Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quits

പ​ത്ത​നം​തി​ട്ട​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ കൂ​ട്ട​രാ​ജി; പാ​ർ​ട്ടി വി​ട്ട നേ​താ​ക്ക​ള്‍ ഇ​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രും

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി വി​ട്ടു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ജേ​ക്ക​ബ്, ജി​ല്ലാ സെ​ക്ര​ട്ട​റി സാം ​ജോ​യ്ക്കു​ട്ടി, സം​സ്ഥാ​ന സ​മി​തി അം​ഗം സു​നി​ല്‍ വ​ല​ഞ്ചു​ഴി തു​ട​ങ്ങി​യ​വ​രും നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പാ​ര്‍​ട്ടി വി​ട്ട​ത്. ഇ​വ​ര്‍ ഇ​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രും.

ഡി​സി​സി ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന നേ​തൃ​ത്വം ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ള്‍ ത​ക​ര്‍​ത്ത​താ​യി പാ​ര്‍​ട്ടി വി​ട്ട നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ ഏ​കാ​ധി​പ​ത്യ നി​ല​പാ​ടു​ക​ളും പാ​ര്‍​ട്ടി വി​ടാ​ന്‍ കാ​ര​ണ​മാ​യി എ​ന്നും നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പാ​ര്‍​ട്ടി​ക്കു​ണ്ടാ​യ തി​രി​ച്ച​ടി​ക​ളി​ലും ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ അ​തൃ​പ്ത​രാ​യി​രു​ന്നു.

Kerala

ചേ​ർ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജീ​ഷ ക​ള്ളി​യ​ത്ത് ബി​ജെ​പി​യി​ൽ ചേ​ര്‍​ന്നു

തൃ​ശൂ​ർ: ചേ​ർ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ സു​ജീ​ഷ ക​ള്ളി​യ​ത്ത് ബി​ജെ​പി​യി​ൽ ചേ​ര്‍​ന്നു. തൃ​ശൂ​ർ ബി​ജെ​പി ഓ​ഫീ​സി​ലെ​ത്തി​യാ​ണ് സു​ജീ​ഷ ക​ള്ളി​യ​ത്ത് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​രേ​ന്ദ്ര​ൻ ഷാ​ൾ അ​ണി​യി​ച്ച് സു​ജീ​ഷ ക​ള്ളി​യ​ത്തി​നെ സ്വീ​ക​രി​ച്ചു. പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി വ​ച്ച​തെ​ന്ന് സു​ജീ​ഷ ക​ള്ളി​യ​ത്ത് പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ ഭ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് സു​ജീ​ഷ ആ​രോ​പി​ച്ചു.

 

Latest News

Corehub Up