Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി.ഡി. സതീശനാണ്. അദ്ദേഹത്തോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ?
അല്ല…
ബിജെപി ആണോ?
അല്ല…
അത് ശ്രീ വി ഡി സതീശൻ തന്നെയാണ്.
ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോൾ അതിന് പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു.
ആ ആരോപണത്തിന് മറുപടിയായി ശ്രീ വി ഡി സതീശൻ പറഞ്ഞത് “ ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങൾക്ക് റിപ്പോർട്ട് കിട്ടും”എന്നാണ്.
പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. 200 ഇൽ പരം പുതിയ വീടുകളും 100 ഇൽ പരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികൾക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യർക്ക് പശുവും ആടും തൊട്ട് തയ്യൽ മെഷീനുകൾ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്.
ശ്രീ വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്.'
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ആദ്യ പീഡനക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ബംഗളൂരുവില്‍ നിന്ന് രാഹുലിന്റെ സുഹൃത്തായ ജോബി മരുന്ന് എത്തിച്ചു നല്‍കിയത്. മരുന്ന് കഴിച്ചെന്ന് വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഉറപ്പ് വരുത്തിയെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. അതേസമയം പരാതിക്കാരിയുടെ ഭർത്താവ് രാഹുലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
Kerala
പാലക്കാട്: തനിക്ക് പറയാനുള്ളതും തനിക്കെതിരെ പറയാനുള്ളതും നീതിന്യായ കോടതിയുടെ മുന്നിലുണ്ടെന്നും കൂടുതൽ വിവരങ്ങൾ കോടതിയിൽ പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സത്യം ജയിക്കുമെന്നും ഇനി പാലക്കാട് തുടരുമെന്നും രാഹുൽ പറഞ്ഞു.
പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന എംഎൽഎ 15 ദിവസങ്ങൾക്ക് ശേഷമാണ് ഒളിവുജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാനെത്തിയത്. കുന്നത്തൂർമേട് രണ്ടാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം എംഎൽഎ ഓഫീസിലേക്ക് പോകുന്പോഴായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.
എംഎൽഎ ഓഫീസിലെത്തിയ രാഹുൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല. പാർട്ടി നടപടിയെ കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമോ എന്ന ചോദ്യത്തിനും ഉൾപ്പെടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ രാഹുൽ തയാറായില്ല.
Kerala
പാലക്കാട്: പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ട് ചെയ്യാനെത്തി. 15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുൽ വോട്ടുചെയ്യാനെത്തിയത്. പാലക്കാട് കുന്നത്തൂർമേട് സ്കൂളിലെ രണ്ടാംനമ്പർ ബൂത്തിൽ രാഹുൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തി വോട്ട് ചെയ്തു.
സത്യം ജയിക്കും. എല്ലാം കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. രാഹുലിനെതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎൽഎ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
രണ്ടാം പീഡനക്കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതേ തുടർന്നാണ് രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
വൈകുന്നേരം 4.47ഓടെയാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. രാഹുൽ ബൂത്തിലെത്തിയതിന് പിന്നാലെ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
ജാമ്യം ലഭിച്ചാൽ പ്രതി കേസ് അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്ന് സർക്കാർ കോടതിയെ അറിയിക്കും. ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കും.
രണ്ടാമത്തെ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയത്. എംഎൽഎയെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ഇന്ന് കോടതി വിധി പറയുന്നത് വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കരുതെന്നായിരുന്നു കോടതി നിർദേശം.
രാഹുൽ വിവാഹ അഭ്യർഥന നടത്തി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വാദം കേട്ടശേഷം വിധി പറയാനായി മാറ്റിയത്. അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
Kerala
കൊച്ചി: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഇതേ തുടർന്നാണ് ഒളിവിൽ തുടരുന്ന പാലക്കാട് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ കോടതിയിൽ നിന്ന് ജാമ്യം നേടാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ശ്രമം.
തനിക്കെതിരെ ഉയർന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാര്‍ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്റെ ഹര്‍ജിയിലെ വാദങ്ങള്‍. പരാതിക്കാരി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയതെന്നും രാഹുൽ ഹർജിയിൽ ആരോപിക്കുന്നു.
അന്വേഷണ സംഘം രാഹുലിനായി പാലക്കാടും തമിഴ്നാട്ടിലും കർണാടകയിലും ഊർജിത അന്വേഷണം നടത്തുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലായിട്ട് ഇന്നേക്ക് പത്താം ദിവസമായി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിൽ റിമാൻഡിൽ തുടരുന്ന രാഹുൽ ഈശ്വറിന്റെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുക. കേസിൽ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിലായിരുന്ന രാഹുൽ ഈശ്വറിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം തിരികെ പൂജപ്പുര സെന്‍ട്രൽ ജയിലിൽ പ്രവേശിപ്പിച്ചിരുന്നു.
പരാതിക്കാരിയെ അപമാനിച്ചെന്ന കേസിൽ നേരത്തെ സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ ഹർജി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുൽ കീഴ്ക്കോടതിയിൽ മറ്റൊരു ഹർജി നല്‍കിയത്.
രാഹുൽ ഈശ്വർ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ്. കേസിലെ നാലാം പ്രതിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സന്ദീപ് വാര്യരുടെ മുന്‍കൂർ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആത്മഹത്യാ ഭീഷണി മുഴക്കിയതായി പ്രോസിക്യൂഷന് കോടതിയില്‍. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയാണ് രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നും പ്രോസിക്യൂഷന് അറിയിച്ചു.
ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയായിരുന്നു ഭീഷണിയെന്നും ഫ്ളാറ്റില്‍നിന്നു ചാടുമെന്നു രാഹുൽ പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷന് വ്യക്തമാക്കുന്നത്.
അതേസമയം, രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.
Kerala
ബംഗളൂരു: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.
ഇയാൾ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍.
ഇയാളെ ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ നാല് സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
വാഹനങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന രാഹുലിന് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. രാഹുലിനെതിരെ ഷാഫി പറന്പിൽ എംപിയോട് പരാതി പറഞ്ഞിരുന്നതായും ഷഹനാസ് പറഞ്ഞു.
മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും എം.എ. ഷഹനാസ് വ്യക്തമാക്കി. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നിയെന്നും ഷഹനാസ് അറിയിച്ചു.
താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ കേസിൽ കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ പോലീസിന് ലഭിച്ചതായി റിപ്പോർട്ടുകൾ.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയാനിരിക്കെ അയൽസംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട ഹോംസ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.
രണ്ടാമത്തെ കേസിന്റെ എഫ്ഐആർ പ്രോസിക്യൂഷൻ കോടതിയിൽ നൽകും. പരാതിക്കാരി മൊഴിയിൽ ഉറച്ച് നിന്നാൽ രാഹുലിന് കുരുക്ക് മുറുകിയേക്കും. യുവതി സുഹൃത്തിന്റെ സഹായത്തോടെയാണ് കെപിസിസിക്ക് പരാതി അയച്ചതെന്നാണ് വിവരം.
രണ്ടാമത്തെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ വാദിക്കും. ഇതുകൂടാതെ ഉത്തരവ് ഇന്ന് തന്നെയുണ്ടാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
Movies
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ബലാത്സംഗ കേസിൽ പ്രതികരണവുമായി അഖിൽ മാരാർ. രാഹുൽ നടത്തിയ ഇമോഷനൽ കൺവേർഷനിന്റെ ഭാഗമായി ഉണ്ടായ വീഴ്ചയാണ് അതിജീവിതയ്ക്ക് സംഭവിച്ചതെന്ന് അഖിൽ മാരാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ ചാനൽ ചർച്ചകളിൽ തുടർച്ചയായി ന്യായീകരിച്ച് രാഹുൽ ഈശ്വർ സ്വയം കുഴിച്ച കുഴിയിൽ വീഴുകയാണുണ്ടായതെന്നും അഖിൽ മാരാർ പറഞ്ഞു.
അഖിൽ മാരാരുടെ വാക്കുകൾ
രാഹുൽ മാങ്കൂട്ടത്തിലിനെ ചാനൽ ചർച്ചകളിൽ തുടർച്ചയായി ന്യായീകരിച്ച് സ്വയം കുഴിച്ച കുഴിയിൽ പോയി വീണ് രാഹുൽ ഈശ്വർ കൂടി ഇന്ന് ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. രാഹുൽ ഈശ്വരനോട് ആദ്യത്തെ ദിവസം ചാനൽ ചർച്ചയിൽ വന്നിരുന്നു സംസാരിച്ച സമയത്ത് ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ചു.
അദ്ദേഹത്തിന്റെ ചാനൽ ചർച്ച കേൾക്കുന്നത് തന്നെ അരോചകമായി തോന്നിയതുകൊണ്ടും നിരത്തുന്ന വാദമുഖങ്ങൾ ഒക്കെ വളരെ അരോചകമായി തോന്നിയതുകൊണ്ടുമാണ് ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ചത്. അദ്ദേഹത്തോട് ആദ്യം പറഞ്ഞത് താങ്കൾക്ക് ഈ വിഷയത്തിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടോ എന്നുള്ളതാണ്.
ഇവിടെ താങ്കൾ പറയുന്ന പ്രകാരം വിവാഹിതയായ ഒരു സ്ത്രീ രാഹുൽ മാങ്കൂട്ടത്തിലുമായി തന്റെ ഭർത്താവിനെ ചതിച്ച് നടത്തിയ ഒരു ബന്ധം എന്ന നിലയ്ക്ക് താങ്കൾ മുന്നോട്ടുവയ്ക്കുന്ന വാദം പൂർണമായും മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഞാൻ ചോദിക്കുന്നത്, നാലുമാസം മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സ്ക്രീൻഷോട്ടുകളും പഴയ ചാറ്റുകളും അന്നത്തെ ഗർഭകേസുകളും ഈ പെൺകുട്ടിയുടെ ആയിരുന്നോ അതോ അത് അറിയാതെയാണോ താങ്കൾ ഇത് സംസാരിക്കുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
അത് അറിഞ്ഞിട്ടാണോ അല്ലയോ എന്ന് അറിയില്ല, അല്ലെങ്കിൽ ബോധപൂർവമാണോ എന്ന് അറിയില്ല. അല്ലെങ്കിൽ ഇത്തരം വിഷയങ്ങൾ സംസാരിക്കുന്ന സമയത്ത്, വലിയ ഒരു ജനരോഷം നിൽക്കുന്ന വിഷയത്തിനെതിരെ സംസാരിക്കുമ്പോൾ തനിക്ക് കിട്ടുന്ന ശ്രദ്ധകൾക്ക് വേണ്ടിയിട്ടാണോ എന്ന് അറിയില്ല.
സത്യത്തെയും യാഥാർഥ്യത്തെയും മറച്ചുപിടിച്ചുകൊണ്ട്, ഒരു വലിയ വിഭാഗം പിണറായി വിജയനെതിരെ കേരളത്തിൽ നിൽക്കുന്നതുകൊണ്ടു തന്നെ സർക്കാരിനെതിരെ അതിശക്തമായ ജനരോഷം ഉണ്ടായതുകൊണ്ട് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചാൽ ആ പിന്തുണ തനിക്കു കൂടി ലഭിക്കുമെന്ന് കരുതിയ സ്വയം ഒരു വിഡ്ഢിയായി മാറിയ രാഹുൽ ഈശ്വരോട് അന്നത്തെ ദിവസം പറഞ്ഞത് തന്നെ ഞാൻ വീണ്ടും ആവർത്തിക്കുന്നു.
താങ്കൾ കാണിക്കുന്നതിന് ഒരു രീതിയിലും ന്യായീകരിക്കാൻ പറ്റുന്ന ഒന്നുമില്ല എന്ന യാഥാർത്ഥ്യം താങ്കൾ ഇനിയെങ്കിലും മനസിലാക്കുക. താങ്കൾ ഇവിടെ മുന്നോട്ടുവയ്ക്കുന്ന ഓരോ വാദങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണ്. താങ്കളുടെ ആദ്യത്തെ വാദം എന്ന് പറയുന്നത് ഈ വിഷയത്തോടുകൂടി രാഹുൽ മാങ്കൂട്ടത്തിന്റെ മാന്യത, രാഹുൽ മാങ്കൂട്ടത്തിന്റെ നല്ല മുഖം പുറത്തുവന്നു എന്നാണ്.
കാരണം രാഹുലിന്റെ ഇന്റൻഷൻ എന്ന് പറയുന്നത് ഈ പെൺകുട്ടിയെ വിവാഹം കഴിച്ച് അവളെ അമ്മയാക്കി, അവളെ കല്യാണം കഴിച്ച് ഭാര്യയും അമ്മയും ആക്കി കൂടെ പൊറുപ്പിക്കാൻ വേണ്ടിയിട്ടാണെന്നും ആ പെൺകുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ രാഹുൽ മാങ്കൂട്ടത്തിൽ അത് കാത്തുസൂക്ഷിച്ചതിനുള്ള കാരണം അദ്ദേഹത്തിന്റെ മാന്യതയാണെന്നും പറഞ്ഞാണ് ആദ്യ ദിവസങ്ങളിൽ രാഹുൽ ഈശ്വർ വാദിച്ചത്.
തൊട്ടടുത്ത ദിവസം രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പറയുകയാണ് ഈ പെൺകുട്ടി വിവാഹിതയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു എന്നും കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ സംസാരിക്കാൻ വേണ്ടിയിട്ടാണ് ഈ പെൺകുട്ടി തന്നെ ബന്ധപ്പെട്ടതെന്നും പിന്നീട് ആ ബന്ധം സൗഹൃദവും പ്രണയവുമായി മാറിയെന്നും ആ പ്രണയം സെക്സിലേക്ക് വഴിമാറിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ തന്നെ സമ്മതിച്ചതോടുകൂടി രാഹുല്‍ ഈശ്വർ ആദ്യം മുന്നോട്ടുവെച്ച എല്ലാ വാദങ്ങളും അവിടെ പൊളിഞ്ഞു.
യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും വന്നിരുന്ന് ഈ വിഷയത്തിൽ ന്യായീകരിക്കുമ്പോൾ, അയാൾ രണ്ടാമത് മുന്നോട്ടുവയ്ക്കാൻ ആഗ്രഹിക്കുന്ന വാദങ്ങൾ എല്ലാം വിവാഹിതയായ ഒരു സ്ത്രീ തന്റെ ഭർത്താവിനെ ചതിച്ച് മറ്റൊരു പുരുഷന്റെ ഒപ്പം പോയി എന്ന് പറയുന്ന കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിലും കുടുംബങ്ങൾക്കിടയിലും ഏറ്റവും എളുപ്പം വർക്കാവുന്ന, കുടുംബങ്ങളുടെ ധാർമികത അല്ലെന്നുണ്ടെങ്കിൽ സന്മാർഗികത എന്ന് പറയുന്ന കാഴ്ചപ്പാടുകൾ, ഇത്തരം വലതുപക്ഷ ചിന്തകൾ പലപ്പോഴും കുടുംബങ്ങളിൽ നിന്ന് വലിയ സ്വീകാര്യത ലഭിക്കുന്നതാണ്. അതിലൂടെ ഒരുപാട് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ രാഹുൽ ഈശ്വറിന് കഴിഞ്ഞിട്ടുണ്ട്.
ഇവിടെ രാഹുൽ ഈശ്വർ വളരെ കൃത്യമായി ജനങ്ങളോടല്ലാം പറയുകയാണ്, നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങൾ എല്ലാം തന്നെ രാഹുൽ മാങ്കൂട്ടത്തിൽ വിവാഹിതയായ ഒരു സ്ത്രീയുമായി അറിയാതെ നടത്തിയ ഒരു ബന്ധത്തിൽ ഈ വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിനെ ചതിച്ച് മറ്റൊരുവനുമായി ബന്ധപ്പെട്ടു എന്നതാണ്.
നോക്കൂ നിങ്ങൾ ആദ്യം മനസിലാക്കേണ്ടത് ആദ്യം വന്ന വാർത്ത, ആദ്യം വന്ന ചാറ്റുകൾ, ആദ്യം വന്ന ഗർഭ കേസുകൾ ഒന്നും തന്നെ ഈ പെൺകുട്ടിയുടേതല്ല. നിങ്ങൾക്ക് തന്നെ അന്നത്തെ ചാറ്റുകൾ പരിശോധിച്ചാൽ മനസ്സിലാകും 2021ലെ ചാറ്റുകളാണ് അന്ന് പുറത്തുവന്നത്.
2021ൽ ഈ പെൺകുട്ടിയുമായിട്ടല്ല ഈ രാഹുൽ മാങ്കൂട്ടത്തിൽ ബന്ധപ്പെട്ടത്. അന്ന് മറ്റൊരു പെൺകുട്ടിയായിരുന്നു. അത് മറ്റൊരു ചാനലിലെ മറ്റൊരു മാധ്യമ പ്രവർത്തക ആയിരുന്നു. അന്ന് ഗർഭകേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം പൊങ്ങി വന്നത്.
അതോടൊപ്പം തന്നെ പുറത്തുവരാത്ത പരാതികൾ പലരും ഭയപ്പെട്ട് ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന പല പരാതികളും വി.ഡി. സതീശനോടും അതുപോലെയുള്ള കോൺഗ്രസിലെ പല പ്രമുഖ നേതാക്കന്മാരോടും പലരും പങ്കുവച്ചിട്ടുള്ള ഈ പരാതികൾ കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് കോൺഗ്രസിന്റെ ബോധമുള്ള ഒരു നേതൃത്വം രാഹുലിനെ ഒഴിവാക്കി നിർത്താൻ ഒരു തീരുമാനമെടുത്തത്.
യാഥാർഥത്തിൽ രാഹുലിനെ ഒഴിവാക്കി നിർത്തിയത് രാഹുലിനെ കൂടി രക്ഷിക്കുക എന്ന് പറയുന്ന ഒരു നീക്കത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം. പാർട്ടിക്കുള്ളിൽ ഒരു അന്വേഷണ കമ്മീഷനെ വയ്ക്കുകയും ഈ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ മാറ്റിനിർത്തുകയും ചെയ്യുക എന്നൊരു സമീപനമാണ് വിഡി സതീശനോ കെപിസിസിയും തീരുമാനിച്ചിരുന്നതെങ്കിൽ ഈ അന്വേഷണ കമ്മീഷന്റെ മുമ്പിൽ നിരവധി പെൺകുട്ടികൾ പരാതി നൽകാൻ തയാറാകുമായിരുന്നു. അത് രാഹുലിന് കൂടുതൽ ദോഷകരമായി മാറിയേനെ.
കാരണം ഈ വിഷയത്തിൽ നിരവധി പരാതികളും നിരവധി പെൺകുട്ടികളും ഉണ്ടെന്നുള്ളത് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഇത്തരമൊരു നിലപാട് എനിക്ക് സ്വീകരിക്കേണ്ടി വരുന്നത് എന്ന് ചോദിച്ചാൽ വ്യക്തിപരമായി തന്നെ ഒന്നൊന്നര വർഷങ്ങൾക്ക് മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തു പോയിട്ടുള്ള, സിനിമ മേഖലയിൽ വർക്ക് ചെയ്തിട്ടുള്ളവർ രാഹുൽ അങ്ങോട്ട് ഇൻസ്റ്റാഗ്രാമിൽ മെസജ് അയച്ചു ബന്ധം സ്ഥാപിക്കാൻ ശ്രമിച്ച കാര്യങ്ങൾ കേട്ടപ്പോൾ അവർക്കിത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്താണ് ഇയാളുടെ ഇന്റൻഷൻ എന്നത് ഉൾക്കൊള്ളാൻ കഴിയാതെ ഇരുന്നതിനുള്ള കാര്യങ്ങൾ ഞാൻ മുമ്പ് തന്നെ പങ്കുവെച്ചിട്ടുള്ളതുമാണ്.
അപ്പോൾ ഒരു വ്യക്തി പിണറായി വിജയനെ എതിർക്കുന്നു അല്ലെങ്കിൽ സർക്കാരിനെ എതിർക്കുന്നു എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് ഒരു പൊതുപ്രവർത്തകൻ കാണിക്കേണ്ട മാന്യത പൊതുസമൂഹത്തിൽ പുലർത്തിയിരുന്നില്ല എന്നതാണ് ഇവിടുത്തെ പ്രധാനപ്പെട്ട പ്രശ്നം. ഇവിടെ വിവാഹിതയായ ഒരു സ്ത്രീയുടെ തെറ്റിനെ ചൂണ്ടിക്കാണിച്ച് ആ വിഷയത്തെ വക്രീകരിച്ച് വളച്ചൊടിച്ച് ആ പെൺകുട്ടിയെ അപമാനിക്കുകയല്ല ചെയ്യേണ്ടത്. നോക്കൂ ഈ പെൺകുട്ടിയെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് കുറ്റം പറയാൻ പറ്റുക.
വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിക്ക് ഭർത്താവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിക്കൂടെ? അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാനും ആ ഭർത്താവുമായി ഒരുമിച്ച് ജീവിക്കാൻ കഴിയാത്ത തീരുമാനമെടുക്കാനും ഈ രാജ്യത്തെ ഏതൊരു പെൺകുട്ടിക്കും അവകാശം ഉണ്ട്.
അപ്പോൾ തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ കുടുംബജീവിതത്തിൽ ഉണ്ടായ മാനസിക പ്രശ്നങ്ങൾ പറയാൻ വേണ്ടി ഒരു പൊതുപ്രവർത്തകനെ ബന്ധപ്പെടുമ്പോൾ, ആ പൊതുപ്രവർത്തകൻ ഈ പെൺകുട്ടിയുടെ ജീവിത സാഹചര്യത്തെ മുതലെടുത്തുകൊണ്ട് സൗഹൃദവും പ്രണയവും ഒക്കെ സ്ഥാപിച്ച് ആ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാൻ തീരുമാനിക്കുന്നു എന്ന് പറയുന്ന ഗുരുതരമായ കുറ്റമല്ലേ യഥാർഥത്തിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും എംഎൽഎ എന്ന നിലയിലും രാഹുൽ ചെയ്തത്. ബാക്കി എല്ലാ വിഷയങ്ങളും മാറ്റിവച്ചേക്കൂ ഈ ഒരൊറ്റ വിഷയം തന്നെ എടുത്ത് നിങ്ങൾ അതിനെ കൃത്യമായിട്ട് ഒന്ന് പഠിക്കൂ. പ്രിയപ്പെട്ട രാഹുൽ ഈശ്വർ നിങ്ങൾ പുറത്തിറങ്ങുന്ന സമയത്ത് നിങ്ങൾ ഒരു നിമിഷം ഇതിനെക്കുറിച്ച് ഒന്നുകൂടെ ഒന്നു കൃത്യമായി അനലൈസ് ചെയ്യൂ.
നിങ്ങൾ ആ പെൺകുട്ടിയെ ഇത്രയേറെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതിന് മുൻപ് ആ പെൺകുട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ഒരു തെറ്റെന്ന് പറയുന്നത് തന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പറയാൻ വേണ്ടിയിട്ട് വിശ്വാസ്യതയോടുകൂടി രാഹുലിനെ ബന്ധപ്പെടുന്നു. രാഹുൽ ആ വിഷയത്തെ മുതലെടുത്ത് സൗഹൃദവും പ്രണയവും സ്ഥാപിക്കുന്നു.
സ്വാഭാവികമായും തന്റെ ഭർത്താവിൽ നിന്ന് പിരിയണമെന്ന് ആഗ്രഹിക്കുന്ന അല്ലെങ്കിൽ വിവാഹജീവിതത്തിൽ താല്പര്യമില്ലാതെ തനിക്ക് മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നാലോ എന്ന് ചിന്തിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ മിടുക്കനായ ഒരു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന എംഎൽഎ ആയിരിക്കുന്ന ഒരാൾ അതായത് തന്നെ സംരക്ഷിക്കുമെന്നും ഭാവിയിൽ തന്റെ ജീവിതം സുഖകരമായി പോകുമെന്നും പ്രതീക്ഷയോടുകൂടി തന്നെ അയാളുമായിട്ട് ബന്ധപ്പെടുകയും ആ ബന്ധം ലൈംഗിക ബന്ധത്തിലേക്ക് മാറുകയും അയാൾ അമ്മയാകാൻ പറയുന്നിടത്ത് അത് അനുസരിക്കുകയും ചെയ്യുമ്പോൾ ഈ പെൺകുട്ടിക്കു സംഭവിച്ചത് ലോകത്തെ ഏതൊരു പെൺകുട്ടിക്കും സംഭവിക്കാൻ പറ്റുന്ന അല്ലെങ്കിൽ ഏതൊരു സ്ത്രീക്കും സംഭവിക്കാൻ പറ്റുന്ന മാനസികമായിട്ടുള്ള ഒരു പുരുഷന്റെ ഇമോഷനൽ കൺവേർഷന്റെ ഭാഗമായി സംഭവിച്ചിട്ടുള്ള ഒരു വീഴ്ച മാത്രമാണ്.
കുടുംബജീവിതത്തിൽ നല്ല രീതിയിൽ പൊയ്ക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്കിടയിലും ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്. അതുകൊണ്ട് ഈ സ്ത്രീയെ കുറ്റം പറയുന്നതിനു പകരം ഇത്തരത്തിൽ ഒരു സ്ത്രീ ഒരു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ ബന്ധപ്പെടുമ്പോൾ അല്ലെങ്കിൽ ഒരു എംഎൽഎ ബന്ധപ്പെടുമ്പോൾ അത് മുതലെടുത്ത് സെക്സ് ആണ് ആവശ്യമെങ്കിൽ നിങ്ങൾ സെക്സ് ചെയ്തിട്ട് പോയിക്കോളൂ അത് അത്രയും പ്രശ്നമുള്ള കാര്യമല്ല, പക്ഷേ ഇവിടെ അവരെ അമ്മയാകാൻ പ്രേരിപ്പിക്കുകയാണ്. ഇത് സൈക്കോ മാനസികാവസ്ഥയാണ്. ഏത് രീതിയിലാണ് ഇതിനെ പൊതുസമൂഹം ന്യായീകരിക്കുക. പുരുഷന്മാർ സ്ത്രീകൾക്കു വേണ്ടി സംസാരിക്കണം, അവർക്കൊപ്പം നിൽക്കണം.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ താമസിച്ചത് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോർട്ടിലെന്ന് റിപ്പോർട്ട്.
പോലീസ് റിസോർട്ടിൽ എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലത്ത് നിന്നും മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന.
കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിലും രാഹുൽ താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
Kerala
പാലക്കാട്: പീഡനക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ കർണാടകയിലേക്ക് കടന്നതായി വിവരം. ഞായറാഴ്ച രാവിലെ വരെ രാഹുൽ തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍ ആയിരുന്നു.
പിന്നാടെ കർണാടകയിലേക്ക് കടന്നതായാണ് വിവരം. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിലും താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണസംഘം തമിഴ്നാട്ടിലെത്തി. ഒന്നിലധികം സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. അന്വേഷണസംഘം തമിഴ്നാട് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം തേടി.
കോയമ്പത്തൂരും പൊള്ളാച്ചിയും കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. സഹായത്തിനായി തമിഴ്നാട് ക്യൂ ബ്രാഞ്ചും ഒപ്പമുണ്ട്.
Kerala
തിരുവനന്തപുരം: ബലാത്സംഗ കേസിൽ തന്റെ മുൻകൂര്‍ ജാമ്യഹർജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കി രാഹുൽ മാങ്കൂട്ടത്തിൽ. ബിഎൻസ് 366 വകുപ്പ് പ്രകാരമാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നല്‍കിയത്.
അതേസമയം, അടച്ചിട്ട കോടതിയിൽ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്.
ഈ വകുപ്പ് പ്രകാരം കോടതിക്ക് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ കഴിയും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം.
അതേസമയം, ആറാംദിനവും ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിനായില്ല. തിങ്കളാഴ്ച തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും തെരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. രാഹുൽ പാലക്കാട്ടുനിന്ന് മുങ്ങിയ ചുവന്ന കാർ ഒരു ചലച്ചിത്ര താരത്തിന്റേതെന്ന സംശയത്തിൽ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംശയത്തിന്റെ നിഴലിൽനിൽക്കുന്ന യുവനടിയെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നും സൂചനകളുണ്ട്.
കാറിന്റെ ഉടമസ്ഥ യുവനടിയാണെങ്കിലും രാഹുലിനെ കടത്തിയത് ഒരു കോൺഗ്രസ് നേതാവാണെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ജില്ലയിലെത്തിയ സംഘം രാഹുലിന്റെ ഫ്ളാറ്റും എംഎൽഎ ഓഫീസും കേന്ദ്രീകരിച്ച് നിരവധി തവണ പരിശോധന നടത്തി.
കണ്ണാടിയിൽ തെരഞ്ഞടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് രാഹുൽ ഒളിവിൽ പോയത്. സിസി ടിവി കാമറകളിൽ പതിയാതെ കണ്ണാടിയിലെ ഫ്ളാറ്റിലെത്തി പിന്നീട് ചുവന്ന കാറിൽ ജില്ല വിട്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അതേസമയം തെറ്റിദ്ധരിപ്പിക്കാനും തെളിവ് നശിപ്പിക്കാനും രാഹുലിന്റെ ഭാഗത്ത് നിന്ന് നീക്കം നടക്കുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ ഡിവിആറിൽ നിന്ന് നശിപ്പിച്ച നിലയിലാണ്. അപ്പാർട്ട്മെന്റ് കെയർ ടേക്കറെ സ്വാധീനിച്ച് ഡിലീറ്റ് ചെയ്തെന്നാണ് സംശയം.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്.
കഴിഞ്ഞ ദിവസവും രാഹുൽ കോടതിയിൽ തെളിവുകൾ സമർപ്പിച്ചിരുന്നു. ബുധനാഴ്ച രാഹുലിന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി പരിഗണിക്കും. അതേസമയം രാഹുലിനെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശം. രാഹുൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിനു തടസമല്ലെന്നാണ് പോലീസിന്റെ വാദം. രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണം രാഹുലിനെ കണ്ടെത്താനുള്ള നീക്കം വഴിത്തെറ്റിക്കാനുള്ള ശ്രമമായാണ് പോലീസ് കാണുന്നത്.
രാഹുൽ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. പീഡനം നടന്ന ഫ്ലാറ്റിൽ പരാതിക്കാരിയുമായെത്തി പോലീസ് മഹസർ രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സീൽഡ് കവറിലായി ഒമ്പത് തെളിവുകളാണ് പരാതികാരിക്ക് എതിരെ രാഹുൽ കോടതിയിൽ നൽകിയത്. ബാഹ്യപ്രേരണകൊണ്ടാണ് യുവതി രാഹുലിനെതിരെ പരാതി നൽകിതെന്നും ഗര്‍ഭച്ഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നുമടക്കം സ്ഥാപിക്കുന്നതിനുള്ള തെളിവുകളും രേഖകളുമാണ് നൽകിയത്.
ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നതിനുള്ള തെളിവുകളും രാഹുൽ നൽകിയ രേഖകളിലുണ്ടെന്നാണ് വിവരം. വിവാഹ ബന്ധം ഒഴിഞ്ഞപ്പോൾ രാഹുൽ ആശ്വസിപ്പിക്കാനെത്തിയെന്നാണ് യുവതിയുടെ മൊഴി. ഒരുമിച്ചു ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് മൊഴി. നഗ്ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്നും യുവതി പോലീസിനെ അറിയിച്ചു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയെ ആണ് രാഹുല്‍ സമീപിച്ചിരിക്കുന്നത്.
വിവാഹിതയായ യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി ഞാനല്ല, അവരുടെ ഭര്‍ത്താവാണ്. ഗര്‍ഭച്ഛിദ്രം അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തത് എന്നുമാണ് രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
പരാതിക്കുപിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണ്. യുവതിയുടെ ഭര്‍ത്താവ് ബിജെപിയുടെ പ്രാദേശിക നേതാവാണ്. പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കാതെ തെരഞ്ഞെടുപ്പുവേളയില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതിലും ദുരൂഹതയുണ്ട്.
എതിര് രാഷ്ട്രീയപാര്‍ട്ടിക്ക് സ്വാധീനമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പരാതി നല്‍കിയില്ലെങ്കില്‍ സ്ഥാപനത്തില്‍ തുടരാനാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചതായുള്ള യുവതിയുടെ ശബ്ദസന്ദേശം അടക്കം ഹാജരാക്കാന്‍ തയാറാണ്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് കേസെടുത്തത് എന്നുമാണ് മുൻകൂർ ജാമ്യഹർജിയിൽ രാഹുൽ പറയുന്നത്.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. പോലീസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്
2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാലു ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരു മാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞു. രാഹുലുമായി പരിചയപ്പെടുന്നത് പിന്നീട് അഞ്ചു മാസത്തിനു ശേഷമാണെന്നും യുവതി മൊഴി നൽകി.
അതേസമയം, വിവാഹിതയാണെന്ന് അറിഞ്ഞാണ് അടുപ്പം തുടങ്ങിയതെന്നും ബന്ധം പുലർത്തിയതെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സമ്മതിക്കുന്നുണ്ട്.
2025 മാര്‍ച്ച് നാലിന് തൃക്കണ്ണാപുരത്തെ അതിജീവിതയുടെ ഫ്ളാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഹോപദ്രവമേല്‍പ്പിച്ചുകൊണ്ട് പീഡിപ്പിച്ചു എന്നതുള്‍പ്പെടെയാണ് എഫ്ഐആറിലെ പരാമര്‍ശങ്ങള്‍.
മാര്‍ച്ച് 17നു ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ബന്ധം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് തുടര്‍ച്ചയായ ഭീഷണിപ്പെടുത്തി, അതിജീവിത ഗര്‍ഭിണിയാണെന്ന് അറിഞ്ഞും നിരന്തര പീഡനം തുടര്‍ന്നു എന്നിവയും എഫ്ഐആറില്‍ പറയുന്നു.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22 -ാം തീയതി തൃക്കണ്ണാപുരത്തെ ഫ്ലാറ്റില്‍ വച്ചും, മേയ് അവസാനം പാലക്കാട്ടെ പ്രതിയുടെ വീട്ടില്‍ വച്ചും പല തവണ പീഡിപ്പിച്ചുവെന്നും എഫ്ഐആറില്‍ ആരോപിക്കുന്നുണ്ട്.
Kerala
കോട്ടയം: ലൈംഗീക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണ് എഡിറ്റോറിയയിലെ തലക്കെട്ട്. രാഹുലിനെതിരൊയ നീക്കം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണെന്നും രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നുവെന്നും അവരെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖപത്രത്തിൽ പറയുന്നു.
കോൺഗ്രസിന്റെ കുപ്പായത്തിൽ വീണ ചാണകത്തുള്ളി കണ്ട് മൂക്ക് പൊത്തുന്നത് പോലെയാണ് സിപിഎം സദാചാര പ്രസംഗം നടത്തുന്നതെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെയും സിപിഎമ്മിനെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതാണ് കോൺഗ്രസ് ചെയ്ത കുറ്റം രാഷ്ട്രീയ സർഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള വളർന്നുവന്നാൽ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. അപവാദങ്ങളിൽ പതറാതെയും വ്യക്തിഹത്യകളിൽ തളരാതെയും മുന്നോട്ടു പോകണമെന്നും വീക്ഷണം നിർദേശിക്കുന്നു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണ് എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗീക ആരോപണങ്ങള്‍. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തിന് മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു സൂര്യനെല്ലി പീഡനം, ഐസ്ക്രീം പാര്‍ലര്‍ കേസ്, സോളര്‍ കേസ് എന്നിവ ചൂണ്ടിക്കാട്ടി മുഖപ്രസംഗം പറയുന്നു.
സോളാര്‍ കേസിനു ശേഷം രണ്ടുതവണ സിപിഎം അധികാരത്തില്‍ വന്നെങ്കിലും ഒരു തുണ്ടുകടലാസ് തെളിവുപോലും കണ്ടെത്താന്‍ അന്നത്തെ ഗൂഢാലോചനാ സംഘത്തിനോ അതിന് ജന്മംകൊടുത്ത പിണറായി സര്‍ക്കാരിനോ സാധിച്ചില്ല.
നിയമസഭാ നടപടിക്രമങ്ങളില്‍ ഭരണപക്ഷത്തെ നിരായുധരും വിഷർണരുമാക്കുന്ന ആയുധങ്ങളുള്ളവരും അത് പ്രയോഗിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ചവരുമാണ് അരഡസനിലേറെ വരുന്ന കോണ്‍ഗ്രസിന്റെ ഈ കത്തുന്ന സൂര്യന്മാര്.
സഭക്ക് പുറത്തും ചാനൽ ചര്‍ച്ചകളിലും വാദങ്ങളും പ്രതിവാദങ്ങളുമായി ശ്രദ്ധേയരായ ജ്ഞാനതൃഷ്ണയുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ വേറെയുമുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം.
വിഷം തീണ്ടാതിരിക്കാന്‍ സര്‍പ്പത്തെ ചാടികടക്കാം. അല്ലെങ്കില്‍ പത്തി തകര്‍ത്ത് കൊല്ലുക. അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യയില്‍ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Kerala
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനം വിട്ടാൽ അത് ജാമ്യത്തെ ബാധിക്കുമെന്ന നിയമോപദേശം ലഭിച്ചെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാവിലെ കുറച്ചുസമയം രാഹുലിന്റെ ഫോൺ സ്വിച്ച് ഓൺ ആയിരുന്നു. അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഔദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിലുണ്ടെന്നാണ് വിവരം.
എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം കേസിൽ ഇന്ന് മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തി തുടങ്ങും.
Kerala
തൃശൂര്‍: യുവതിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ പാലക്കാട് എംഎല്‍എ രാഹൂല്‍ മാങ്കുട്ടത്തിലിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ.
ആ പെൺകുട്ടിക്ക് പരാതി ഉണ്ടെന്ന് മാത്രമല്ല, അവൾ തെളിവുകളും കൈമാറിയിരിക്കുന്നു. എന്നിട്ടും രാഹുൽ എന്ന അശ്ലീലത്തെ ഇങ്ങനെ ചുമക്കുന്ന കോൺഗ്രസിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുകയെന്ന് പത്മജ ചോദിച്ചു.
ഒരു ജനപ്രതിനിധി എല്ലാ മനുഷ്യരുടെയും വീടുകളിൽ സന്ദർശനം നടത്തേണ്ട ഒരാളാണ്. ഇങ്ങനെ സ്വഭാവ വൈകല്യം ഉള്ള ഒരുവനെ എങ്ങനെ ആണ് വിശ്വസിച്ച് വീട്ടിൽ കയറ്റാൻ കഴിയുകയെന്നും ഗർഭസ്ഥ ശിശുക്കളെ കൊന്ന് കളഞ്ഞ കൊലപാതകി ആയ ഒരുവനെ പാലക്കാടിന് വേണോ എന്ന് പാലക്കാട്ടെ ജനങ്ങൾ തീരുമാനിക്കണമെന്നും പത്മജ വിമർശിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ പോലീസ് കേസ് എടുത്തതിന് പിന്നാലെ അതിജീവിതയെ വിമർശിച്ച് മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ. ശ്രീലേഖ.
ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ലെന്നും ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നുമാണ് ശ്രീലേഖ ചോദിക്കുന്നത്. പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമല സ്വർണക്കൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്.
താൻ ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രമാണെന്നും ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്:
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നിർണായക വിവരങ്ങൾ പുറത്ത്. രാഹുൽ വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തിയാണ് ഗർഭഛിദ്ര ഗുളിക കഴിപ്പിച്ചതെന്നാണ് പരാതിക്കാരിയുടെ മൊഴി.
ഗുളിക കഴിച്ചതിന് പിന്നാലെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും ഇതേ തുടർന്ന് ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ആശുപത്രിയെയും ഡോക്ടറെയും പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നതായാണ് പുറത്തുവരുന്ന വിവരം. രാഹുൽ മാങ്കൂട്ടത്തിൽ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്.
രാഹുലിന്റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പോലീസ് കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കേരളം വിട്ടെന്നാണ് സൂചന.
കേസിൽ മുൻകൂർ ജാമ്യത്തിനായി കൊച്ചിയിലെ അഭിഭാഷകനുമായി എംഎൽഎ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത് പോലീസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരെ എഫ്ഐആറിലുള്ളത്.
നിലവിൽ തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് നേമം പോലീസിന് കൈമാറും. തിരുവനന്തപുരം റൂറൽ എസ്പിക്കാണ് അന്വേഷണ ചുമതല.
കേസിൽ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞ ദിവസം തന്നെ രേഖപ്പെടുത്തിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നുമാണ് പരാതിക്കാരിയുടെ മൊഴി.
ഇതുസംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ മെഡിക്കൽ രേഖകളും പരാതിക്കാരി പോലീസിന് കൈമാറിയിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്താന്‍ പോലീസ് ഉടൻ അപേക്ഷ നൽകുമെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: യുവതി ലൈംഗീക പീഡന പരാതി നൽകിയതിന് പിന്നാലെ മുൻകൂർ ജാമ്യത്തിന് നീക്കം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തിയതായും മുൻകൂർ ജാമ്യത്തിനുള്ള സാധ്യത പരിശോധിച്ചുവെന്നുമാണ് വിവരം.
പരാതിയുടെ പകർപ്പും കേസിന്റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ടുണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. അതിജീവിതയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് അതിജീവിതയായ യുവതി പരാതി കൈമാറിയത്. പരാതി നിയമപരമായി നേരിടുമെന്ന് എംഎൽഎ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. യുവതി വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.
പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. ഇതിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. വാട്സാപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം ഉൾപ്പടെയാണ് യുവതി പരാതി നൽകിയത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് നിലപാടിൽ നല്ല വ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാദം കുത്തിപ്പൊക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്കു പിന്നാലെ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനെ തള്ളി കെ. മുരളീധരൻ. സുധാകരന്റെ പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരൻ പ്രതികരിച്ചു.
ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാർഥികൾ തീരുമാനിക്കും. എന്നാൽ, നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന് നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ അനുമതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്ക് കൂടുതൽ നടപടി ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ല. പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകുമെന്നും കെ. മുരളീധരൻ പറഞ്ഞു.
Kerala
കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും പിന്തുണയുമായി നടി സീമ ജി. നായർ. രാഹുലിനെതിരെ പുതിയ വാട്സ്ആപ് ചാറ്റ്, ഫോൺ സംഭാഷണങ്ങൾ എന്നിവ പുറത്തുവന്നതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീമാ നിലപാട് വ്യക്തമാക്കിയത്.
എത്ര സൈബർ അറ്റാക്ക് വന്നാലും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് സീമ കുറിപ്പിൽ പറയുന്നു. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്നും സീമ കുറിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
Movies
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായർ വീണ്ടും രംഗത്ത്. രാഹുലിനെതിരെ പുതിയ ചാറ്റ്, ഫോൺ സംഭാഷണങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം.
ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്നും സീമ പറയുന്നു.
‘ശുഭദിനം. ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട്, അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട്, അതിൽ ‘തീക്കുട്ടി’ എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട്, (തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാൻ തീകുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല. പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ)
ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ മൂന്നു മാസമായി പിആർ വർക്ക് ചെയ്യുകയായിരുന്നുവെന്ന്, പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട്,
അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്, ഇനി ഞാൻ പറയട്ടെ, ഏത് തീക്കുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ച കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും, ഞാൻ എന്റെ സ്റ്റേറ്റ്മെന്റിൽ ഉറച്ചു നിൽക്കും, (ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താൽ മാത്രം, ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട.’ സീമ ജി. നായർ കുറിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്റെ പേരിൽ വലിയ രീതിയിൽ സീമ ജി. നായർക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.
Kerala
പാലക്കാട്: കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്.
യോഗത്തിൽ കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.
അതേസമയം, യോഗമല്ല നടന്നതെന്നും രാഷ്ട്രീയം ചർച്ച ചെയ്തതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പുറത്താക്കുന്നത് വരെ കോൺഗ്രസ് ഔദ്യോഗിക ഓഫീസുകളിൽ കയറുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
Movies
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നന്ദി പറഞ്ഞ് നടി തൻവി റാം. നിയോജകമണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന എംഎൽഎയുടെ സ്വപ്ന പദ്ധതിയായ ‘സ്മൈൽ ഭവന’ത്തിന്റെ തറക്കല്ലിടൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു തൻവി റാം
സ്വന്തമായി ഒരു വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് തൻവി റാം ചടങ്ങിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം പാലിക്കുന്നതിന്റെ സന്തോഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പങ്കുവച്ചു.
വോട്ട് ചോദിക്കാൻ പോയപ്പോൾ ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ കിടക്കുന്ന മനുഷ്യരെ കണ്ടതാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന് എംഎൽഎ വ്യക്തമാക്കി. പദ്ധതിയുടെ ആദ്യത്തെ വീട് ഉദ്ഘാടനം ചെയ്യാൻ നടൻ ആസിഫ് അലിയും അതിനുശേഷം സൈജു കുറുപ്പും എത്തിയിരുന്നു.
ഇപ്പോൾ തൻവി റാം മുഖ്യാതിഥിയായി പങ്കെടുത്തതിൽ രാഹുൽ മാങ്കൂട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. പാലക്കാട് മണ്ഡലത്തിലെ നിരവധി കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് 'സ്മൈൽ ഭവനം' പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്.
‘ഇവിടെ പല പരിപാടികൾക്ക് ഞാൻ വന്നിട്ടുണ്ട്. ഇന്നും അങ്ങനെ ഒരു പരിപാടിക്ക് വന്നതാണ്. രാഹുൽ കുറച്ചു കാലം മുന്നേ എന്നോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്ന കാര്യം. പറ്റുമെങ്കിൽ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ എന്നെ ഇവിടേക്ക് വിളിച്ചതിൽ വലിയ സന്തോഷമുണ്ട്. സ്വന്തമായി ഒരു വീട് വേണം എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. അങ്ങനെയൊരു വീട് ഇന്നിവിടെ യാഥാർഥ്യമാവുകയാണ്. ഇത്തരമൊരു സംരംഭവുമായി മുന്നോട്ട് വന്ന രാഹുലിന് ഞാൻ നന്ദി പറയുന്നു.’ തൻവി റാം പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ സമയത്ത് മാധ്യമങ്ങൾ ചോദിച്ചു എംഎൽഎ ആയാൽ എന്താണ് ചെയ്യുക എന്ന്. ഞാൻ ആദ്യം പറഞ്ഞത് വീടില്ലാത്ത ആളുകൾക്ക് വീട് വച്ച് കൊടുക്കും എന്നാണ്. വോട്ട് ചോദിയ്ക്കാൻ പോയപ്പോൾ കണ്ടിട്ടുണ്ട് ടാർപ്പോളിൻ ഷീറ്റ് മറച്ച വീടുകളിൽ കിടക്കുന്ന മനുഷ്യരെ.
സ്വന്തമായി ഒരു വീട് എല്ലാവരുടെയും ആഗ്രഹമാണ്. അതിനുള്ള ഒരു ശ്രമമാണ് ഞാൻ നടത്തുന്നത്. സർക്കാരിന്റെ പദ്ധതികളുടെ കാലതാമസം ഒക്കെ നമുക്ക് അറിയാമല്ലോ. അതെല്ലാം ഒഴിവാക്കിക്കൊണ്ട് പാലക്കാട് നിയോജകമണ്ഡലത്തിലെ അർഹരായ ആളുകളെ കണ്ടെത്തി വീട് കൊടുക്കുക എന്ന പദ്ധതിയാണ് സ്മൈൽ. ആ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന ആശങ്കയിൽ ഇരിക്കുമ്പോഴാണ് മോഹൻസാറും മകൻ ഉമേഷും നമ്മെ സഹായിക്കാൻ മുന്നോട്ട് വന്നത്.
ആദ്യത്തെ വീട് ഉദ്ഘാടനം ചെയ്യാൻ വന്നത് ആസിഫ് അലി ആയിരുന്നു, അതിനു ശേഷം സൈജു കുറുപ്പ് വന്നു. ഇപ്പോൾ തൻവി വന്നിരിക്കുകയാണ്. തൻവിയോടുള്ള സ്നേഹവും സന്തോഷവും അറിയിക്കുന്നു'. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Kerala
പാലക്കാട്: ലൈംഗികാതിക്രമ ആരോപണങ്ങൾക്കു പിന്നാലെ മണ്ഡലത്തിൽ സജീവമാകാനൊരുങ്ങുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എൻ.എൻ. കൃഷ്ണദാസ്.
രാഹുൽ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ കേരളത്തിന്റെ അശ്ലീലമെന്ന് വിശേഷിപ്പിച്ച അദ്ദേഹം രാഹുലിന്റെ പാലക്കാട്ടേക്കുള്ള വരവിലൂടെ കോൺഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കുറ്റപ്പെടുത്തി.
അപാര ചർമബലമുള്ള ആളുകൾക്ക് മാത്രമേ ഇത്രയും ആരോപണങ്ങൾ നേരിട്ടിട്ടും ജനങ്ങൾക്ക് മുന്നിൽ എത്താൻ ധൈര്യം ഉണ്ടാകൂ എന്നും രാഹുലിനെ പേറിയാൽ കോൺഗ്രസ് നാറുമെന്നും അദ്ദേഹം പരിഹസിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ വിശേഷിപ്പിക്കാൻ നിഘണ്ടുവിൽ ഒറ്റവാക്കേയുള്ളൂ, 'വൃത്തികെട്ടവൻ'. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് വൃത്തികെട്ട കാര്യങ്ങളാണ്. രാഹുലെന്ന ദുർഗന്ധം അസഹനീയമാവുമ്പോൾ ജനങ്ങൾ തന്നെ പുറന്തള്ളും. രാഹുലിനെതിരെ നടപടി എടുത്തു എന്ന കോൺഗ്രസ് നിലപാട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണെന്നും കൃഷ്ണദാസ് മാധ്യമങ്ങളോടു പറഞ്ഞു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ നിലപാട് മയപ്പെടുത്തി കോൺഗ്രസ് ജില്ലാ നേതൃത്വം. രാഹുലിന്റെ സസ്പെൻഷൻ അച്ചടക്ക നടപടി മാത്രമാണെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തെ കാണുമ്പോൾ വഴിമാറിപ്പോകേണ്ടതില്ല. സംസാരിക്കേണ്ടെന്നും ആരോടും പറഞ്ഞിട്ടില്ല. പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുൽ മണ്ഡലത്തിൽ വന്നതെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.
രാഹുലിനെ കാണുമ്പോൾ പരിചയമുള്ളവർ കൈ കൊടുക്കുകയും സംസാരിക്കുകയും ചെയ്യും. രാഹുലിന് യാതൊരു സ്വീകരണവും നൽകിയിട്ടില്ല. എംഎൽഎ എന്ന നിലയിൽ അദ്ദേഹവുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
പാലക്കാട്: നീണ്ട 38 ദിവസങ്ങൾക്കു ശേഷം 39-ാം നാൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവ്യറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുൽ പാലക്കാട് എത്തിയത്.
രാവിലെ മരണവീട്ടിലെ സന്ദർശനത്തിനു ശേഷം സമീപത്തെ കടകളിലും മറ്റുമെത്തി എല്ലാവരേയും കണ്ട് പരിചയം പുതുക്കി. ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും രാഹുൽ സജീവമായി. മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി എത്തിയപ്പോൾ ഞാൻ മാധ്യമങ്ങളെ സ്ഥിരമായി കാണാറുണ്ടല്ലോ എന്നായിരുന്നു രാഹുലിന്റെ മറുപടി.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗിക ആരോപണങ്ങളെ തുടർന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിവാദങ്ങൾ രൂക്ഷമായതോടെ രാഹുൽ പാലക്കാട് മണ്ഡലത്തിലേക്ക് വന്നിരുന്നില്ല. ഓഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്.
അതേസമയം, എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചിന് സാധ്യതയുള്ളതിനാൽ രാഹുലിന്റെ ഓഫീസിന് പോലീസ് സുരക്ഷ വർധിപ്പിച്ചു. രാഹുലിനെ എംഎൽഎ ഓഫീസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പൊതുപരിപാടിയിൽ പങ്കെടുത്താൽ തടയുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ അനുവാദത്തോടെയാണ് രാഹുൽ പാലക്കാട് മണ്ഡലത്തിലേക്ക് എത്തിയിരിക്കുന്നതെന്നും പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
ജനകീയ പ്രതിഷേധമാണ് ഡിവൈഎഫ്ഐ നടത്തുകയെന്നും പാലക്കാട്ടെ നേതാക്കൾ പറഞ്ഞു. രാഹുലിനെ തടഞ്ഞാൽ സംഘർഷസാധ്യതയുള്ളതിനാൽ വളരെ കരുതലോടെ മാത്രമേ പ്രതിഷേധം നടത്തൂവെന്നും ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി.
Kerala
പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. രാത്രി 10 മണിയോടെ പമ്പയില്‍ എത്തിയ രാഹുൽ അവിടെനിന്ന് കെട്ട് നിറച്ചാണ് മല ചവിട്ടിയത്.
കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എത്തിയിരുന്നില്ല. മണ്ഡലത്തില്‍ സജീവമാകുമെന്നായിരുന്നു വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദര്‍ശനം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് നിയമസഭയിലെത്തിയില്ല. എല്ലാ ദിവസവും സഭയിലേക്ക് വരേണ്ടെന്ന നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് ഇത്. ലൈംഗിക ആരോപണങ്ങളിൽ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്ക് വരേണ്ട എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുൽ എംഎല്‍എ അല്ലേ, സഭയില്‍ വരും എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
രാഹുലിന് നിയമസഭയിൽ എത്താൻ അവകാശമുണ്ടെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എംഎൽഎ എന്ന നിലയിൽ രാഹുലിന് സഭയിലെത്താൻ നിയമസഭാ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ സഭയിൽ എത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് കെ. മുരളീധരൻ പ്രതികരിച്ചത്. രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയതാണ്. പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ധാർമിക പ്രശ്നം ഇടതുപക്ഷത്തിനാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, വി.ഡി. സതീശന്റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചർച്ച ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
Kerala
തിരുവനന്തപുരം: ലൈംഗികാരോപണത്തെത്തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ നിയമസഭയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ.
പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും മരിക്കുംവരെ താൻ കോൺഗ്രസായിരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
"പാര്‍ട്ടി അനുകൂലമായതോ പ്രതികൂലമായതോ ആയ തീരുമാനമെടുക്കുമ്പോള്‍ ധിക്കരിക്കാനോ ലംഘിക്കുവാനോ ഒരു കാലത്തും ശ്രമിച്ചില്ല. സസ്പെന്‍ഷനിലാണെങ്കിലും ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. സസ്പെന്ഷന് കാലാവധിയിലുള്ള പ്രവര്ത്തകന് പ്രവര്‍ത്തിക്കേണ്ടതെങ്ങനെയാണെന്ന ബോധ്യം എനിക്കുണ്ട്, അതുകൊണ്ട് തന്നെ ഒരു നേതാവിനെയും കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല'- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ആദ്യമായി 18-ാം വയസില്‍ ജയിലില്‍ പോയയാളാണ് താന്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ പോയത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. അതുകൊണ്ട് യാതൊരു ആനുകൂല്യവും കിട്ടില്ലെന്ന് ഉറപ്പിക്കാം. തനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കില്‍ കൊന്നു തിന്നാന്‍ നില്ക്കുന്ന സര്‍ക്കാരിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്, അന്വേഷണം നടക്കട്ടേയെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് രാഹുൽ ഒഴിഞ്ഞുമാറി. തനിക്ക് പറയാനുള്ള വിഷയങ്ങള്‍ മാത്രമായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് പങ്കുവച്ചത്. ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയാനില്ല. അന്വേഷണം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാഹുലിന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ.
നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭാ മന്ദിരത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡിൽ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. അതേസമയം, രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല.
ഏറെനേരം പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഡിസിപി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അഭിറാം, ജില്ലാ സെക്രട്ടറി മിഥുൻ പൊട്ടോക്കാരൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഖിലേഷ് അടക്കമുള്ള പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനുശേഷവും പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു.
എംഎൽഎ ഹോസ്റ്റലിന്റെ പിന്‍ഭാഗത്തുനിന്നാണ് പ്രവര്‍ത്തകരെത്തി വാഹനം തടഞ്ഞത്. അതേസമയം, പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിട്ടും എംഎൽഎ ഹോസ്റ്റലിന്റെ ഗേറ്റ് വഴി വാഹനം വരുമ്പോള്‍ പ്രതിഷേധക്കാരെ തടഞ്ഞില്ലെന്ന് ആരോപണമുണ്ട്.
പ്രതിഷേധത്തെതുടര്‍ന്ന് തിരുവല്ലം പോലീസിന്റെ എസ്കോര്‍ട്ട് വാഹനവും എത്തിച്ചു. പോലീസ് സംരക്ഷണയോടെയായിരിക്കും രാഹുൽ ഇനി ഇവിടെ നിന്ന് പോവുക.
Kerala
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സജീവമാകുന്നതായി റിപ്പോർട്ട്. ശനിയാഴ്ച പാലക്കാട്ടെത്തുന്ന രാഹുൽ പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും.
വരുംദിവസങ്ങളിലും രാഹുൽ നിയമസഭയിലെത്തുമെന്നാണ് സൂചന. സഭയില്‍ കയറാത്തയാള്‍ മണ്ഡലത്തില്‍ വന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് രാഹുല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിലധികമായി രാഹുല്‍ പൊതുപരിപാടികള്‍ ഒഴിവാക്കി വീട്ടിലാണ് ചെലവഴിച്ചത്.
രാവിലെ 9.20 ഓടെ ഒരു സുഹൃത്തിന്റെ ഇന്നോവ കാറില്‍ നാല് പേര്‍ക്കൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. രാഹുല്‍ എത്തുമോ എന്ന സസ്പെന്‍സ് നിലനില്‍ക്കെയാണ് ഔദ്യോഗിക വാഹനം ഒഴിവാക്കി രാഹുല്‍ നിയമസഭയിലെത്തിയത്.
സഭയിലെത്തിയ രാഹുല്‍ പ്രത്യേക ബ്ലോക്കിലാണ് ഇരുന്നത്. അതേസമയം, നിയമസഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാൻ അവസരം ലഭിച്ചില്ല. സഭയിലെത്തിയ രാഹുലുമായി നജീബ് കാന്തപുരവും എ.കെ.എം അഷ്റഫും യു.എ ലത്തീഫും ടി.വി ഇബ്രാഹിമും സംസാരിച്ചു. നടപടികൾ പൂർത്തിയാക്കി സഭ പിരിയും മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സഭാതലത്തിൽ നിന്ന് ഇറങ്ങി എംഎൽഎ ഹോസ്റ്റലിലേക്ക് പോയി.
അതേസമയം, സഭയിലെത്തിയ രാഹുലിന് പ്രതിപക്ഷ നിരയില്‍ വന്ന കുറിപ്പും ചര്‍ച്ചയാകുന്നുണ്ട്. രാഹുലിന് ഒരു കുറിപ്പ് കിട്ടുകയും അതിനുള്ള മറുപടി എഴുതി നിയമസഭാ ജീവനക്കാരന്റെ കൈയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ രാഹുല്‍ സഭയില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് സഭ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഭരണപക്ഷത്തിനെതിരേ ഉയര്‍ത്തുന്ന പോരാട്ടങ്ങളുടെ മുനയൊടിക്കാന്‍ രാഹുലിന്റെ സാന്നിധ്യം ഭരണപക്ഷം ആയുധമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ സഭയിലെത്തുന്നത് വിലക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
Kerala
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. രാഹുലിന് നിയമപരമായി സഭയിൽ വരാൻ അധികാരമുണ്ട്. എന്നാൽ ധാർമികയുടെ ഭാഗമായി അതില്ലെന്നും പ്രതിപക്ഷ നേതാവ് പോയി പണി നോക്കട്ടെ എന്ന നിലപാടാണിതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ആരോപണങ്ങൾ വസ്തുതയുടെ അടിസ്ഥാനത്തിലാണ് പുറത്ത് വന്നത്. എന്തും ചെയ്യാൻ അധികാരമുണ്ട് എന്നത് അങ്ങേയറ്റം തെറ്റാണ്. ചരമോപചാരം എന്ന ആദരവിനെ പരിഹസിക്കുന്ന നിലപാടാണിത്. കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഇതിനോട് യോജിപ്പാണെന്ന് കരുതുന്നില്ലെന്നും ജയരാജൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. സഭ തുടങ്ങി 20 മിനിറ്റ് പിന്നിപ്പോള്‍ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കുന്നതിനിടെയാണ് രാഹുൽ കയറി വന്നത്.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക.
രാഹുൽ സഭയിലേക്ക് എത്തിയ സമയം അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായില്ല. രാഹുൽ സഭയിലെത്തുമോ എന്ന കാര്യത്തിൽ സസ്പെന്‍സ് നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ സ്റ്റാഫ് ഒന്‍പതോടെ സഭയിലെത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിര്‍പ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്. പ്രതിപക്ഷ നിരയിലെ പിൻബെഞ്ചിൽ, അവസാന നിരയിലെ അവസാന സീറ്റിലാണ് രാഹുലിന്റെ ഇരിപ്പിടം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നല്‍കും. രാഹുൽ ഇനി സഭയിൽ പ്രത്യേക ബ്ലോക്ക് ആയിരിക്കും.
അതേസമയം, രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ട്. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അടക്കം ഒരു വിഭാഗം നേതാക്കള്‍ നിലപാട് സ്വീകരിക്കുന്നത്.
രാഹുൽ നിയമസഭയിലെത്തിയാല്‍ പ്രതിപക്ഷം പ്രതിരോധത്തിലാകുമെന്നും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നുമാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ രാഹുൽ നേരിടുന്നതിന് സമാനമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഭരണപക്ഷത്തിരിക്കുമ്പോൾ രാഹുലിനെ വിലക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്.
എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. എംഎൽഎയെ വിലക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സഭയിൽ വരുന്നതിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമക്കേസിൽ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം. പരാതി നല്കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്തും.
പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന ആരോപണത്തിൽ യുവതികളുടെ ചികിത്സാ രേഖകളും ശേഖരിക്കും. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് കരുതപ്പെടുന്ന ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്നടക്കം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. അഞ്ച് പേരുടെ പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്ന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ കേസിൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലേക്ക്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ഓണാവധിക്ക് ശേഷമാണ് അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോകുക. യുവതി ചികിത്സ തേടിയ ബംഗളൂരുവിലെ ആശുപത്രിയിലെത്തുന്ന സംഘം ആശുപത്രി രേഖകള്‍ പരിശോധിച്ച് യുവതി ചികിത്സ തേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കും. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റിന് നോട്ടീസ് നല്കി രേഖകള്‍ കസ്റ്റഡിയിലെടുക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് പേരും മൂന്നാം കക്ഷികളാണ്.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത്.
സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്ന്ന് ശല്യം ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചെന്നും ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
രാഹുലിനെതിരെ ബിഎന്‍എസ് 78(2), 351 പോലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചുപേരും മൂന്നാം കക്ഷികളാണ്.
Kerala
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ രേഖ കേസിൽ പിടിമുറുക്കി ക്രൈംബ്രാഞ്ച്. അടൂരിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ പരിശോധന നടത്തുകയാണ്. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ഭാരവാഹി തെരഞ്ഞെടുപ്പിന് മുൻപ് മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അടൂരിലും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലാണ് പരിശോധനകള്‍ നടത്തുന്നത്. ഇവരുടെ ഫോണുകളും സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, രാഹുൽ അടൂരിലെ സ്വന്തം വീട്ടിൽ തുടരുകയാണ്. കേസിൽ ശനിയാഴ്ച ഹാജരാകാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ക്രമക്കേട് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിലും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ ഐഡി കാർഡ് നിർമിച്ചു എന്നാണ് കേസ്. കേസിൽ ഫെനി നൈനാൻ, ബിനിൽ ബിനു,അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ ശബ്ദരേഖയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. രാഹുലിന്റെ ഐഫോൺ പരിശോധിക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പാസ്വേഡ് രാഹുൽ നൽകിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട്ട് എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിലായിരുന്നു യോഗം.
രാഹുൽ മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ തിരിച്ചടിയാകുമെന്നാണ് യോഗം വിലയിരുത്തിയത്. ഇതോടെ, അദ്ദേഹത്തെ പാലക്കാട്ട് വീണ്ടും എത്തിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
രാഹുലിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും പിന്തുണ നൽകണമെന്നും രാഹുൽ പാലക്കാട് എത്തിയാൽ എല്ലാവരും ഒറ്റക്കെട്ടായി രാഹുലിന്റെ ഒപ്പമുണ്ടാകണമെന്നും യോഗത്തിൽ ഷാഫി നിർദ്ദേശിച്ചതായാണ് സൂചന.
വിവാദങ്ങളുണ്ടായ ശേഷം പാലക്കാട്ടേക്ക് വരാത്ത രാഹുലിനെ എങ്ങിനെയും പാലക്കാട് എത്തിക്കണമെന്നും അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗത്തിൽ ഷാഫി പറഞ്ഞു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
മുകേഷിനെ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ച ആളാണ് മുഖ്യമന്ത്രി. രാഹുലിനെ ഞങ്ങൾ സസ്പെൻഡ് ചെയ്തു. ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് മുഖ്യമന്ത്രിയും പോലീസുമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ച ആളാണ് മുഖ്യമന്ത്രി. കേരള രാഷ്ട്രീയം എ സർട്ടിഫിക്കറ്റിലേക്ക് പോകരുത്. ആരൊക്കെ എവിടെയൊക്കെ മതില് ചാടി എന്ന് ചർച്ച നടക്കുന്നത് ഭൂഷണമല്ല. പാലക്കാട് ജനങ്ങൾ എന്തു ചിന്തിക്കുമെന്നും കെ. മുരളീധരൻ ചോദിച്ചു.
ഇത്തരക്കാരാണ് തങ്ങൾക്കിടയിൽ മത്സരിച്ചത് എന്ന് അവർ ചിന്തിക്കല്ലേ. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയത്തിന് ഭൂഷണമല്ല.കൃഷ്ണകുമാറിന് എതിരായ ആരോപണം സതീശന്റെ ബോംബ് അല്ല. സതീശന്റെ ബോംബ് ഇത്തരം ചീള് കേസ് അല്ല. അത് വരാൻ പോകുന്നതെ ഉള്ളൂവെന്നും മുരളീധരൻ വ്യക്തമാക്കി.
National
ന്യൂഡൽഹി: വിവിധ ആരോപണങ്ങളിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽനിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്ന് എഐസിസി.
രാഹുൽ നിരപരാധിത്വം തെളിയിക്കണമെന്നും കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ലെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചത്. എന്നാൽ, ആരോപണങ്ങളിൽ പൊതുമധ്യത്തിൽ രാഹുൽ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
നിയമസഭാ സമ്മേളനത്തില്‍ രാഹുലിനെ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന. നിരപരാധിത്വം തെളിയിച്ചാല്‍ രാഹുലിന് തിരിച്ചുവരാമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട്.
രാഹുൽ രാജിവച്ചൊഴിയണമെന്ന പക്ഷക്കാരായിരുന്നു കോണ്‍ഗ്രസിലെ ഒട്ടുമിക്ക മുതിർന്ന നേതാക്കളും. മിക്കവരും പരസ്യമായിത്തന്നെ നിലപാടു വ്യക്തമാക്കി. പാർട്ടിയിലെ വനിതാ നേതാക്കളും രാഹുലിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കണമെന്ന കടുത്ത നിലപാടിലായിരുന്നു. എന്നിട്ടും രാഹുലിനെ സസ്പെൻഡ് ചെയ്യുന്നതിലൊതുക്കി നടപടി.
രാഹുൽ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമല്ലെന്ന് പാർട്ടി നിയമസഭാ സ്പീക്കറെ അറിയിക്കും. അതോടെ രാഹുൽ കോണ്‍ഗ്രസ് പാർട്ടിയുടെയോ യുഡിഎഫിന്റെയോ ഭാഗമല്ലാതാകും. അടുത്ത മാസം 15ന് ആരംഭിക്കാനിടയുള്ള നിയമസഭാ സമ്മേളനത്തിൽനിന്ന് രാഹുൽ അവധിയെടുത്തു മാറി നിൽക്കുമെന്നു സംസാരമുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം അറിവായിട്ടില്ല.
ഞായറാഴ്ചയോടെയാണ് എംഎൽഎ സ്ഥാനം രാജിവയ്പിക്കേണ്ട എന്ന നിലപാടിലേക്കു പാർട്ടി മാറിയത്. നിയമസഭയുടെ കാലാവധി ഒരു വർഷത്തിൽ താഴെ മാത്രമേ ഉള്ളൂഎങ്കിലും ഉപതെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചാൽ കോണ്‍ഗ്രസിനു തിരിച്ചടിയാകും എന്ന ആശങ്കയാണ് രാഹുലിന്റെ എംഎൽഎ സ്ഥാനം ഉറപ്പിച്ചത്.
ഇപ്പോഴത്തെ നിലയിൽ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പു നടന്നാൽ കോണ്‍ഗ്രസിനു ബുദ്ധിമുട്ടായിരിക്കും. അവിടെ ഗുണമുണ്ടാകാൻ പോകുന്നത് ബിജെപിക്ക് ആയിരിക്കും. അങ്ങനെ ഒരു സാഹചര്യം വന്നാൽ കേന്ദ്രസർക്കാർ ഉപതെരഞ്ഞെടുപ്പ് നടത്തിക്കുന്നതിനെ അനുകൂലിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടി. അതോടെയാണ് സസ്പെൻഷൻ എന്ന ആശയത്തിലേക്കു മാറിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം കടുത്ത നടപടി വേണമെന്ന പക്ഷക്കാരായിരുന്നു. അതേസമയം, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ കടുത്ത നടപടിക്ക് അനുകൂലമായിരുന്നില്ല. രാഹുലിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കിയതും ഷാഫിയുടെ കടുംപിടുത്തത്തിൽ ആയിരുന്നു. അതിന്റെ പേരിൽ ഷാഫി പാർട്ടിക്കുള്ളിൽ വിമർശനത്തിനു വിധേയനാകുന്നുമുണ്ട്.
രാഹുലിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് സമാനതകളില്ലാത്ത ധാർമികത ഉയർത്തിപ്പിടിച്ചു എന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. വരുംദിനങ്ങളിൽ കോണ്‍ഗ്രസിന്റെ പ്രതിരോധം ഇതുതന്നെയായിരിക്കും.
എന്നാൽ, കോൺഗ്രസ് നടപടി പോരെന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും. രാഹുലിനെതിരായ ആക്ഷേപങ്ങൾ ‘ലോകചരിത്രത്തിൽ തന്നെ അപൂർവം’ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശേഷിപ്പിച്ചത്. രാഹുലിന് എംഎൽഎ ആയി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന ഭീഷണിയും ഗോവിന്ദൻ മുഴക്കിയിട്ടുണ്ട്. രാഹുലിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണു ബിജെപിയും പ്രഖ്യാപിച്ചിട്ടുള്ളത്.
Kerala
തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ആരോപണങ്ങളിൽ പൊതുമധ്യത്തിൽ രാഹുൽ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
നിയമസഭാ സമ്മേളനത്തില്‍ രാഹുലിനെ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന. നിരപരാധിത്വം തെളിയിച്ചാല്‍ രാഹുലിന് തിരിച്ചുവരാമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട്.
രാഹുൽ രാജിവച്ചൊഴിയണമെന്ന പക്ഷക്കാരായിരുന്നു കോണ്‍ഗ്രസിലെ ഒട്ടുമിക്ക മുതിർന്ന നേതാക്കളും. മിക്കവരും പരസ്യമായിത്തന്നെ നിലപാടു വ്യക്തമാക്കി. പാർട്ടിയിലെ വനിതാ നേതാക്കളും രാഹുലിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കണമെന്ന കടുത്ത നിലപാടിലായിരുന്നു. എന്നിട്ടും രാഹുലിനെ സസ്പെൻഡ് ചെയ്യുന്നതിലൊതുക്കി നടപടി.
രാഹുൽ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമല്ലെന്ന് പാർട്ടി നിയമസഭാ സ്പീക്കറെ അറിയിക്കും. അതോടെ രാഹുൽ കോണ്‍ഗ്രസ് പാർട്ടിയുടെയോ യുഡിഎഫിന്റെയോ ഭാഗമല്ലാതാകും. അടുത്ത മാസം 15ന് ആരംഭിക്കാനിടയുള്ള നിയമസഭാ സമ്മേളനത്തിൽനിന്ന് രാഹുൽ അവധിയെടുത്തു മാറി നിൽക്കുമെന്നു സംസാരമുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം അറിവായിട്ടില്ല.
ഞായറാഴ്ചയോടെയാണ് എംഎൽഎ സ്ഥാനം രാജിവയ്പിക്കേണ്ട എന്ന നിലപാടിലേക്കു പാർട്ടി മാറിയത്. നിയമസഭയുടെ കാലാവധി ഒരു വർഷത്തിൽ താഴെ മാത്രമേ ഉള്ളൂഎങ്കിലും ഉപതെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചാൽ കോണ്‍ഗ്രസിനു തിരിച്ചടിയാകും എന്ന ആശങ്കയാണ് രാഹുലിന്റെ എംഎൽഎ സ്ഥാനം ഉറപ്പിച്ചത്.
ഇപ്പോഴത്തെ നിലയിൽ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പു നടന്നാൽ കോണ്‍ഗ്രസിനു ബുദ്ധിമുട്ടായിരിക്കും. അവിടെ ഗുണമുണ്ടാകാൻ പോകുന്നത് ബിജെപിക്ക് ആയിരിക്കും. അങ്ങനെ ഒരു സാഹചര്യം വന്നാൽ കേന്ദ്രസർക്കാർ ഉപതെരഞ്ഞെടുപ്പ് നടത്തിക്കുന്നതിനെ അനുകൂലിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടി. അതോടെയാണ് സസ്പെൻഷൻ എന്ന ആശയത്തിലേക്കു മാറിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം കടുത്ത നടപടി വേണമെന്ന പക്ഷക്കാരായിരുന്നു. അതേസമയം, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ കടുത്ത നടപടിക്ക് അനുകൂലമായിരുന്നില്ല. രാഹുലിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കിയതും ഷാഫിയുടെ കടുംപിടുത്തത്തിൽ ആയിരുന്നു. അതിന്റെ പേരിൽ ഷാഫി പാർട്ടിക്കുള്ളിൽ വിമർശനത്തിനു വിധേയനാകുന്നുമുണ്ട്.
രാഹുലിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് സമാനതകളില്ലാത്ത ധാർമികത ഉയർത്തിപ്പിടിച്ചു എന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. വരുംദിനങ്ങളിൽ കോണ്‍ഗ്രസിന്റെ പ്രതിരോധം ഇതുതന്നെയായിരിക്കും.
എന്നാൽ, കോൺഗ്രസ് നടപടി പോരെന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും. രാഹുലിനെതിരായ ആക്ഷേപങ്ങൾ ‘ലോകചരിത്രത്തിൽ തന്നെ അപൂർവം’ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശേഷിപ്പിച്ചത്. രാഹുലിന് എംഎൽഎ ആയി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന ഭീഷണിയും ഗോവിന്ദൻ മുഴക്കിയിട്ടുണ്ട്. രാഹുലിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണു ബിജെപിയും പ്രഖ്യാപിച്ചിട്ടുള്ളത്.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത് മാതൃകാപരവും ധീരവുമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കളുമായും ആലോചിച്ചു. തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്ത് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. പുറത്താക്കുകയല്ല മാറ്റിനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം നടപടിക്രമങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും. രാഹുല്‍ രാജിവയ്ക്കുമെന്ന് ആരെങ്കിലും നേരത്തെ പറഞ്ഞിരുന്നോയെന്നും സതീശന് മാധ്യമങ്ങളോട് ചോദിച്ചു.
ഏറ്റവും പ്രധാനപ്പെട്ട ആൾക്കെതിരേയാണ് നടപടിയെടുത്തത്. ഞങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ഏറ്റവും ബന്ധമുള്ള പാർട്ടിയുടെ മുൻനിരയിൽ നിൽക്കുന്ന ഒരാളെ രക്ഷപ്പെടുത്താൻ ഒരു ശ്രമവും നടത്താതെ ഒരു പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം സംരക്ഷിക്കാനാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അത് അടയാളപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ട് ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്രയും നിശ്ചയദാര്‍ഢ്യത്തോടും കാര്‍ക്കശ്യത്തോടും കൂടി ഒരു തീരുമാനമെടുക്കുന്നത്. ഈ നടപടി സ്ത്രീകളോടുള്ള കോൺഗ്രസിന്റെ ബഹുമാനവും ആദരവുമാണ്.
ഒരു പരാതിയും ഞങ്ങളുടെ കയ്യിലില്ല. ഒരു തെളിവും പാര്‍ട്ടിയുടെ പക്കലില്ല. എന്നിട്ടും 24 മണിക്കൂറിനകം അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദം രാജിവെച്ചു. പാര്‍ട്ടി ആ വിഷയം ഗൗരവമായി പരിശോധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധാര്‍മികതയെക്കുറിച്ച് പറയാന്‍ സിപിഎമ്മിന് ഒരു അവകാശവുമില്ല. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന ആളുകളുടെ പാര്‍ട്ടിയിലുള്ളവരുടെ പല കേസുകളിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുപോലും അവിടെത്തന്നെ ഇരിക്കുകയല്ലേ. മുഖ്യമന്ത്രിയുടെ ഓഫീസ് തൊട്ട് ഇത്തരക്കാര്‍ ഇരിക്കുന്നില്ലേ. എന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ധൈര്യപ്പെടുമോയെന്നും സതീശന് ചോദിച്ചു.
ഉമ തോമസ് അവരുടെ അഭിപ്രായം തുറന്നു പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിവച്ചത് സിപിഎമ്മാണ്. ഒരു സ്ത്രീ പോലും സൈബറിടത്തില്‍ ആക്രമിക്കപ്പെടരുത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് മനോരോഗമാണ്. അത് അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത്ര ജീർണമായ അവസ്ഥയിലൂടെ കോൺഗ്രസ് ഇതുവരെ കടന്നു പോയിട്ടില്ല. മാധ്യമങ്ങൾക്ക് ഇനി സംരക്ഷിക്കാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിനകത്തെ ജീർണതയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിലിനറിയാം. കോൺഗ്രസ് നേതാക്കൾ ആകെ ആവശ്യപ്പെട്ടത് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ്. എന്നാൽ രാജി ആവശ്യപ്പെടാൻ നേതൃത്വം തയാറായില്ല. കേരളത്തിലെ ജനങ്ങൾ രാഹുൽ രാജിവയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Kerala
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത് ഏകകണ്ഠമായാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു. സസ്പെൻഷൻ കോൺഗ്രസ് പാർട്ടി ഒരേ സ്വരത്തിൽ എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ ആത്മാഭിമാനം കണക്കിലെടുത്തുള്ള തീരുമാനമാണിത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാർട്ടി ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങൾ വന്ന ഘട്ടത്തിൽ തന്നെ പരിശോധിച്ചിരുന്നു. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കേസെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ രാജി എന്ന ആവശ്യത്തിൽ യുക്തിയില്ല. മറ്റുള്ളവർക്ക് അത്തരം രാജി ആവശ്യപ്പെടാൻ ധാർമികമായി അവകാശമില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടതിനു പിന്നാലെ തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഉമാ തോമസ് എംഎൽഎ. പ്രസ്ഥാനം കൂടെ നിൽക്കുമെന്ന് വിശ്വാസമുണ്ടെന്ന് അവർ പറഞ്ഞു.
രാഹുലിന്റെ വിഷയത്തിൽ പറയാനുള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. ഓരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ആരുടെയും സ്വാതന്ത്ര്യത്തിലും കൈകടത്തുന്നില്ല. സൈബർ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കില്ലെന്നും ഉമ തോമസ് കൊച്ചിയിൽ മാധ്യമങ്ങളോടു വ്യക്തമാക്കി.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും അപകീര്‍ത്തിപ്പെടുത്തിയും പ്രതികരണങ്ങളെത്തിയത്. ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നത്.
അടുത്ത തവണ വീട്ടില്‍ ഇരുത്തണമെന്നും പരിക്കേറ്റപ്പോള്‍ രക്ഷപ്പെടണമെന്ന പ്രാര്‍ഥന തെറ്റായിരുന്നു എന്നുള്‍പ്പെടെയുള്ളയാണ് അധിക്ഷേപം. മേലനങ്ങാതെ എംഎല്‍എ ആയതിന്റെ കുഴപ്പമെന്നും സാമൂഹിക മാധ്യമങ്ങളില്‍ കമന്റുകളുണ്ട്. ഉമാ തോമസ് എംഎല്‍എയെ അനുകൂലിച്ചുള്ള നിലപാടുകളും പാര്‍ട്ടിയിലെ വാക്പോര് മുതലെടുത്തുകൊണ്ടുള്ള പ്രതികരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ഒരു നിമിഷം പോലും വൈകരുതെന്നായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. യുവതികളുടെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഒരു നിമിഷം മുമ്പ് തന്നെ രാജിവയ്ക്കണമെന്നും മറ്റു പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടതെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി സ്വാഗതം ചെയ്യുന്നതായി കെ. സുധാകരൻ.
അതേസമയം, രാഹുൽ രാജിവയ്ക്കണം എന്ന അഭിപ്രായം തനിക്കില്ലെന്നും രാജിവയ്ക്കുമ്പോൾ മറ്റു സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
അടൂര്‍: തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി അനുമതി നല്‍കുമെന്ന് സൂചന. കഴിഞ്ഞ രണ്ടുദിവസമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതിനു ശ്രമം നടത്തിയെങ്കിലും ആലോചിച്ചിട്ടു മതിയെന്ന അഭിപ്രായമാണ് കെപിസിസി നേതൃത്വത്തിനുണ്ടായിരുന്നത്. ഇതിനിടെയാണ് ഇന്നു രാവിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തത്.
രാഹുലിന്റെ രാജി തത്കാലം വേണ്ടെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയതിനു പിന്നാലെയാണ് രാഹുലിനെ സസ്പെന്‍ഡ് ചെയ്തത്. ഇതിനൊപ്പം രാഹുലിനു തന്റെ വിശദീകരിക്കാന്‍ അവസരം നല്‍കുമെന്നാണ് സൂചന.
പാര്‍ട്ടി നേതൃത്വത്തിനു മുമ്പില്‍ ആദ്യം രാഹുല്‍ കാര്യങ്ങള്‍ വിശദീകരിക്കും. ഞായറാഴ്ച ഇതിനുള്ള അവസരത്തിനായി അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും വീട്ടില്‍ നിന്നിറങ്ങി കൊട്ടാരക്കര വരെയെത്തി മടങ്ങുകയായിരുന്നു. എടുത്തുചാടി എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടിലായിരുന്നു നേതാക്കളേറെയും.
ട്രാന്‍സ് വുമണ്‍ അവന്തികയുമായുള്ള സംഭാഷണം പുറത്തുവിട്ട് ആരോപണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ മാധ്യമ പ്രചരണം പോലെ താന്‍ വലിയ കുറ്റക്കാരനാണെങ്കില്‍ അവന്തിക എന്തിനാണ് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ വിളിച്ച കാര്യം വിളിച്ചറിയിച്ചതെന്നും സംഭാഷണം റെക്കോര്‍ഡ് ചെയ്തു തനിക്കയച്ചതെന്നും രാഹുല്‍ ചോദിക്കുന്നുണ്ട്.
ചാറ്റുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും രാഹുല്‍ വ്യക്തമാക്കി. എന്തു കൊണ്ട് ഇത്രയും ദിവസം ഈ വിവരങ്ങള്‍ പുറത്തു വിട്ടില്ലായെന്നാണ് ചോദിക്കുന്നതെങ്കില്‍ ഒരു മനുഷ്യന് എന്ന നിലയില്‍ തനിക്കും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍ വൈഷമ്യങ്ങളും മാനസിക അവസ്ഥകളുമുണ്ടെന്നു മനസിലാക്കണമെന്നും രാഹുല്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ സ്നേഹിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നു രാഹുല്‍ പറഞ്ഞു. ബാക്കിയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി ജനകീയകോടതിയെയും അതേപോലെ നീതി ന്യായ വ്യവസ്ഥ വഴി നിയമപരമായി നേരിടുമെന്നും പറഞ്ഞു.
ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി പറയാന്‍ തനിക്കാകുമെന്ന് രാഹുല്‍ പാര്‍ട്ടി നേതൃത്വത്തോടു പറഞ്ഞിട്ടുണ്ട്. ഇതില്‍ ജനങ്ങളോടു വിശദീകരിക്കേണ്ട പല കാര്യങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരോടു പറയേണ്ട കാര്യങ്ങളുമുണ്ട്. വരുംദിവസങ്ങളില്‍ ഇതു പറഞ്ഞുകൊള്ളാമെന്നും രാഹുല്‍ പറഞ്ഞു. താന്‍ നിമിത്തം ഒരു പാര്‍ട്ടി പ്രവര്‍ത്തകനും തലകുനിക്കാന്‍ പാടില്ല. തനിക്കു പ്രതിരോധം തീര്‍ക്കേണ്ട സാഹചര്യം പാര്‍ട്ടിയില്‍ ഉണ്ടായിക്കൂട. കോണ്‍ഗ്രസിനുവേണ്ടി ഒട്ടേറെ പ്രതിരോധമുഖം തുറന്ന ആളാണ് താനെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ കോൺഗ്രസിന്റെ ഒത്തുതീർപ്പെന്ന് മന്ത്രി എം.ബി. രാജേഷ്. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ എന്തിന് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്നും മന്ത്രി ചോദിച്ചു.
ഉമാ തോമസ് എംഎൽഎക്കെതിരേ വ്യക്തിഹത്യ നടത്തുന്നത് കോൺഗ്രസ് അണികളാണെന്നും പാർട്ടിയുടെ മൗനാനുവാദത്തോടെയാണ് ഇത് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.