു പലപ്പോഴായി മൂന്നു തവണ വോട്ടിംഗ് മെഷീന്‍ തകരാറിലായത്.

ഇതോടെയാണു ഇവിടുത്തെ പോളിംഗ് വൈകിയത്. മെഷീനിന്‍റെ തകരാര്‍ പരിഹരിച്ചു പീന്നിടു പോളിംഗ് പുനരാരംഭിക്കുകയും ചെയ്തു. രണ്ടുതവണയുണ്ടായ തകരാര്‍ പരിഹരിച്ചെങ്കിലും വീണ്ടും തകരാര്‍ ഉണ്ടായതോടെ കോട്ടയം ജില്ലാ കളക്‌ടര്‍ ഉള്‍പ്പെടുന്ന സംഘം ബൂത്തിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Kerala

ഏ​റ്റ​വും വേ​ദ​ന​യു​ള്ള ദി​വ​സം; ക​റു​പ്പ​ണി​ഞ്ഞ് ബൂ​ത്തി​ലെ​ത്തി ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളിം​ഗ് ദി​നം ക​റു​പ്പ​ണി​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​ൻ. ത​ന്‍റെ പി​താ​വി​നെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വേ​ട്ട​യാ​ടി​യെ​ന്നും ഇ​ന്ന് ഏ​റ്റ​വും വേ​ദ​ന​യു​ള്ള ദി​വ​സ​മാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ​ണി തീ​രാ​ത്ത മി​നി സി​വി​ൽ സ്റ്റേ​ഷ​ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ട്ടു.

ഇ​ങ്ങ​നെ ത​ങ്ങ​ളെ അ​പ​മാ​നി​ക്ക​ണോ​യെ​ന്നു ചാ​ണ്ടി ഉ​മ്മ​ൻ ചോ​ദി​ച്ചു. പു​തു​പ്പ​ള്ളി ജോ​ർ​ജി​യ​ൻ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ 140-ാം ന​മ്പ​ർ ബൂ​ത്തി​ൽ അ​മ്മ മ​റി​യാ​മ്മ ഉ​മ്മ​ൻ, സ​ഹോ​ദ​രി മ​റി​യ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

പു​തു​പ്പ​ള്ളി​യും കേ​ര​ള​വും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ​തി​രേ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന ദി​വ​സ​മാ​ണ് ഇ​ന്ന്. ത​ന്‍റെ പി​താ​വി​നെ അ​ന്യാ​യ​മാ​യി ഒ​മ്പ​ത് വ​ർ​ഷ​ക്കാ​ലം ഈ ​സ​ർ​ക്കാ​ർ വേ​ട്ട​യാ​ടി. വേ​ട്ട​യാ​ടി​യ​ത് മാ​ത്ര​മ​ല്ല അ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ സം​ര​ക്ഷി​ച്ചു. അ​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഇ​ത്.

വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട് ത​രാ​തെ വേ​ട്ട​യാ​ട​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​ഞ്ഞി​ട്ടു​ണ്ട്. അ​തി​നു​ള്ള പ്ര​തി​ഷേ​ധം കൂ​ടി​യാ​ണ് ഈ ​ക​റു​പ്പ് വ​സ്ത്ര​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

 

 

Kerala

ബി​ജെ​പി പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നെ സ്വീ​ക​രി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ; ഒ​ടു​വി​ല്‍ ട്വി​സ്റ്റ്

കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തിൽ വി​ക​സ​ന മു​ര​ടി​പ്പ് ആ​രോ​പി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത ബി​ജെ​പി നേ​താ​ക്ക​ളെ​യും അ​ണി​ക​ളെ​യും കൈ ​കൊ​ടു​ത്ത് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സ്വീ​ക​രി​ച്ച​ത് പ്ര​തി​ഷേ​ധ​ക്കാ​രെ ഞെ​ട്ടി​ച്ചു.

തുടർന്ന് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്‌​ത ബി​ജെ​പി മ​ധ്യ​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​ഹ​രി​യോ​ടും മ​റ്റു നേ​താ​ക്ക​ളോ​ടും ചാ​ണ്ടി ഉ​മ്മ​ൻ സൗ​ഹൃ​ദം പ​ങ്കി​ട്ടു. പ​ക്ഷെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ചി​ല​ർ​ക്ക് ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​യി​ല്ല. നാ​ണം​കെ​ട്ട പ​ണി​ക്ക് നി​ൽ​ക്ക​രു​തെ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു.

ഇ​ത് കേ​ട്ട​തോ​ടെ ചി​ല​ർ പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചു. ചെ​റി​യ തോ​തി​ലു​ള്ള ത​ർ​ക്ക​മു​ണ്ടാ​യെ​ങ്കി​ലും പോ​ലീ​സ് അ​തി​വേ​ഗം ഇ​ട​പെ​ട്ടു. ഇ​തി​നി​ട​യി​ൽ ബി​ജെ​പി നേ​താ​ക്ക​ളും അ​നു​യാ​യി​ക​ളും ത​മ്മി​ൽ ചെ​റി​യ അ​സ്വാ​ര​സ്യ​ങ്ങ​ളു​ണ്ടാ​യി.

Kerala

പ്രതീക്ഷയോടെ റബര്‍ ഗവേഷണകേന്ദ്രം; വേണ്ടത് പുതിയ ക്ലോണുകള്‍

റെ​​​​ജി ജോ​​​​സ​​​​ഫ്
കോ​​​​ട്ട​​​​യം: പു​​​​തു​​​​പ്പ​​​​ള്ളി റ​​​​ബ​​​​ര്‍ ഗ​​​​വേ​​​​ഷ​​​​ണ​​​​കേ​​​​ന്ദ്ര (ആ​​​​ര്‍ആ​​​​ര്‍ഐ​​​​ഐ)​​​​ത്തി​​​​ല്‍ കാ​​​​ര്‍ഷി​​​​ക ഗ​​​​വേ​​​​ഷ​​​​ക​​​​രെ നി​​​​യ​​​​മി​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം റ​​​​ബ​​​​ര്‍ മേ​​​​ഖ​​​​ല​​​​യ്ക്ക് ഉ​​​​ണ​​​​ര്‍വ് ന​​​​ല്‍കും. പ​​​​ത്തു വ​​​​ര്‍ഷ​​​​മാ​​​​യി അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യി​​​​ല്‍ മു​​​​ര​​​​ടി​​​​ച്ച ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് 29 ശാ​​​​സ്ത്ര​​​​ജ്ഞ​​​​രെ​​​​യും പ​​​​ത്ത് സ​​​​ഹാ​​​​യി​​​​ക​​​​ളെ​​​​യും നി​​​​യ​​​​മി​​​​ക്കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. 1955ല്‍ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ കേ​​​​ന്ദ്ര ബ​​​​ജ​​​​റ്റ് വി​​​​ഹി​​​​തം കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ പു​​​​തി​​​​യ ക്ലോ​​​​ണു​​​​ക​​​​ളു​​​​ടെ ഗ​​​​വേ​​​​ഷ​​​​ണം നി​​​​ല​​​​ച്ച അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ടെ റ​​​​ബ​​​​ര്‍ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ല്‍ അ​​​​ഞ്ചി​​​​ര​​​​ട്ടി​​​​യോ​​​​ളം വ​​​​ര്‍ധ​​​​ന​​​​വി​​​​ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​യ​​​​തും ഈ ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ഗ​​​​വേ​​​​ഷ​​​​ണം വ​​​​ഴി​​​​മു​​​​ട്ടി​​​​യ​​​​തോ​​​​ടെ മു​​​​ന്‍നി​​​​ര ശാ​​​​സ്ത്ര​​​​ജ്ഞ​​​​ര്‍ കി​​​​ഴ​​​​ക്ക​​​​നേ​​​​ഷ്യ​​​​ന്‍ റ​​​​ബ​​​​ര്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ഗ​​​​വേ​​​​ഷ​​​​ണ​​​​കേ​​​​ന്ദ്ര​​​​ളി​​​​ലേ​​​​ക്കും മ​​​​റ്റും പോ​​​​കു​​​​ക​​​​യും ചെ​​​​യ്തു. കാ​​​​ല്‍ നൂ​​​​റ്റാ​​​​ണ്ടു മു​​​​ന്‍പ് ഇ​​​​റ​​​​ക്കി​​​​യ ആ​​​​ര്‍ആ​​​​ര്‍ഐ​​​​ഐ 400 സീ​​​​രീ​​​​സി​​​​ലെ മൂ​​​​ന്നു ക്ലോ​​​​ണു​​​​ക​​​​ള്‍ക്കു​​​​ശേ​​​​ഷം കേ​​​​ര​​​​ള​​​​ത്തി​​​​ന് യോ​​​​ഗ്യ​​​​മാ​​​​യ പു​​​​തി​​​​യ ക്ലോ​​​​ണു​​​​ക​​​​ളൊ​​​​ന്നും പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടി​​​​ല്ല. ആ​​​​ര്‍എ​​​​സ്എ​​​​സ് 105 ക്ലോ​​​​ണി​​​​നെ​​​​ക്കാ​​​​ള്‍ മെ​​​​ച്ചം എന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട 400 സീ​​​​രി​​​​സ് ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ല്‍ പി​​​​ന്നി​​​​ലാ​​​​യെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല വ​​​​ന്‍പ​​​​രാ​​​​ജ​​​​യ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു. ടാ​​​​പ്പിം​​​​ഗി​​​​ന്‍റെ ആ​​​​ദ്യ​​​​വ​​​​ര്‍ഷ​​​​ങ്ങ​​​​ളി​​​​ല്‍ മെ​​​​ച്ചം കാ​​​​ണി​​​​ച്ച 430 ഇ​​​​നം അ​​​​ഞ്ചാം വ​​​​ര്‍ഷം മു​​​​ത​​​​ല്‍ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ല്‍ പ​​​​രാ​​​​ജ​​​​യ​​​​മാ​​​​യി. കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​വും വ​​​​ന്‍തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.
കേ​​​​ര​​​​ള​​​​ത്തി​​​​ലെ തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ 65 ശ​​​​ത​​​​മാ​​​​ന​​​​വും 400 സീ​​​​രി​​​​സ് മ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഉ​​​​ത്പാ​​​​ദ​​​​നം 5 ല​​​​ക്ഷം ട​​​​ണ്ണി​​​​ലേ​​​​ക്ക് കു​​​​റ​​​​യാ​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​വും 400 സീ​​​​രീ​​​​സി​​​​നു ന​​​​ല്‍കി​​​​യ അ​​​​നാ​​​​വ​​​​ശ്യ പ്ര​​​​ചാ​​​​ര​​​​ണ​​​​മാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം ഏ​​​​റ്റ​​​​വും നേ​​​​ട്ടം ന​​​​ല്‍കി​​​​യ 105 ഇ​​​​നം കൂ​​​​ടു​​​​ത​​​​ല്‍ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ശ്ര​​​​മ​​​​മു​​​​ണ്ടാ​​​​യ​​​​തു​​​​മി​​​​ല്ല. റ​​​​ബ​​​​ര്‍ ബോ​​​​ര്‍ഡി​​​​ന്‍റെ വി​​​​വി​​​​ധ തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലു​​​​ള്ള പു​​​​തി​​​​യ ക്ലോ​​​​ണു​​​​ക​​​​ളെ​​​​ല്ലാം അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്. ജ​​​​നി​​​​ത​​​​ക​​​​മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ ഇ​​​​ന​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​നും സ​​​​ര്‍ക്കാ​​​​ര്‍ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നി​​​​ല്ല. ത്രി​​​​പു​​​​ര ഉ​​​​ള്‍പ്പെ​​​​ടെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ റ​​​​ബ​​​​ര്‍ വ്യാ​​​​പ​​​​നം എ​​​​ത്ര​​​​യു​​​​ണ്ടാ​​​​യാ​​​​ലും അ​​​​ടു​​​​ത്ത ഇ​​​​രു​​​​പ​​​​തു വ​​​​ര്‍ഷം കൂ​​​​ടി ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ല്‍ ഒ​​​​ന്നാം സ്ഥാ​​​​നം കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി​​​​രി​​​​ക്കും.
റ​​​​ബ​​​​ര്‍ താ​​​​ങ്ങു​​​​വി​​​​ല കി​​​​ലോ​​​​യ്ക്ക് 250 രൂ​​​​പ​​​​യാ​​​​യി സ​​​​ര്‍ക്കാ​​​​ര്‍ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്താ​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ആ​​​​വ​​​​ര്‍ത്ത​​​​ന കൃ​​​​ഷി​​​​യും ഉ​​​​ത്പാ​​​​ദ​​​​ന​​​​വും വ​​​​ര്‍ധി​​​​ക്കും. നി​​​​ല​​​​വി​​​​ല്‍ 35 ശ​​​​ത​​​​മാ​​​​നം തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും എ​​​​ട്ടു മാ​​​​സം ടാ​​​​പ്പിം​​​​ഗ് ന​​​​ട​​​​ക്കു​​​​ന്നി​​​​ല്ല. 20 ശ​​​​ത​​​​മാ​​​​നം തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും കാ​​​​ല​​​​പ്പ​​​​ഴ​​​​ക്കം ചെ​​​​ന്ന മ​​​​ര​​​​ങ്ങ​​​​ള്‍ വെ​​​​ട്ടി​​​​മാ​​​​റ്റി റീ​​​​പ്ലാ​​​​ന്‍റിംഗ് ന​​​​ട​​​​ത്തു​​​​ന്നു​​​​മി​​​​ല്ല. മാ​​​​ത്ര​​​​വു​​​​മ​​​​ല്ല കൈ​​​​ത ഉ​​​​ള്‍പ്പെ​​​​ടെ കൃ​​​​ഷി​​​​യു​​​​ടെ വ്യാ​​​​പ​​​​നം കൂ​​​​ടി വ​​​​രി​​​​ക​​​​യാ​​​​ണ്. റ​​​​ബ​​​​ര്‍ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ല്‍ മു​​​​ന്‍നി​​​​ര​​​​യി​​​​ലു​​​​ള്ള താ​​​​യ്‌​​​​ലാ​​​​ന്‍ഡ്, ഇ​​​​ന്തോ​​​​നേ​​​​ഷ്യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലും കൃ​​​​ഷി​​​​വി​​​​സ്തൃ​​​​തി​​​​യി​​​​ലും കു​​​​റ​​​​വു വ​​​​ന്നി​​​​ട്ടി​​​​ല്ല. 2024-25 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍ഷം ഇ​​​​ന്ത്യ​​​​യി​​​​ല്‍ റ​​​​ബ​​​​ര്‍ ഉ​​​​ത്പാ​​​​ദ​​​​നം 8.75 ല​​​​ക്ഷം ട​​​​ണ്ണാ​​​​ണ്. ഉ​​​​പ​​​​യോ​​​​ഗം 14.1 ല​​​​ക്ഷം ട​​​​ണ്‍. ഇ​​​​റ​​​​ക്കു​​​​മ​​​​തി 5.50 ല​​​​ക്ഷം ട​​​​ണ്‍. ക​​​​യ​​​​റ്റു​​​​മ​​​​തി 4819 കി​​​​ലോ. ഷീ​​​​റ്റ് റ​​​​ബ​​​​റി​​​​ന്റെ ഉ​​​​ത്പാ​​​​ദ​​​​നം ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യു​​​​ന്ന​​​​തും ലാ​​​​റ്റ​​​​ക്‌​​​​സ് വി​​​​ല്‍പ​​​​ന കൂ​​​​ടു​​​​ന്ന​​​​തും പ്ര​​​​ധാ​​​​ന പ​​​​രി​​​​മി​​​​തി​​​​യാ​​​​ണ്. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ റ​​​​ബ​​​​ര്‍ കൃ​​​​ഷി വി​​​​സ്തൃ​​​​തി​​​​യി​​​​ല്‍ ഇ​​​​ന്ത്യ അ​​​​ഞ്ചാം സ്ഥാ​​​​ന​​​​ത്തും ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ല്‍ ആ​​​​റാ​​​​മ​​​​തും ഉ​​​​ത്പാ​​​​ദ​​​​ന​​​​ക്ഷ​​​​മ​​​​ത​​​​യി​​​​ലും ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലും ര​​​​ണ്ടാ​​​​മ​​​​തു​​​​മാ​​​​ണ്. ഹെ​​​​ക്ട​​​​റി​​​​ല്‍ ശ​​​​രാ​​​​ശ​​​​രി 1502 കി​​​​ലോ​​​​യാ​​​​ണ് ഉ​​​​ത്പാ​​​​ദ​​​​നം.

Latest News

Corehub Up