പാലാ: എംജി യൂണിവേഴ്സിറ്റി ബിഎസ്സി മാത്തമാറ്റിക്സ് പരീക്ഷയില്‍ രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി ഇരട്ട സഹോദരങ്ങളായ അലന് ടോമിയും അഖില്‍ ടോമിയും നാടിനും കോളജിനും അഭിമാനമായി.
പാലാ സെന്റ് തോമസ് കോളജിലെ 20323-26 ബാച്ച് വിദ്യാര്ഥികളാണിരുവരും. ഭരണങ്ങാനം കിഴക്കേടത്ത് ടോമി-സില്‍വി ദമ്പതികളുടെ മക്കളാണ്. എല്‍കെജി മുതല്‍ ഇരുവരും ഒരേ ക്ലാസിലാണ് പഠിച്ചത്. പ്ലസ് ടുവിന് 99.40 ശതമാനം മാര്‍ക്ക് ഇരുവരും നേടിയിരുന്നു.
Tags : nattu vishesham Doubles ranking