തിരുവനന്തപുരം: നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരുടെ പെരുമാറ്റം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നെന്ന് രമേഷ് പിഷാരടി എംഎൽഎ. അവരോട് സലിം കുമാറിന്റെ മകന് ചന്തു ദേഷ്യത്തോടെ പെരുമാറിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു പറ്റം മൊബൈൽ മാധ്യമപ്രവർത്തകർ സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവര്‍ത്തകര്‍ മൊബൈല്‍ ചിത്രീകരണത്തിനായി കൂടി.
പലവട്ടം അഭ്യർഥിച്ചിട്ടും മാറാൻ അവർ തയാറായില്ല. മുഖ്യമന്ത്രിയും സലിം കുമാറിന്റെ മകനും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും പലരും തിക്കും തിരക്കും കൂട്ടി. സ്വകാര്യതിലേക്കുള്ള കടന്നുകയറ്റത്തിന്റെ വലിയ ഉദാഹരണമാണ് അവിടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും ഇവർ അതിക്രമിച്ചു കയറുകയാണ്. എന്നിട്ട് ആ വീഡിയോകള്‍ അനാവശ്യ ക്യാപ്ഷൻ ഇട്ട് നൽകുന്നു. അതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായാൽ പോലും തെറ്റില്ല. യൂട്യൂബ് ചാനലുകൾക്ക് ലൈസൻസിംഗ് കൊണ്ടുവരുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : ramesh pisharady