x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് ക​രാ​ർ ഏ​ജ​ൻ​സി​ക്ക് പ​ണം ന​ൽ​കി​യ​ത് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ

വെബ് ഡെസ്ക്
Published: October 3, 2026 02:08 AM IST | Updated: October 3, 2026 02:08 AM IST

കൊ​ച്ചി: മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​ർ ഏ​ജ​ൻ​സി​ക്ക് മൊ​ബി​ലൈ​സേ​ഷ​ൻ അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​ത് ലൈ​ഫ് മി​ഷ​ന്‍റെ സ്ഥി​രീ​ക​ര​ണം ഇ​ല്ലാ​തെ​യെ​ന്ന് രേ​ഖ​ക​ൾ. മു​ൻ ചെ​യ​ർ​മാ​ൻ വി. ​സ​ലിം ജി​സി​ഡി​എ ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ന് പ​രി​ശോ​ധ​ന​യ്ക്ക് സ​മ​യം അ​നു​വ​ദി​ക്കാ​തെ പ​ണം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഓ​ൺ​ലൈ​ൻ പെ​യ്മെ​ന്‍റി​ന് പ​ക​രം ചെ​ക്കാ​യാ​ണ് 2.49 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന ജി​സി​ഡി​എ നോ​ട്ട് ഷീ​റ്റി​ന്‍റെ പ​ക​ർ​പ്പാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ക​രാ​റു​കാ​രാ​യ തൃ​ശൂ​ർ ഡി​സ്ട്രി​ക്ട് ലേ​ബ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് അ​ഡ്വാ​ൻ​സ് മൊ​ബി​ലൈ​സേ​ഷ​ൻ ഫ​ണ്ട് ന​ൽ​കാ​ൻ 2020 സെ​പ്റ്റം​ബ​ർ 30നാ​ണ് ടി​ഡി​എ​ൽ​സി​ക്ക് 20 ശ​ത​മാ​നം മൊ​ബി​ലൈ​സേ​ഷ​ൻ ഫ​ണ്ട് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങു​ന്ന​ത്. സാ​ങ്കേ​തി​ക ഭ​ര​ണ അ​നു​മ​തി ലൈ​ഫ് മി​ഷ​ൻ പ​രി​ശോ​ധി​ച്ചു അം​ഗീ​കാ​രം ന​ൽ​കി​യ​ശേ​ഷം ഫ​ണ്ട് ന​ൽ​കാ​വൂ എ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഈ ​വി​വ​രം ജി​സി​ഡി​എ നോ​ട്ട് ഷീ​റ്റി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ലൈ​ഫ് മി​ഷ​ന്‍റെ ഈ ​അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ 2.49 കോ​ടി രൂ​പ ന​ൽ​കി​യ​താ​യാ​ണ് രേ​ഖ​യി​ലു​ള്ള​ത്.
എ​ന്നാ​ൽ, പ​ണം കൈ​മാ​റി​യ​ത് ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ച് സു​താ​ര്യ​മാ​യാ​യി​രു​ന്നെ​ന്നും മൊ​ബി​ലൈ​സേ​ഷ​ൻ അ​ഡ്വാ​ൻ​സ് ന​ൽ​കു​ക എ​ന്ന​ത് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ഉ​ള്ള​താ​ണെ​ന്നും ജി​സി​ഡി​എ വ്യ​ക്ത​മാ​ക്കി. ഫ്ലാ​റ്റ് വി​ഷ​യ​ത്തി​ൽ മു​ന്പ് ന​ട​ന്ന ര​ണ്ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ലും തു​ക കൈ​മാ​റി​യ​തി​ൽ ച​ട്ട​വി​രു​ദ്ധ​ത​യോ നി​യ​മ​ലം​ഘ​ന​മോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

പു​തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്നും ജി​സി​ഡി​എ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Tags : NattuVishesham.DistricteNews

Recent News

Corehub Up