Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Question Paper Leak

നീറ്റ് ചോദ്യച്ചോർച്ച; രണ്ടു പേർകൂടി അറസ്റ്റിൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ പി​​​​ടി​​​​ച്ചു​​​​കു​​​​ലു​​​​ക്കി​​​​യ നീ​​​​റ്റ് യു​​​​ജി ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​ക്കേ​​​​സി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ കൂ​​​​ടി അ​​​​റ​​​​സ്റ്റി​​​​ൽ. മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര ലാ​​​ത്തൂ​​​രി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഡോ​​​​ക്ട​​​​റും പൂ​​​ന കോ​​​​ച്ചിം​​​ഗ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ലെ ഫി​​​​സി​​​​ക്‌​​​​സ് അ​​​​ധ്യാ​​​​പ​​​​ക​​​​നെ​​​​യു​​​​മാ​​​​ണ് ഇ​​​ന്ന​​​ലെ സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ് ​ചെ​​​​യ്ത​​​​ത്. ഇ​​​​തോ​​​​ടെ കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 13 ആ​​​​യി.

ലാ​​​​ത്തൂ​​​ർ സ്വ​​​​ദേ​​​​ശി ഡോ.​​​​മ​​​​നോ​​​​ജ് ഷി​​​രൂ​​​രെ, പൂ​​​ന​​​യി​​​​ലെ ഡോ.​​​​അ​​​​ഭാം​​​​ഗ് പ്ര​​​​ഭു മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ലെ ഫി​​​​സി​​​​ക്‌​​​​സ് അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ തേ​​​​ജ​​​​സ് ഹ​​​​ർ​​​​ഷ​​​​ദ്കു​​​​മാ​​​​ർ ഷാ ​​​​എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഡോ.​​​​മ​​​​നോ​​​​ജ് ഷി​​​രൂ​​​​രെ​​​​യ്ക്ക് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​പ​​​​ങ്കു​​​​ണ്ടെ​​​​ന്ന് സി​​​​ബി​​​​ഐ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

നീ​​​​റ്റ് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ത​​​​യ്യാ​​​​റാ​​​​ക്കി​​​​യ പി.​​​​വി. കു​​​​ൽ​​​​ക്ക​​​​ർ​​​​ണി​​​​യി​​​​ൽ നി​​​​ന്ന് ചോ​​​​ർ​​​​ന്ന കെ​​​​മി​​​​സ്ട്രി ചോ​​​​ദ്യ​​​​ങ്ങ​​​​ൾ മൂ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് എ​​​​ത്തി​​​​ച്ചു​​​​ന​​​​ൽ​​​​കി​​​​യ​​​​ത് ഇ​​​​യാ​​​​ളാ​​​​ണ്. ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ച​​​​വ​​​​രി​​​​ൽ, കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നേ​​​​ര​​​​ത്തേ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ റേ​​​​ണു​​​​കാ​​​​യ് കെ​​​​മി​​​​സ്ട്രി ക്ലാ​​​​സ​​​​സ് ഉ​​​​ട​​​​മ ശി​​​​വ​​​​രാ​​​​ജ് ര​​​​ഘു​​​​നാ​​​​ഥ് മോ​​​​ട്ടേ​​​​ഗാ​​​വോ​​​ങ്ക​​​റി​​​​ന്‍റെ മ​​​​ക​​​​നും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. കേ​​​​സി​​​​ലെ മ​​​​റ്റൊ​​​​രു​​​​പ്ര​​​​തി​​​​യാ​​​​യ മ​​​​നീ​​​​ഷ ഹ​​​​വാ​​​​ൽ​​​​ദാ​​​​റി​​​​ൽ നി​​​​ന്നാ​​​​ണ് ഫി​​​​സി​​​​ക്‌​​​​സ് ചോ​​​​ദ്യ​​​​ങ്ങ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ തേ​​​​ജ​​​​സ് ഷാ​​​​യ്ക്ക് ല​​​​ഭി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.

49 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന

കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഇ​​​​തു​​​​വ​​​​രെ 49 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സി​​​​ബി​​​​ഐ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. നി​​​​ര​​​​വ​​​​ധി ഡി​​​​ജി​​​​റ്റ​​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ളും ലാ​​​​പ്‌​​​​ടോ​​​​പ്പു​​​​ക​​​​ളും മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​മു​​​​ണ്ട്. കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​ന്നു പി​​​​ന്നി​​​​ലു​​​​ള്ള മു​​​​ഴു​​​​വ​​​​ൻ ശൃം​​​​ഖ​​​​ല​​​​യെ​​​​യും ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് സി​​​​ബി​​​​ഐ.

നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിം​​ഗ് എ​​​​ജ​​​​ൻ​​​​സി (എ​​​​ൻ​​​​ടി​​​​എ) മേ​​​​യ് മൂ​​​​ന്നി​​​​ന് ന​​​​ട​​​​ത്തി​​​​യ നീ​​​​റ്റ് പ​​​​രീ​​​​ക്ഷ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്നെ​​​​ന്ന് വ്യാ​​​​പ​​​​ക​​​​മാ​​​​യ പ​​​​രാ​​​​തി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മേ​​​​യ് 12-നാ​​​​ണ് പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. ജൂ​​​​ൺ 21ന് ​​​​വീ​​​​ണ്ടും പ​​​​രീ​​​​ക്ഷ ​ന​​​​ട​​​​ത്താ​​​​നാ​​​​ണ് നി​​​​ല​​​​വി​​​​ലെ തീ​​​​രു​​​​മാ​​​​നം. ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യം ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സി​​​​ബി​​​​ഐ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

District News

നീ​റ്റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി പ​ന്താ​ട​രു​തെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​താ​സ​മി​തി

പാ​ല​ക്കാ​ട്: നീ​റ്റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രീ​ക്ഷ റ​ദ്ദു​ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് അ​ത്യ​ന്തം ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​താ സ​മി​തി.

22 ല​ക്ഷം പേ​ർ എ​ഴു​തി​യ നീ​റ്റ് മ​ത്സരപ​രീ​ക്ഷ കു​റ്റ​മ​റ്റ​വി​ധം ന​ട​ത്താ​ൻ ക​ഴി​യാ​തെ പോ​യ​തു അ​തീ​വഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​യ​ത്തി​നും അ​ധ്വാ​ന​ത്തി​നും പു​ല്ലു​വി​ല ക​ൽ​പ്പി​ക്കു​ന്ന ഈ ​അ​വ​സ്ഥ​യ്ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​മാ​ണ്.

ഇ​തു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ന്ന സ​ന്ദേ​ശം എ​ന്താ​ണെ​ന്ന് സ​ർ​ക്കാ​ർ ചി​ന്തി​ക്ക​ണം. ക്ര​മ​ക്കേ​ട് ന​ട​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി കു​റ്റ​മ​റ്റ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​ക​ണം. സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു ബാ​ധ്യ​ത​യു​ണ്ട്.

2024 ൽ ​ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ലു​ണ്ടാ​യ ക്ര​മ​ക്കേ​ട് വീ​ണ്ടും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​തി​നു പി​ന്നി​ൽ ഉ​ദ്യോ​ഗ​സ്ഥ- രാ​ഷ്ട്രീ​യ മാ​ഫി​യ കൂ​ട്ടു​കെ​ട്ടു​ക​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച് ഇ​നി​യൊ​രു വി​ദ്യാ​ർ​ഥി​യു​ടെ​യും ക​ണ്ണീ​ർ പ​രീ​ക്ഷാക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഴാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ഖം നോ​ക്കാ​തെ​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നു രൂ​പ​താസ​മി​തി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി എ​ന്ന സം​വി​ധാ​നം 2017ൽ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം 48 ഓ​ളം മ​ത്സ​രപ​രീ​ക്ഷ​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി എ​ന്ന​ത് അ​തീ​വ​ഗൗ​ര​വ​ത​ര​മാ​യ വ​സ്തു​ത​യാ​ണ്.
അ​തീ​വര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ അ​ത്യ​ന്തം ലാ​ഘ​വ​ത്വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്ത കേ​ന്ദ്ര​സ​ർ​ക്കാ​രി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ധ്വാ​ന​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ബാ​ധ്യ​ത​യു​ണ്ട്.

രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി ബാ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കു​റ്റി​ക്കാ​ട​ൻ, ട്ര​ഷ​റ​ർ ജോ​സ് മു​ക്ക​ട, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പി​ള്ളി, ജീ​ജോ അ​റ​യ്ക്ക​ൽ, ജോ​സ് വ​ട​ക്കേ​ക്ക​ര, ജോ​മി മാ​ളി​യേ​ക്ക​ൽ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up