ഫോർട്ടുകൊച്ചിയിലെ ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന "നിറച്ചാർത്ത്' ചിത്രപ്രദർശനം കാണുന്ന ആർട്ടിസ്റ്റുകൾ.
കൊച്ചി: ജലച്ചായ ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ 'നിറച്ചാർത്ത്' പരമ്പരയിലെ രണ്ടാമത്തെ ചിത്രപ്രദർശനം ഫോർട്ട് കൊച്ചിയിലെ ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ഒക്ടോബർ അഞ്ചുവരെ രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം.
അഞ്ജലി ഗോപാൽ, അനുപമ രാജീവ്, ആശ നായർ, ബെന്നി ദേവസ്സി, ഗീത മേരി എലിസബത്ത്, ഹെലൻ ജോർജ്, ജയകൃഷ്ണൻ എം, മോഹൻരാജ് കെ, നന്ദാദേവി വൈ, പ്രശാന്ത് കെ പി, രമണി മാത്യു, സഞ്ജു ബി, ഷീല കൊച്ചൗസേപ്പ്, സുധി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
Tags : NattuVishesham.DistricteNews