x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​ജ​യ​ന്തി ദിനാചരണം

വെബ് ഡെസ്ക്
Published: October 3, 2026 02:04 AM IST | Updated: October 3, 2026 02:04 AM IST

എ​റ​ണാ​കു​ളം ഡി​സി​സി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ ജ​യ​ന്തി ദിനാചരണം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: എ​റ​ണാ​കു​ളം ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്ത​ൽ ഗാ​ന്ധി​ജ​യ​ന്തി ദിനാചരണം സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ക്ഷ്യം പോ​ലെ ത​ന്നെ മാ​ര്‍​ഗ​വും വി​ശു​ദ്ധ​മാ​യി​രി​ക്ക​ണ​മെ​ന്ന ആ​ശ​യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്നാ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ പ്ര​വ​ര്‍​ത്ത​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​കം മു​ഴു​വ​ന്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും പ​ഠി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ സ്വാ​ത​ന്ത്ര്യ​ത്തി​നൊ​പ്പം സാ​മൂ​ഹി​ക നീ​തി​ക്കാ​യും ഗാ​ന്ധി​ജി പോ​രാ​ടി. ലോ​ക​ത്തെ മ​റ്റു സ്വാ​ത​ന്ത്ര്യ​സ​മ​ര​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ന്ത്യ​യു​ടെ പോ​രാ​ട്ട​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തും ഇ​താ​ണ്. ഫെ​യ​ര്‍ ആ​ന്‍​ഡ് ഫ്രീ ​തെ​ര​ഞ്ഞെ​ടു​പ്പ് രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​മാ​ണ്. അ​ത് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കെ​തി​രാ​യ പോ​രാ​ട്ട​മാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന​ത്. ഈ ​പോ​രാ​ട്ട​ത്തി​ല്‍ എ​ല്ലാ കോ​ണ്‍​ഗ്ര​സു​കാ​രും പ​ങ്കാ​ളി​ക​ളാ​ക​ണം. ഫാ​സി​സ​ത്തി​നെ​തി​രാ​യ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ട്ട​മാ​ണ് ച​രി​ത്രം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി കെ.​എ. തു​ള​സി, എം​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​ന്‍, ഹൈ​ബി ഈ​ഡ​ന്‍, എം​എ​ല്‍​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, ഉ​മ തോ​മ​സ്, ടോ​ണി ച​മ്മി​ണി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up