International
ന്യൂഡൽഹി: 2026ലെ പുതിയ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് റിപ്പോർട്ടിൽ ഇന്ത്യയ്ക്കു മുന്നേറ്റം. കഴിഞ്ഞ വർഷത്തെ വീഴ്ചയ്ക്കു ശേഷം ഇന്ത്യ വീണ്ടും നില മെച്ചപ്പെടുത്തി. 85 സ്ഥാനത്തുനിന്ന് എൺപതാം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തിയത്. നിലവിൽ ഇന്ത്യൻ പൗരന്മാർക്കു വീസയില്ലാതെ അല്ലെങ്കിൽ വീസ ഓൺ അറൈവൽ സൗകര്യത്തോടെ 55 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാം.
മെച്ചപ്പെടുത്തി
ഇന്റനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽനിന്നുള്ള പ്രത്യേക വിവരങ്ങളും ഹെൻലി ആൻഡ് പാർട്ണേഴ്സ് പഠനവും അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയാറാക്കുന്നത്. ഒരു പാസ്പോർട്ട് കൈവശമുള്ള വ്യക്തിക്കു മുൻകൂട്ടി വീസ എടുക്കാതെ എത്ര രാജ്യങ്ങളിൽ പ്രവേശിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. 2025ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യ 85-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. 2024ലെ എൺപതാം റാങ്കിൽനിന്നാണ് താഴേക്കു പോയത്.
കരുത്തൻ സിംഗപ്പുർ
ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് എന്ന പദവി തുടർച്ചയായ മൂന്നാം വർഷവും നിലനിർത്തി സിംഗപ്പുർ പട്ടികയിൽ ഒന്നാമതായി തുടരുന്നു. ആകെ 227 സ്ഥലങ്ങളിൽ 192 എണ്ണത്തിലേക്കും സിംഗപ്പുർ പാസ്പോർട്ട് ഉടമകൾക്കു വീസയില്ലാതെ പ്രവേശിക്കാം. 188 രാജ്യങ്ങളിലേക്കു യാത്രാ ചെയ്യാവുന്ന ജപ്പാനും ദക്ഷിണ കൊറിയയും തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുണ്ട്.
186 രാജ്യങ്ങളിലേക്കു വീസാരഹിത പ്രവേശനം കിട്ടുന്ന പാസ്പോർട്ടുമായി ഡെന്മാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമനി, ഗ്രീസ്, അയർലൻഡ്, നെതർലൻഡ്സ്, നോർവേ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് 185 രാജ്യങ്ങളിലേക്കു യാത്രാ അനുമതിയുണ്ട്. 184 രാജ്യങ്ങളിലേക്കു പ്രവേശന സൗകര്യം കിട്ടുന്ന ഹംഗറി, പോർച്ചുഗൽ, സ്ലൊവാക്യ, സ്ലോവേനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ആദ്യ അഞ്ചാം സ്ഥാനം പങ്കിട്ടു.
Sports
ദുബായി: ഒരിടവേളയ്ക്ക് ശേഷം ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിംഗില് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി വിരാട് കോഹ്ലി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശര്മ കോഹ്ലിയുടെ വരവോടെ മൂന്നാം സ്ഥാനത്തേയ്ക്ക് വീണു.
2021 ജൂലൈയ്ക്ക് ശേഷം ആദ്യമായിട്ടാണ് കോഹ്ലി ഒന്നാമതെത്തുന്നത്. ന്യൂസിലന്ഡിനെതിരെ വഡോദരയില് നടന്ന ആദ്യ ഏകദിനത്തില് മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് കോഹ്ലി ഒന്നാമതെത്തിയത്. വഡോദരയിൽ 91 പന്തില് നിന്ന് 93 റണ്സ് നേടിയിരുന്നു കോഹ്ലി.
ഏകദിന ബാറ്റിംഗ് റാങ്കിംഗില് കോലി ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നത് 11-ാം തവണയാണ്. നവംബര്-ഡിസംബര് മാസങ്ങളില് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം പരമ്പരയില് 135, 102, പുറത്താകാതെ 65 എന്നിങ്ങനെ സ്കോറുകള് നേടാന് കോഹ്ലിക്ക് സാധിച്ചിരുന്നു.
Sports
മുംബൈ: ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസിലൻഡിന്റെ ഡാരൽ മിച്ചൽ ആണ് രോഹിത്തിനെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടി ടീമിന് ജയം സമ്മാനിച്ചതോടെ ഡാരൽ മിച്ചൽ ഒരു പോയിന്റ് വ്യത്യാസത്തിൽ രോഹിത്തിനെ മറികടന്ന് ഒന്നാമതെത്തി. 46 വർഷങ്ങൾക്കു ശേഷമാണ് ഒരു ന്യൂസിലൻഡ് താരം ലോക ഒന്നാം നന്പർ ബാറ്ററാകുന്നത്.
1979ൽ ന്യൂസിലൻഡിന്റെ ഗ്ലെൻ ടർണർ ഒന്നാമതെത്തിയിരുന്നു. ഏകദിനത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായിരുന്നു രോഹിത്.