x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​മ്പ​നാ​ട് കാ​യ​ലി​ല്‍ ക​റു​ത്ത ക​ക്ക​യ്ക്കു പു​തു​ജീ​വ​ൻ

വെബ് ഡെസ്ക്
Published: October 3, 2026 02:17 AM IST | Updated: October 3, 2026 02:17 AM IST

കൊ​ച്ചി: ല​ഭ്യ​ത കു​റ​ഞ്ഞു​വ​രു​ന്ന വേ​മ്പ​നാ​ട് കാ​യ​ലി​ലെ ക​റു​ത്ത ക​ക്ക സ​മ്പ​ത്തി​ന് പു​ത്ത​നു​ണ​ര്‍​വേ​കി സി​എം​എ​ഫ്ആ​ര്‍​ഐ പ​ദ്ധ​തി. ക​ക്ക​യു​ടെ പു​ന​രു​ജ്ജീ​വ​നം ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​എം​എ​ഫ്ആ​ര്‍​ഐ) ഒ​രു വ​ര്‍​ഷം മു​മ്പ് വി​ത്തു​നി​ക്ഷേ​പം ന​ട​ത്തി​യ​തി​ല്‍ എ​ട്ട് മ​ട​ങ്ങോ​ളം ഉ​ത്പാ​ദ​നം.

ക​റു​ത്ത ക​ക്ക​യു​ടെ ശോ​ഷ​ണം ത​ട​യു​ന്ന​തി​നും ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ല്‍ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​ട​ക്കും​ക​ര​യി​ല്‍ സി​എം​എ​ഫ്ആ​ര്‍​ഐ ഒ​രു ഹെ​ക്ട​ര്‍ വി​സ്തൃ​തി​യി​ല്‍ അ​ഞ്ച് ട​ണ്‍ ക​ക്ക വി​ത്ത് നി​ക്ഷേ​പി​ച്ചി​രു​ന്നു. ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷം ന​ട​ന്ന ഇ​തി​ന്‍റെ വി​ള​വെ​ടു​പ്പി​ലാ​ണ് മി​ക​ച്ച വ​ള​ര്‍​ച്ചാ​നി​ര​ക്കോ​ടെ​യു​ള്ള ഉ​ത്പാ​ദ​നം ല​ഭി​ച്ച​ത്.
വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വി​ള​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ വി​ത​ച്ച അ​ഞ്ച് ട​ണ്‍ വി​ത്തി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 40 ട​ണ്ണോ​ളം ക​ക്ക വി​ള​വെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ഇ​ന്ത്യ​യി​ല്‍ കൂ​ടു​ത​ല്‍ വേ​മ്പ​നാ​ട്ടു കാ​യ​ലി​ല്‍
ഇ​ന്ത്യ​യി​ല്‍ ക​റു​ത്ത ക​ക്ക​യു​ടെ 80 ശ​ത​മാ​ന​വും വേ​മ്പ​നാ​ട്ടു കാ​യ​ലി​ലാ​ണ്. മേ​ഖ​ല​യി​ലെ 6000ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​വും അ​തി​ലെ​റെ ആ​ളു​ക​ള്‍ പ​രോ​ക്ഷ​മാ​യും ആ​ശ്ര​യി​ക്കു​ന്ന കാ​യ​ല്‍ സ​മ്പ​ത്താ​ണി​ത്. എ​ന്നാ​ല്‍, കാ​യ​ലി​ലെ ഇ​വ​യു​ടെ ല​ഭ്യ​ത​യി​ല്‍ സ​മീ​പ​കാ​ല​ത്താ​യി വ​ന്‍ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സി​എം​എ​ഫ്ആ​ര്‍​ഐ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് 2006ല്‍ 75,592 ​ട​ണ്ണാ​യി​രു​ന്ന ക​റു​ത്ത ക​ക്ക ഉ​ത്പാ​ദ​നം 2024 ആ​യ​പ്പോ​ഴേ​ക്കും 45,601 ട​ണ്ണാ​യി കു​റ​ഞ്ഞു. ഏ​ക​ദേ​ശം 40 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് ക​ക്ക ല​ഭ്യ​ത​യി​ലു​ണ്ടാ​യ​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​എം​എ​ഫ്ആ​ര്‍​ഐ ക​ക്ക പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ റെ ​ഷെ​ഡ്യൂ​ള്‍​ഡ് കാ​സ്റ്റ് സ​ബ് പ്ലാ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 100 ശ​ത​മാ​നം സ​ബ്‌​സി​ഡി​യോ​ടെ തൈ​ക്കാ​ട്ടു​ശേ​രി ക​റു​ത്ത ക​ക്ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സി​എം​എ​ഫ്ആ​ര്‍​ഐ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

ക​ക്ക തീ​രെ​യി​ല്ലാ​തി​രു​ന്ന മേ​ഖ​ല ശാ​സ്ത്രീ​യ​മാ​യി ക​ണ്ടെ​ത്തി​യാ​ണ് അ​ഞ്ച് ട​ണ്‍ വി​ത്ത് വി​ത​ച്ച​ത്. 80 മു​ത​ല്‍ 90 ശ​ത​മാ​നം വ​രെ അ​തി​ജീ​വ​ന നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ ക​ക്ക​ക​ള്‍​ക്ക് മി​ക​ച്ച വ​ള​ര്‍​ച്ച​യും ല​ഭി​ച്ചു. വി​ള​വെ​ടു​പ്പ് മേ​ള സി​എം​എ​ഫ്ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​ഗ്രീ​ന്‍​സ​ണ്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up