Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajastan

രാ​ജ​സ്ഥാ​നി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ആ​റ് ദി​വ​സ​ത്തി​നി​ടെ അ​ഞ്ച് ഗ​ർ​ഭി​ണി​ക​ൾ മ​രി​ച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ആ​റ് ദി​വ​സ​ത്തി​നി​ടെ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​യ അ​ഞ്ച് ഗ​ർ​ഭി​ണി​ക​ൾ മ​രി​ച്ചു. ഭി​ൽ​വാ​ര​യി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഇ​തേ തു​ട​ർ​ന്ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ൽ നി​ന്നു​ള്ള ക​ൾ​ച്ച​ർ റി​പ്പോ​ർ​ട്ടി​ൽ അ​പ​ക​ട​ക​ര​മാ​യ ബാ​ക്ടീ​രി​യ​ൽ അ​ണു​ബാ​ധ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ൽ നി​ന്നു​ള്ള ക​ൾ​ച്ച​ർ റി​പ്പോ​ർ​ട്ടി​ൽ അ​പ​ക​ട​ക​ര​മാ​യ ബാ​ക്ടീ​രി​യ​ൽ അ​ണു​ബാ​ധ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ജി​ല്ലാ ക​ള​ക്ട​ർ ജാ​സ്മീ​ത് സിം​ഗ് സ​ന്ധു​വും ആ​രോ​പ​ണം നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഓ​രോ മ​ര​ണ​ങ്ങ​ൾ​ക്കും വ്യ​ത്യ​സ്ത​മാ​യ കാ​ര​ണ​ങ്ങ​ളാ​ണെ​ന്നും അ​ണു​ബാ​ധ​യ​ല്ല മ​ര​ണ കാ​ര​ണ​മെ​ന്നു​മാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി അ​ട​ച്ചി​ട്ട് അ​ണു​മു​ക്ത​മാ​ക്കി വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി​യി​ലെ അ​മി​ത​മാ​യ ജോ​ലി​ഭാ​ര​വും ആ​വ​ശ്യ​ത്തി​ന് ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ര​തി​ദി​നം 30 മു​ത​ൽ 40 വ​രെ പ്ര​സ​വ ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ എ​ട്ട് സ​ർ​ജി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് സെ​റ്റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. തി​ര​ക്ക് കാ​ര​ണം അ​ണു​വി​മു​ക്ത​മാ​ക്കാ​തെ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​താ​കാം അ​ണു​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

 

National

രാജസ്ഥാനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു

ജ‍യ്പു​​​ർ: കാ​​​റും ട്ര​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ആ​​​റു​​​ പേ​​​ർ മ​​​രി​​​ച്ചു. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ദൗ​​​സ ജി​​​ല്ല​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.

നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട കാ​​​ർ, റോ​​​ഡി​​​ലെ ഡി​​​വൈ​​​ഡ​​​റി​​​ൽ ത​​​ട്ടി ട്ര​​​ക്കു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​രി​​​ച്ച​​​വ​​​രെ​​​ല്ലാം സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണെ​​​ന്നും ദൗ​​​സ​​​യി​​​ലെ കാ​​​ൽ​​​ഖോ ഗ്രാ​​​മ​​​ത്തി​​​ലു​​​ള്ള​​​വ​​​രാ​​​ണെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

National

മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി; അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ

അ​ജ്മി​ർ: രാ​ജ​സ്ഥാ​നി​ലെ അ​ജ്മി​റി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് വാ​രാ​ണ​സി സ്വ​ദേ​ശി അ​ഞ്ജ​ലി സിം​ഗും ഇ​വ​രു​ടെ ലി​വ് ഇ​ൻ പ​ങ്കാ​ളി അ​ക്ലേ​ഷ് ഗു​പ്‌​ത​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. അ​ന സാ​ഗ​ർ ത​ടാ​ക​ത്തി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട അ​ഞ്ജ​ലി സിം​ഗി​നെ​യും സു​ഹൃ​ത്തി​നെ​യും അ​തു​വ​ഴി വ​ന്ന പ​ട്രോ​ളിം​ഗ് സം​ഘം ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

രാ​ത്രി 10 മ​ണി​യോ​ടെ മ​ക​ളു​മാ​യി പു​റ​ത്തു​പോ​യെ​ന്നും കു​ട്ടി​യെ വ​ഴി​യി​ൽ എ​വി​ടെ​യോ ന​ഷ്ട​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു യു​വ​തി ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

National

പൈ​പ്പ് പൊ​ട്ടി ഐ​സി​യു​വി​ൽ വെ​ള്ള​പ്പൊ​ക്കം

ജ​​​​​യ്പു​​​​​ർ: ജ​​​​​യ്പു​​​​​രി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി ഐ​​​​​സി​​​​​യു​​​​​വി​​​​​ൽ പൈ​​​​​പ്പു​​​​​പൊ​​​​​ട്ടി വെ​​​​​ള്ള​​​​​പ്പൊ​​​​​ക്കം.

വെ​​​​​ന്‍റി​​​​​ലേ​​​​​റ്റ​​​​​റി​​​​​ലു​​​​​ള്ള രോ​​​​​ഗി​​​​​ക​​​​​ളെ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പു​​​​​റ​​​​​ത്തേ​​​​​ക്കു​​​​​മാ​​​​​റ്റേ​​​​​ണ്ടി​​​​​വ​​​​​ന്നു. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി സ്വാ​​​​​മി മാ​​​​​ൻ​​​​​സിം​​​​​ഗ് (എ​​​​​സ്എം​​​​​എ​​​​​സ്) ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

ഐ​​​​​സി​​​​​യു​​​​​വി​​​​​ൽ വെ​​​​​ന്‍റി​​​​​ലേ​​​​​റ്റ​​​​​റി​​​​​ലു​​​​​ള്ള 10 പേ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ 14 രോ​​​​​ഗി​​​​​ക​​​​​ളാ​​​​​ണു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

National

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; നാ​ല് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ജ​യ്പു‌​ർ: വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. രാ​ജ​സ്ഥാ​നി​ലെ ചു​രു ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 2017ൽ ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

സ​ർ​ദാ​ർ​ഷ​ഹ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന കാ​ല​യ​ള​വി​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​തി. ചു​രു ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. സ​ർ​ദാ​ർ​ഷ​ഹ​ർ സ്റ്റേ​ഷ​നി​ൽ എ​സ്ഐ​യാ​യി​രു​ന്ന സു​ഭാ​ഷ്, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ര​വീ​ന്ദ്ര, ജ​യ്‌​വീ​ർ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഇ​വ​ർ​ക്കു​പു​റ​മേ വി​ക്കി എ​ന്ന​യാ​ളും കേ​സി​ലെ പ്ര​തി​യാ​ണ്.

എ​ന്നാ​ൽ കേ​സി​ലെ പ​രാ​തി​ക്കാ​രി നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​നാ​ണ് വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

 

National

ഐ​ടി ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സ്; പ്ര​തി​ക​ൾ പി​ടി​യി​ൽ

ഉ​ദ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ഐ​ടി ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ. ഉ​ദ​യ്പു​ർ ജി​കെ​എം ഐ​ടി ക​മ്പ​നി സി​ഇ​ഒ ജി​തേ​ഷ് പ്ര​കാ​ശ് സി​സോ​ദി​യ, വ​നി​താ എ​ക്സി​ക്യൂ​ട്ടീ​വ് ഹെ​ഡ്, ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഗൗ​ര​വ് സി​രോ​ഹി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 

ഡി​സം​ബ​ർ 20ന് ​രാ​ത്രി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​രാ​തി​ക്കാ​രി മ​ദ്യ​പി​ച്ചി​രു​ന്നു. തു​ട​ർ‌​ന്ന് യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ വീ​ട്ടി​ൽ വി​ടാ​മെ​ന്ന് അ​റി​യി​ച്ച് പ്ര​തി​ക​ൾ‌ കാ​റി​ൽ‌ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി.

യാ​ത്രാ​മ​ധ്യേ ബോ​ധ​ര​ഹി​ത​യാ​യ പ​രാ​തി​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം രാ​വി​ലെ ബോ​ധം വ​ന്ന​പ്പോ​ഴാ​ണ് താ​ൻ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട വി​വ​രം യു​വ​തി തി​രി​ച്ച​റി​യു​ന്ന​ത്. തു​ട​ർ​ന്ന് അ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

National

ജ​യ്പു​രി​ൽ ചാ​ക്കി​നു​ള്ളി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ ചാ​ക്കി​നു​ള്ളി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ര​ശു​റാം പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള സു​ഭാ​ഷ് കോ​ള​നി​യി​ലെ വീ​ടി​ന്‍റെ കാ​ർ‌​പോ​ർ​ച്ചി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​ണ് വീ​ട്ടു​ട​മ​സ്ഥ​യാ​യ മു​ന്നി ദേ​വി പോ​ർ​ച്ചി​ലു​ണ്ടാ​യി​രു​ന്ന ചാ​ക്ക് കെ​ട്ട് കാ​ണു​ന്ന​ത്. മൂ​ന്ന് നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ ര​ണ്ട് നി​ല​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചാ​ക്കു​കെ​ട്ടി​ൽ കാ​ണ​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം ഒ​രു പു​ത​പ്പി​ൽ പൊ​തി​ഞ്ഞ ശേ​ഷം ര​ണ്ട് പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​ക്കി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്ത് നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

 

Sports

കേ​​ര​​ള​​ത്തി​​നു തോ​​ൽ​​വി

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: അ​​ണ്ട​​ർ 23 ദേ​​ശീ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ രാ​​ജ​​സ്ഥാ​​നോ​​ട് പൊ​​രു​​തി​​ത്തോ​​റ്റ് കേ​​ര​​ളം. അ​​വ​​സാ​​ന ഓ​​വ​​ർ വ​​രെ നീ​​ണ്ട ആ​​വേ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ന് ഒ​​ടു​​വി​​ലാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ തോ​​ൽ​​വി.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത രാ​​ജ​​സ്ഥാ​​ൻ 50 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 340 റ​​ണ്‍​സെ​​ടു​​ത്തു. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ കേ​​ര​​ളം 49.5 ഓ​​വ​​റി​​ൽ 333 റ​​ണ്‍​സി​​ന് ഓ​​ൾ ഒൗ​​ട്ടാ​​വു​​ക​​യാ​​യി​​രു​​ന്നു.

ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത രാ​​ജ​​സ്ഥാ​​ന് ആ​​ദ്യ ഓ​​വ​​റി​​ൽ ത​​ന്നെ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യെ​​ങ്കി​​ലും തു​​ട​​ർ​​ന്നെ​​ത്തി​​യ​​വ​​ർ ത​​ക​​ർ​​ത്ത​​ടി​​ച്ച് മു​​ന്നേ​​റു​​ക​​യാ​​യി​​രു​​ന്നു. ക്യാ​​പ്റ്റ​​ൻ രോ​​ഹ​​ൻ വി​​ജ​​യും മി​​നാ​​ഫ് ഷെ​​യ്ഖും ചേ​​ർ​​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 134 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

106 പ​​ന്തു​​ക​​ളി​​ൽ 144 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്ത രോ​​ഹ​​ൻ- ക​​ര​​ണ്‍ സ​​ഖ്യ​​മാ​​ണ് രാ​​ജ​​സ്ഥാ​​ന്‍റെ കൂ​​റ്റ​​ൻ സ്കോ​​റി​​ന് അ​​ടി​​ത്ത​​റ​​യി​​ട്ട​​ത്. കേ​​ര​​ള​​ത്തി​​ന് വേ​​ണ്ടി അ​​ഭി​​റാം മൂ​​ന്നും പ​​വ​​ൻ രാ​​ജ് ര​​ണ്ടും വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ന് ഇ​​റ​​ങ്ങി​​യ കേ​​ര​​ള​​ത്തി​​ന് ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ അ​​ക്ഷ​​യും കൃ​​ഷ്ണ​​നാ​​രാ​​യ​​ണും ചേ​​ർ​​ന്ന് ഉ​​ജ്ജ്വ​​ല തു​​ട​​ക്ക​​മാ​​ണ് ന​​ല്കി​​യ​​ത്. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് ആ​​ദ്യ വി​​ക്ക​​റ്റി​​ൽ 160 റ​​ണ്‍​സാ​​ണ് കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത്.

തുടര്‍ന്നെത്തിയ പ​​വ​​ൻ ശ്രീ​​ധ​​റും മി​​ക​​ച്ച രീ​​തി​​യി​​ൽ ബാ​​റ്റ് വീ​​ശി. എ​​ന്നാ​​ൽ ഏ​​ഴ് റ​​ണ്‍​സെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ട​​ത് കേ​​ര​​ള​​ത്തി​​ന് തി​​രി​​ച്ച​​ടി​​യാ​​യി. രാ​​ജ​​സ്ഥാ​​നുവേ​​ണ്ടി നീ​​ലേ​​ഷ് നാ​​ല് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി.

Latest News

Corehub Up