x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​ ജ​യ​ന്തി ആഘോഷിച്ച് നാടും നഗരവും

വെബ് ഡെസ്ക്
Published: October 3, 2026 01:56 AM IST | Updated: October 3, 2026 01:56 AM IST

മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന്ധി സ്മൃ​തി ദി​നാ​ച​ര​ണ​ത്തി​ൽ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഗാ​ന്ധി പ്ര​തി​മ​യി​ല്‍ പു​ഷ്പ ഹാ​രാ​ര്

ക​ണ്ണ​ക്ക​ട വ​ന​പാ​ത ശു​ചീ​ക​രി​ച്ചു

കോ​ട്ട​പ്പ​ടി: ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​പ്പ​ടി മാ​ർ ഏ​ലി​യാ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പെ​യ്യാ​ട് ക​ണ്ണ​ക്ക​ട​യി​ലെ വ​ന​പാ​ത ശു​ചീ​ക​രി​ച്ചു. എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ര​ട​ക്കം 130ഓ​ളം പേ​ർ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മ​ല​യാ​റ്റൂ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ പി. ​കാ​ർ​ത്തി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മേ​ഷ് ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റം​ല മു​ഹ​മ്മ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​എം. ബേ​ബി, കോ​ള​ജ് മാ​നേ​ജ​ർ സു​നി​ൽ ജോ​സ​ഫ്, കോ​ട​നാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ബി.​ആ​ർ. ജ​യ​ൻ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ. ​ദി​ദീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ൺ​ഗ്ര​സ് നേ​ര്യ​മം​ഗ​ലം
നേ​ര്യ​മം​ഗ​ലം: കോ​ൺ​ഗ്ര​സ് നേ​ര്യ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം ക​വ​ള​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു ഏ​ലി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ്മോ​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സൈ​ജ​ന്‍റ് ചാ​ക്കോ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ൺ​ഗ്ര​സ് കോതമം​ഗ​ലം
കോ​ത​മം​ഗ​ലം: കോ​ൺ​ഗ്ര​സ് കോ​ത​മം​ഗ​ലം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന്ധി​ ജ​യ​ന്തി ആ​ഘോ​ഷം കെ​പി​സി​സി മെ​മ്പ​ർ എ.​ജി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷെ​മീ​ർ പ​ന​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു, വൈ​സ് ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് വ​ർ​ക്കി, കെ.​പി. ബാ​ബു, അ​ബു മൈ​തീ​ൻ, എം.​എ​സ്. എ​ൽ​ദോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കുട്ടന്പുഴ യു​വ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്
കു​ട്ട​മ്പു​ഴ: യു​വ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്, ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​എ. സി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ജി​ബി​ൻ കെ. ​ജോ​മോ​ൻ, ട്ര​ഷ​ർ ജോ​ബി തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജ​യ​ൻ ച​ന്ദ്ര​ൻ,മാ​യാ പി​ താം​ബ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

മൂ​വാ​റ്റു​പു​ഴന​ഗ​ര​സ​ഭ
മൂ​വാ​റ്റു​പു​ഴ: ഗാ​ന്ധി​ ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് മു​മ്പി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ​യി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഷ്പ​ഹാ​രം അ​ര്‍​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി ഗാ​ന്ധി പ്ര​തി​മ​യി​ല്‍ പു​ഷ്പ​ഹാ​രം അ​ര്‍​പ്പി​ച്ചു.

തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ഗ​ര​സ​ഭ, ഹ്യൂ​മ​ന്‍ റൈ​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍, നി​ര്‍​മ​ല കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി. ശു​ചി​ത്വം സ്വാ​ത​ന്ത്ര്യ​ത്തേ​ക്കാ​ള്‍ പ്ര​ധാ​ന​മാ​ണ് എ​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ​ന്ദേ​ശം ഉ​ള്‍​ക്കൊ​ണ്ടാ​ണ് ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി സ്മൃ​തി ദി​നം ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ഗാ​ന്ധി പ്ര​തി​മ​യി​ല്‍ പു​ഷ്പ ഹാ​ര​ര്‍​പ്പ​ണ​വും പു​ഷ്പാ​ര്‍​ച്ച​ന​യും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ൺ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി, ഡി​സി​സി സെ​ക്ര​ട്ട​റി ഹാ​ജി സ​ലിം, മു​ഹ​മ്മ​ദ് പ​ന​ക്ക​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ, അ​ബ്ദു​ൾ സ​ലാം, പി.​പി. ജോ​ളി, വി.​എ​സ്. ഷെ​ഫാ​ന്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

മൂ​വാ​റ്റു​പു​ഴ ബാ​ര്‍ അ​സോ​സി​യേ​ഷ​ൻ
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗാ​ന്ധി സ്മ​ര​ണ ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ ന​ട​ത്തി​യ ഗാ​ന്ധി സ്മ​ര​ണ​യി​ല്‍ അ​ഡി​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ജ​ഡ്ജ് കെ.​എ​ന്‍. ഹ​രി​കു​മാ​ര്‍ ഗാ​ന്ധി​ജ​യ​ന്തി ദി​ന സ​ന്ദേ​ശം ന​ല്‍​കി.

ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​കെ. ആ​രി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ര്‍​ഗീ​സ് മാ​ത്യു, എ​ന്‍.​പി. ത​ങ്ക​ച്ച​ന്‍, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എം.​എ​സ്.​അ​ജി​ത്, സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി​മ്മി ജോ​സ്, കെ.​ഒ. ഏ​ലി​യാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് അ​ഭി​ഭാ​ഷ​ക​രും ജ​ഡ്ജി​മാ​രും മ​റ്റ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മൂ​വാ​റ്റു​പു​ഴ കോ​ട​തി പ​രി​സ​ര ശു​ചീ​ക​ര​ണം ന​ട​ത്തി.

ആ​ര​ക്കു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂൾ
ആ​ര​ക്കു​ഴ: സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലെ എ​സ്പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് സേ​വ​ന ദി​നാ​ച​ര​ണം ന​ട​ത്തി. കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റോ​ഡ് ശു​ചീ​ക​ര​ണ പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു പൊ​തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ടി​സാ​റാ​ണി, ക​മ്മ്യൂ​ണി​റ്റി പൊ​ലി​സ് ഓ​ഫി​സേ​ഴ്സാ​യ ഒ​ലി​വ​ർ തോ​മ​സ്, ആ​ൽ​ബി​റ്റ് ടോം, ​അ​ധ്യാ​പ​ക​രാ​യ ട്വി​ങ്കി​ൾ, സി​സ്റ്റ​ർ ലി​റ്റി​ൽ ട്രീ​സ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​വാ​ണി​യൂ​ർ പ​ഞ്ചാ​യ​ത്ത്
കോ​ല​ഞ്ചേ​രി: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ തി​രു​വാ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച നി​ർ​മ​ലം പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല പ​രി​പാ​ടി​യി​ൽ വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സം​ഘാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. വെ​ണ്ണി​ക്കു​ളം ജം​ഗ്ഷ​നും പാ​ർ​ക്കും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ശു​ചീ​ക​രി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ശു​ചീ​ക​രി​ച്ചു
കോ​ത​മം​ഗ​ലം: ഗാ​ന്ധി​ ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ശു​ചീ​ക​രി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ജോ​ർ​ജ് ബി​നു ചാ​ക്കോ, എ​റ്റി​ഒ നി​ജാ​മു​ദീ​ൻ, സൂ​പ്ര​ണ്ട് ബി​ജി ജോ​സ്, എ​ഡി​ഇ ജോ​ൺ​സ​ൻ തോ​പ്പി​ലാ​ൻ, അ​ധ്യാ​പ​ക​രാ​യ വി.​എ​സ്. ആ​ൻ​സി, ജി​നു സ​ണ്ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കോലഞ്ചേരി വൈഎംസിഎ

കോ​ല​ഞ്ചേ​രി: വൈ​എം​സി​എ, വൈ​സ് മെ​ൻ​സ് ക്ല​ബ്, വൈ​സ് മെ​ൻ​സ് സെ​ൻ​ട്ര​ൽ ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം ആ​ച​രി​ച്ചു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ടി.​സി. മാ​ണി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ നാ​ഷ​ണ​ൻ പ്രൊ​പ്പ​ർ​ട്ടി ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ. ജോ​യി സി. ​ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ത​മ്പി നെ​ച്ചി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ധ്വ​നി പ​ബ്ലി​ക് ലൈ​ബ്രറി


മൂ​വാ​റ്റു​പു​ഴ: ധ്വ​നി പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി ​ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​ഷി സ്‌​ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് മി​നി​മോ​ള്‍ രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ധ്വ​നി ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് ദേ​വി​ക വേ​ണു ഗാ​ന്ധി​ജി അ​നു​സ്മ​ര​ണം ന​ട​ത്തി. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി തി​ല​ക് രാ​ജ്, എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം വി.​കെ.​ബി​ജു, വി.​എ​ന്‍. സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​ട​യ​മ്പാ​ടി പ​ബ്ലി​ക് ലൈ​ബ്ര​റി​
കോ​ല​ഞ്ചേ​രി: വ​ട​യ​മ്പാ​ടി പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി. മു​തി​ർ​ന്ന അം​ഗം പി.​യു. പൗ​ലോ​സ് മാ​സ്റ്റ​ർ ഛായ​ചി​ത്ര​ത്തി​ൽ ദീ​പം തെ​ളി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മു​ര​ളീ​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ ജോ​സ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​കെ. നീ​ല​ക​ണ്ഠ​ൻ, സി.​വി. ജോ​ണി, പി.​പി. ശ​ശി, സി.​വി. അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ മൂവാറ്റുപുഴ
മൂവാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ന​ട​ത്തി വ​ന്നി​രു​ന്ന സേ​വ​ന​വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. സ​മാ​പ​ന ദി​ന​മാ​യ ഗാ​ന്ധി​ ജ​യ​ന്തി ദി​ന​ത്തി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. എ​ടി​ഒ ഷാ​ജി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. സു​രേ​ന്ദ്ര​ൻ, ജേ​ക്ക​ബ് എ​ര​മം​ഗ​ല​ത്ത്, പി.​കെ. സു​നി​ൽ, കെ. ​കി​ര​ൺ, ഷാ​മോ​ൻ പി. ​ഇ​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച സേ​വ​ന, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല എ​ച്ച്എ​സ്എ​സ്, വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പാ​മ്പാ​ക്കു​ട എം​ജി​എം പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ്, മൂ​വാ​റ്റു​പു​ഴ ഗ​വ. മോ​ഡ​ൽ എ​ച്ച്എ​സ്എ​സ്, മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി​എ​ച്ച്എ​സ്എ​സ് എ​ന്നീ

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. മാ​ലി​ന്യ​മു​ക്ത സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ഫ്ലാ​ഷ്മോ​ബ് മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

 

വ്യാപാരി വ്യവസായി പേഴക്കാപ്പിള്ളി
മൂ​വാ​റ്റു​പു​ഴ: ഗാ​ന്ധി​ ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പേ​ഴ​ക്കാ​പ്പി​ള്ളി യൂ​ണി​റ്റും പാ​യി​പ്ര പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി മാ​ലി​ന്യ മു​ക്ത കേ​ര​ളം പ​ദ്ധ​തി ന​ട​പ്പാ​ക്കി. പാ​യി​പ്ര ക​വ​ല​യും പ്ര​ദേ​ശ​ങ്ങ​ളും ശു​ചീ​ക​ര​ണം ന​ട​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ർ പി.​എ. ക​ബീ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി.​സി. മ​ത്താ​യി, ട്ര​ഷ​റ​ർ എം.​എ. നാ​സ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. ഷാ​ജി, ന​വാ​സ് അ​ല​വി, ഉ​നൈ​സ് അ​സീ​സ്, സോ​ഫി​യ ബീ​വി, അ​ലീ​മാ സ​യ്യി​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up