പാലാക്കാട്ട് നിയോജമണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രമേശ് പിഷാരടി സിനിമയും സ്റ്റേജും താൽകാലികമായി ഉപേക്ഷിക്കുന്നു. പാലക്കാടിനു വേണ്ടി മുഴുവൻ സമയം എംഎൽഎ ആയി പ്രവർത്തിക്കാനാണ് താരത്തിന്റെ ഈ തീരുമാനം.
‘‘മലയാള സിനിമയെ സംബന്ധിച്ചടത്തോളം, സിനിമയിലെ ഏതെങ്കിലും മേഖലയിൽ ഒഴിച്ചുകൂടാനാകാത്ത ആളാണെന്നൊന്നും ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ സിനിമയ്ക്കു വലിയ നഷ്ടമൊന്നും ഉണ്ടാകില്ല. സിനിമയ്ക്കു നഷ്ടമാണോ നേട്ടമാണോ എന്നത് ഞാൻ ഉത്തരം പറയേണ്ട ചോദ്യമല്ല. നിങ്ങൾ വിചാരിക്കുന്നത്ര സിനിമ എനിക്കില്ല എന്നതാണ് മറ്റൊരു കാര്യം.’’രമേഷ് പിഷാരടിയുടെ വാക്കുകൾ.
നേരത്തെ പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലും ഇതേ നിലപാട് വ്യക്തമാക്കുന്നതായിരുന്നു നടന്റെ പ്രതികരണം. ‘‘ഇനി പാലക്കാടുള്ള ജനങ്ങൾക്കും....അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന. അരങ്ങിൽ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമം.’’എന്നായിരുന്നു പിഷാരടി അന്ന് കുറിച്ചത്.