x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടിമാർക്കും രാഹുൽ മെസേജ് അയച്ചു; അഖിൽ മാരാർ


Published: December 3, 2025 08:46 AM IST | Updated: December 5, 2025 03:01 PM IST

പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഉ​യ​ർ​ന്ന ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി അ​ഖി​ൽ മാ​രാ​ർ. രാ​ഹു​ൽ ന​ട​ത്തി​യ ഇ​മോ​ഷ​ന​ൽ ക​ൺ​വേ​ർ​ഷ​നി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യ വീ​ഴ്ച​യാ​ണ് അ​തി​ജീ​വി​ത​യ്ക്ക് സം​ഭ​വി​ച്ച​തെ​ന്ന് അ​ഖി​ൽ മാ​രാ​ർ പ​റ‍​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ന്യാ​യീ​ക​രി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ വീ​ഴു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും അ​ഖി​ൽ മാ​രാ​ർ പ​റ​ഞ്ഞു.

അ​ഖി​ൽ മാ​രാ​രു​ടെ വാ​ക്കു​ക​ൾ

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ന്യാ​യീ​ക​രി​ച്ച് സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ പോ​യി വീ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ കൂ​ടി ഇ​ന്ന് ജ​യി​ലി​ലേ​ക്ക് പോ​കു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ളം കാ​ണു​ന്ന​ത്. രാ​ഹു​ൽ ഈ​ശ്വ​ര​നോ​ട് ആ​ദ്യ​ത്തെ ദി​വ​സം ചാ​ന​ൽ ച​ർ​ച്ച​യി​ൽ വ​ന്നി​രു​ന്നു സം​സാ​രി​ച്ച സ​മ​യ​ത്ത് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ഫോ​ൺ വി​ളി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​ന​ൽ ച​ർ​ച്ച കേ​ൾ​ക്കു​ന്ന​ത് ത​ന്നെ അ​രോ​ച​ക​മാ​യി തോ​ന്നി​യ​തു​കൊ​ണ്ടും നി​ര​ത്തു​ന്ന വാ​ദ​മു​ഖ​ങ്ങ​ൾ ഒ​ക്കെ വ​ള​രെ അ​രോ​ച​ക​മാ​യി തോ​ന്നി​യ​തു​കൊ​ണ്ടു​മാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് വി​ളി​ച്ച​ത്. അ​ദ്ദേ​ഹ​ത്തോ​ട് ആ​ദ്യം പ​റ​ഞ്ഞ​ത് താ​ങ്ക​ൾ​ക്ക് ഈ ​വി​ഷ​യ​ത്തി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടോ എ​ന്നു​ള്ള​താ​ണ്.

ഇ​വി​ടെ താ​ങ്ക​ൾ പ​റ​യു​ന്ന പ്ര​കാ​രം വി​വാ​ഹി​ത​യാ​യ ഒ​രു സ്ത്രീ ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യി ത​ന്‍റെ ഭ​ർ​ത്താ​വി​നെ ച​തി​ച്ച് ന​ട​ത്തി​യ ഒ​രു ബ​ന്ധം എ​ന്ന നി​ല​യ്ക്ക് താ​ങ്ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന വാ​ദം പൂ​ർ​ണ​മാ​യും മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തു​കൊ​ണ്ട് ഞാ​ൻ ചോ​ദി​ക്കു​ന്ന​ത്, നാ​ലു​മാ​സം മു​മ്പ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എ​ന്ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും പ​ഴ​യ ചാ​റ്റു​ക​ളും അ​ന്ന​ത്തെ ഗ​ർ​ഭ​കേ​സു​ക​ളും ഈ ​പെ​ൺ​കു​ട്ടി​യു​ടെ ആ​യി​രു​ന്നോ അ​തോ അ​ത് അ​റി​യാ​തെ​യാ​ണോ താ​ങ്ക​ൾ ഇ​ത് സം​സാ​രി​ക്കു​ന്ന​ത് എ​ന്ന് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ചു.

അ​ത് അ​റി​ഞ്ഞി​ട്ടാ​ണോ അ​ല്ല​യോ എ​ന്ന് അ​റി​യി​ല്ല, അ​ല്ലെ​ങ്കി​ൽ ബോ​ധ​പൂ​ർ​വ​മാ​ണോ എ​ന്ന് അ​റി​യി​ല്ല. അ​ല്ലെ​ങ്കി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന സ​മ​യ​ത്ത്, വ​ലി​യ ഒ​രു ജ​ന​രോ​ഷം നി​ൽ​ക്കു​ന്ന വി​ഷ​യ​ത്തി​നെ​തി​രെ സം​സാ​രി​ക്കു​മ്പോ​ൾ ത​നി​ക്ക് കി​ട്ടു​ന്ന ശ്ര​ദ്ധ​ക​ൾ​ക്ക് വേ​ണ്ടി​യി​ട്ടാ​ണോ എ​ന്ന് അ​റി​യി​ല്ല.

സ​ത്യ​ത്തെ​യും യാ​ഥാ​ർ​ഥ്യ​ത്തെ​യും മ​റ​ച്ചു​പി​ടി​ച്ചു​കൊ​ണ്ട്, ഒ​രു വ​ലി​യ വി​ഭാ​ഗം പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​ര​ള​ത്തി​ൽ നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടു ത​ന്നെ സ​ർ​ക്കാ​രി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ ജ​ന​രോ​ഷം ഉ​ണ്ടാ​യ​തു​കൊ​ണ്ട് ത​ന്നെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ചാ​ൽ ആ ​പി​ന്തു​ണ ത​നി​ക്കു കൂ​ടി ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യ സ്വ​യം ഒ​രു വി​ഡ്ഢി​യാ​യി മാ​റി​യ രാ​ഹു​ൽ ഈ​ശ്വ​രോ​ട് അ​ന്ന​ത്തെ ദി​വ​സം പ​റ​ഞ്ഞ​ത് ത​ന്നെ ഞാ​ൻ വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ന്നു.

താ​ങ്ക​ൾ കാ​ണി​ക്കു​ന്ന​തി​ന് ഒ​രു രീ​തി​യി​ലും ന്യാ​യീ​ക​രി​ക്കാ​ൻ പ​റ്റു​ന്ന ഒ​ന്നു​മി​ല്ല എ​ന്ന യാ​ഥാ​ർ​ത്ഥ്യം താ​ങ്ക​ൾ ഇ​നി​യെ​ങ്കി​ലും മ​ന​സി​ലാ​ക്കു​ക. താ​ങ്ക​ൾ ഇ​വി​ടെ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഓ​രോ വാ​ദ​ങ്ങ​ളും സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. താ​ങ്ക​ളു​ടെ ആ​ദ്യ​ത്തെ വാ​ദം എ​ന്ന് പ​റ​യു​ന്ന​ത് ഈ ​വി​ഷ​യ​ത്തോ​ടു​കൂ​ടി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ന്‍റെ മാ​ന്യ​ത, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ന്‍റെ ന​ല്ല മു​ഖം പു​റ​ത്തു​വ​ന്നു എ​ന്നാ​ണ്.

കാ​ര​ണം രാ​ഹു​ലി​ന്‍റെ ഇ​ന്‍റ​ൻ​ഷ​ൻ എ​ന്ന് പ​റ​യു​ന്ന​ത് ഈ ​പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച് അ​വ​ളെ അ​മ്മ​യാ​ക്കി, അ​വ​ളെ ക​ല്യാ​ണം ക​ഴി​ച്ച് ഭാ​ര്യ​യും അ​മ്മ​യും ആ​ക്കി കൂ​ടെ പൊ​റു​പ്പി​ക്കാ​ൻ വേ​ണ്ടി​യി​ട്ടാ​ണെ​ന്നും ആ ​പെ​ൺ​കു​ട്ടി​യു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​ത് കാ​ത്തു​സൂ​ക്ഷി​ച്ച​തി​നു​ള്ള കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന്യ​ത​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ വാ​ദി​ച്ച​ത്.

തൊ​ട്ട​ടു​ത്ത ദി​വ​സം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ത​ന്നെ പ​റ​യു​ക​യാ​ണ് ഈ ​പെ​ൺ​കു​ട്ടി വി​വാ​ഹി​ത​യാ​യി​രു​ന്നു എ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു എ​ന്നും കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ വേ​ണ്ടി​യി​ട്ടാ​ണ് ഈ ​പെ​ൺ​കു​ട്ടി ത​ന്നെ ബ​ന്ധ​പ്പെ​ട്ട​തെ​ന്നും പി​ന്നീ​ട് ആ ​ബ​ന്ധം സൗ​ഹൃ​ദ​വും പ്ര​ണ​യ​വു​മാ​യി മാ​റി​യെ​ന്നും ആ ​പ്ര​ണ​യം സെ​ക്സി​ലേ​ക്ക് വ​ഴി​മാ​റി​യെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ത​ന്നെ സ​മ്മ​തി​ച്ച​തോ​ടു​കൂ​ടി രാ​ഹു​ല്‍ ഈ​ശ്വ​ർ ആ​ദ്യം മു​ന്നോ​ട്ടു​വെ​ച്ച എ​ല്ലാ വാ​ദ​ങ്ങ​ളും അ​വി​ടെ പൊ​ളി​ഞ്ഞു.

യാ​തൊ​രു ഉ​ളു​പ്പു​മി​ല്ലാ​തെ വീ​ണ്ടും വ​ന്നി​രു​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ ന്യാ​യീ​ക​രി​ക്കു​മ്പോ​ൾ, അ​യാ​ൾ ര​ണ്ടാ​മ​ത് മു​ന്നോ​ട്ടു​വ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വാ​ദ​ങ്ങ​ൾ എ​ല്ലാം വി​വാ​ഹി​ത​യാ​യ ഒ​രു സ്ത്രീ ​ത​ന്‍റെ ഭ​ർ​ത്താ​വി​നെ ച​തി​ച്ച് മ​റ്റൊ​രു പു​രു​ഷ​ന്‍റെ ഒ​പ്പം പോ​യി എ​ന്ന് പ​റ​യു​ന്ന കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ലും ഏ​റ്റ​വും എ​ളു​പ്പം വ​ർ​ക്കാ​വു​ന്ന, കു​ടും​ബ​ങ്ങ​ളു​ടെ ധാ​ർ​മി​ക​ത അ​ല്ലെ​ന്നു​ണ്ടെ​ങ്കി​ൽ സ​ന്മാ​ർ​ഗി​ക​ത എ​ന്ന് പ​റ​യു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ൾ, ഇ​ത്ത​രം വ​ല​തു​പ​ക്ഷ ചി​ന്ത​ക​ൾ പ​ല​പ്പോ​ഴും കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന​താ​ണ്. അ​തി​ലൂ​ടെ ഒ​രു​പാ​ട് മ​നു​ഷ്യ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ രാ​ഹു​ൽ ഈ​ശ്വ​റി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഇ​വി​ടെ രാ​ഹു​ൽ ഈ​ശ്വ​ർ വ​ള​രെ കൃ​ത്യ​മാ​യി ജ​ന​ങ്ങ​ളോ​ട​ല്ലാം പ​റ​യു​ക​യാ​ണ്, നി​ങ്ങ​ൾ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ എ​ല്ലാം ത​ന്നെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​വാ​ഹി​ത​യാ​യ ഒ​രു സ്ത്രീ​യു​മാ​യി അ​റി​യാ​തെ ന​ട​ത്തി​യ ഒ​രു ബ​ന്ധ​ത്തി​ൽ ഈ ​വി​വാ​ഹി​ത​യാ​യ സ്ത്രീ ​ത​ന്‍റെ ഭ​ർ​ത്താ​വി​നെ ച​തി​ച്ച് മ​റ്റൊ​രു​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ന്ന​താ​ണ്.

നോ​ക്കൂ നി​ങ്ങ​ൾ ആ​ദ്യം മ​ന​സി​ലാ​ക്കേ​ണ്ട​ത് ആ​ദ്യം വ​ന്ന വാ​ർ​ത്ത, ആ​ദ്യം വ​ന്ന ചാ​റ്റു​ക​ൾ, ആ​ദ്യം വ​ന്ന ഗ​ർ​ഭ കേ​സു​ക​ൾ ഒ​ന്നും ത​ന്നെ ഈ ​പെ​ൺ​കു​ട്ടി​യു​ടേ​ത​ല്ല. നി​ങ്ങ​ൾ​ക്ക് ത​ന്നെ അ​ന്ന​ത്തെ ചാ​റ്റു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സ്സി​ലാ​കും 2021ലെ ​ചാ​റ്റു​ക​ളാ​ണ് അ​ന്ന് പു​റ​ത്തു​വ​ന്ന​ത്.

2021ൽ ​ഈ പെ​ൺ​കു​ട്ടി​യു​മാ​യി​ട്ട​ല്ല ‍ ഈ ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​ത്. അ​ന്ന് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു. അ​ത് മ​റ്റൊ​രു ചാ​ന​ലി​ലെ മ​റ്റൊ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ആ​യി​രു​ന്നു. അ​ന്ന് ഗ​ർ​ഭ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ഷ​യം പൊ​ങ്ങി വ​ന്ന​ത്.

അ​തോ​ടൊ​പ്പം ത​ന്നെ പു​റ​ത്തു​വ​രാ​ത്ത പ​രാ​തി​ക​ൾ പ​ല​രും ഭ​യ​പ്പെ​ട്ട് ഉ​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ല പ​രാ​തി​ക​ളും വി.​ഡി. സ​തീ​ശ​നോ​ടും അ​തു​പോ​ലെ​യു​ള്ള കോ​ൺ​ഗ്ര​സി​ലെ പ​ല പ്ര​മു​ഖ നേ​താ​ക്ക​ന്മാ​രോ​ടും പ​ല​രും പ​ങ്കു​വ​ച്ചി​ട്ടു​ള്ള ഈ ​പ​രാ​തി​ക​ൾ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​യ​ത് കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ബോ​ധ​മു​ള്ള ഒ​രു നേ​തൃ​ത്വം രാ​ഹു​ലി​നെ ഒ​ഴി​വാ​ക്കി നി​ർ​ത്താ​ൻ ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

യാ​ഥാ​ർ​ഥ​ത്തി​ൽ രാ​ഹു​ലി​നെ ഒ​ഴി​വാ​ക്കി നി​ർ​ത്തി​യ​ത് രാ​ഹു​ലി​നെ കൂ​ടി ര​ക്ഷി​ക്കു​ക എ​ന്ന് പ​റ​യു​ന്ന ഒ​രു നീ​ക്ക​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​യി​രു​ന്നു എ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഒ​രു അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ വ​യ്ക്കു​ക​യും ഈ ​അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഹു​ലി​നെ മാ​റ്റി​നി​ർ​ത്തു​ക​യും ചെ​യ്യു​ക എ​ന്നൊ​രു സ​മീ​പ​ന​മാ​ണ് വി​ഡി സ​തീ​ശ​നോ കെ​പി​സി​സി​യും തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഈ ​അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ മു​മ്പി​ൽ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​കു​മാ​യി​രു​ന്നു. അ​ത് രാ​ഹു​ലി​ന് കൂ​ടു​ത​ൽ ദോ​ഷ​ക​ര​മാ​യി മാ​റി​യേ​നെ.

കാ​ര​ണം ഈ ​വി​ഷ​യ​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ളും നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളും ഉ​ണ്ടെ​ന്നു​ള്ള​ത് ഞാ​ൻ മു​ൻ​പും പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് എ​നി​ക്ക് സ്വീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന​ത് എ​ന്ന് ചോ​ദി​ച്ചാ​ൽ വ്യ​ക്തി​പ​ര​മാ​യി ത​ന്നെ ഒ​ന്നൊ​ന്ന​ര വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു പോ​യി​ട്ടു​ള്ള, സി​നി​മ മേ​ഖ​ല​യി​ൽ വ​ർ​ക്ക് ചെ​യ്തി​ട്ടു​ള്ള​വ​ർ രാ​ഹു​ൽ അ​ങ്ങോ​ട്ട് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ മെ​സ​ജ് അ​യ​ച്ചു ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച കാ​ര്യ​ങ്ങ​ൾ കേ​ട്ട​പ്പോ​ൾ അ​വ​ർ​ക്കി​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ന്താ​ണ് ഇ​യാ​ളു​ടെ ഇ​ന്‍റ​ൻ​ഷ​ൻ എ​ന്ന​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​തെ ഇ​രു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ ഞാ​ൻ മു​മ്പ് ത​ന്നെ പ​ങ്കു​വെ​ച്ചി​ട്ടു​ള്ള​തു​മാ​ണ്.

അ​പ്പോ​ൾ ഒ​രു വ്യ​ക്തി പി​ണ​റാ​യി വി​ജ​യ​നെ എ​തി​ർ​ക്കു​ന്നു അ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​നെ എ​തി​ർ​ക്കു​ന്നു എ​ന്നു​ള്ള ഒ​രൊ​റ്റ കാ​ര​ണം കൊ​ണ്ട് ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കാ​ണി​ക്കേ​ണ്ട മാ​ന്യ​ത പൊ​തു​സ​മൂ​ഹ​ത്തി​ൽ പു​ല​ർ​ത്തി​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്നം. ഇ​വി​ടെ വി​വാ​ഹി​ത​യാ​യ ഒ​രു സ്ത്രീ​യു​ടെ തെ​റ്റി​നെ ചൂ​ണ്ടി​ക്കാ​ണി​ച്ച് ആ ​വി​ഷ​യ​ത്തെ വ​ക്രീ​ക​രി​ച്ച് വ​ള​ച്ചൊ​ടി​ച്ച് ആ ​പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ക്കു​ക​യ​ല്ല ചെ​യ്യേ​ണ്ട​ത്. നോ​ക്കൂ ഈ ​പെ​ൺ​കു​ട്ടി​യെ എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ങ്ങ​ൾ​ക്ക് കു​റ്റം പ​റ​യാ​ൻ പ​റ്റു​ക.

വി​വാ​ഹം ക​ഴി​ഞ്ഞ ഒ​രു പെ​ൺ​കു​ട്ടി​ക്ക് ഭ​ർ​ത്താ​വു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ക്കൂ​ടെ? അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​വാ​നും ആ ​ഭ​ർ​ത്താ​വു​മാ​യി ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത തീ​രു​മാ​ന​മെ​ടു​ക്കാ​നും ഈ ​രാ​ജ്യ​ത്തെ ഏ​തൊ​രു പെ​ൺ​കു​ട്ടി​ക്കും അ​വ​കാ​ശം ഉ​ണ്ട്.

അ​പ്പോ​ൾ ത​നി​ക്കു​ണ്ടാ​യ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​ല്ലെ​ങ്കി​ൽ കു​ടും​ബ​ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ പ​റ​യാ​ൻ വേ​ണ്ടി ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​നെ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ, ആ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഈ ​പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ത്തെ മു​ത​ലെ​ടു​ത്തു​കൊ​ണ്ട് സൗ​ഹൃ​ദ​വും പ്ര​ണ​യ​വും ഒ​ക്കെ സ്ഥാ​പി​ച്ച് ആ ​പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്നു എ​ന്ന് പ​റ​യു​ന്ന ഗു​രു​ത​ര​മാ​യ കു​റ്റ​മ​ല്ലേ യ​ഥാ​ർ​ഥ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും എം​എ​ൽ​എ എ​ന്ന നി​ല​യി​ലും രാ​ഹു​ൽ ചെ​യ്ത​ത്. ബാ​ക്കി എ​ല്ലാ വി​ഷ​യ​ങ്ങ​ളും മാ​റ്റി​വ​ച്ചേ​ക്കൂ ഈ ​ഒ​രൊ​റ്റ വി​ഷ​യം ത​ന്നെ എ​ടു​ത്ത് നി​ങ്ങ​ൾ അ​തി​നെ കൃ​ത്യ​മാ​യി​ട്ട് ഒ​ന്ന് പ​ഠി​ക്കൂ. പ്രി​യ​പ്പെ​ട്ട രാ​ഹു​ൽ ഈ​ശ്വ​ർ നി​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന സ​മ​യ​ത്ത് നി​ങ്ങ​ൾ ഒ​രു നി​മി​ഷം ഇ​തി​നെ​ക്കു​റി​ച്ച് ഒ​ന്നു​കൂ​ടെ ഒ​ന്നു കൃ​ത്യ​മാ​യി അ​ന​ലൈ​സ് ചെ​യ്യൂ.

നി​ങ്ങ​ൾ ആ ​പെ​ൺ​കു​ട്ടി​യെ ഇ​ത്ര​യേ​റെ മോ​ശ​ക്കാ​രി​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ആ ​പെ​ൺ​കു​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഒ​രു തെ​റ്റെ​ന്ന് പ​റ​യു​ന്ന​ത് ത​ന്‍റെ കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​റ​യാ​ൻ വേ​ണ്ടി​യി​ട്ട് വി​ശ്വാ​സ്യ​ത​യോ​ടു​കൂ​ടി രാ​ഹു​ലി​നെ ബ​ന്ധ​പ്പെ​ടു​ന്നു. രാ​ഹു​ൽ ആ ​വി​ഷ​യ​ത്തെ മു​ത​ലെ​ടു​ത്ത് സൗ​ഹൃ​ദ​വും പ്ര​ണ​യ​വും സ്ഥാ​പി​ക്കു​ന്നു.

സ്വാ​ഭാ​വി​ക​മാ​യും ത​ന്‍റെ ഭ​ർ​ത്താ​വി​ൽ നി​ന്ന് പി​രി​യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന അ​ല്ലെ​ങ്കി​ൽ വി​വാ​ഹ​ജീ​വി​ത​ത്തി​ൽ താ​ല്പ​ര്യ​മി​ല്ലാ​തെ ത​നി​ക്ക് മ​റ്റൊ​രു വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നാ​ലോ എ​ന്ന് ചി​ന്തി​ക്കു​മ്പോ​ൾ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പോ​ലെ മി​ടു​ക്ക​നാ​യ ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രി​ക്കു​ന്ന എം​എ​ൽ​എ ആ​യി​രി​ക്കു​ന്ന ഒ​രാ​ൾ അ​താ​യ​ത് ത​ന്നെ സം​ര​ക്ഷി​ക്കു​മെ​ന്നും ഭാ​വി​യി​ൽ ത​ന്‍റെ ജീ​വി​തം സു​ഖ​ക​ര​മാ​യി പോ​കു​മെ​ന്നും പ്ര​തീ​ക്ഷ​യോ​ടു​കൂ​ടി ത​ന്നെ അ​യാ​ളു​മാ​യി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യും ആ ​ബ​ന്ധം ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ക്ക് മാ​റു​ക​യും അ​യാ​ൾ അ​മ്മ​യാ​കാ​ൻ പ​റ​യു​ന്നി​ട​ത്ത് അ​ത് അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ ഈ ​പെ​ൺ​കു​ട്ടി​ക്കു സം​ഭ​വി​ച്ച​ത് ലോ​ക​ത്തെ ഏ​തൊ​രു പെ​ൺ​കു​ട്ടി​ക്കും സം​ഭ​വി​ക്കാ​ൻ പ​റ്റു​ന്ന അ​ല്ലെ​ങ്കി​ൽ ഏ​തൊ​രു സ്ത്രീ​ക്കും സം​ഭ​വി​ക്കാ​ൻ പ​റ്റു​ന്ന മാ​ന​സി​ക​മാ​യി​ട്ടു​ള്ള ഒ​രു പു​രു​ഷ​ന്‍റെ ഇ​മോ​ഷ​ന​ൽ ക​ൺ​വേ​ർ​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​ഭ​വി​ച്ചി​ട്ടു​ള്ള ഒ​രു വീ​ഴ്ച മാ​ത്ര​മാ​ണ്.

കു​ടും​ബ​ജീ​വി​ത​ത്തി​ൽ ന​ല്ല രീ​തി​യി​ൽ പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കി​ട​യി​ലും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ സം​ഭ​വി​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ട് ഈ ​സ്ത്രീ​യെ കു​റ്റം പ​റ​യു​ന്ന​തി​നു പ​ക​രം ഇ​ത്ത​ര​ത്തി​ൽ ഒ​രു സ്ത്രീ ​ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ അ​ല്ലെ​ങ്കി​ൽ ഒ​രു എം​എ​ൽ​എ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ അ​ത് മു​ത​ലെ​ടു​ത്ത് സെ​ക്സ് ആ​ണ് ആ​വ​ശ്യ​മെ​ങ്കി​ൽ നി​ങ്ങ​ൾ സെ​ക്സ് ചെ​യ്തി​ട്ട് പോ​യി​ക്കോ​ളൂ അ​ത് അ​ത്ര​യും പ്ര​ശ്ന​മു​ള്ള കാ​ര്യ​മ​ല്ല, പ​ക്ഷേ ഇ​വി​ടെ അ​വ​രെ അ​മ്മ​യാ​കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. ഇ​ത് സൈ​ക്കോ മാ​ന​സി​കാ​വ​സ്ഥ​യാ​ണ്. ഏ​ത് രീ​തി​യി​ലാ​ണ് ഇ​തി​നെ പൊ​തു​സ​മൂ​ഹം ന്യാ​യീ​ക​രി​ക്കു​ക. പു​രു​ഷ​ന്മാ​ർ സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി സം​സാ​രി​ക്ക​ണം, അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്ക​ണം.

Tags : Rahul mamkoottathil Akhil Marar

Recent News

Corehub Up