ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയുന്നു.
കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157 -ാമത് ജയന്തി ദിനാഘോഷം റെസിഡന്റ്സ് അസോസിയേഷന് കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായി സംഘടിപ്പിച്ചു ഗാന്ധി പ്രതിമയില്‍ സംസ്ഥാന സെക്രട്ടറി കുരുവിള മാത്യൂസ് പുഷ്പാര്‍ച്ചന നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം നഗരസഭ കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
ആലുവ: എന്‍റെ ഗ്രാമം ഗാന്ധിജിയിലൂടെ ശ്രീമന്‍ നാരായണന്‍ മിഷന്‍റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുപ്പത്തടം ദ്വാരക ഹോട്ടല്‍ അങ്കണത്തില്‍ ശ്രീമന്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു.
നെടുമ്പാശേരി : കോൺഗ്രസ് കുന്നുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്‌മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്‍റ് ഷിബി പുതുശേരി അധ്യക്ഷ നായിരുന്നു.
പെരുമ്പാവൂര്‍: മുടക്കുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമു ഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഷൈമി വര്‍ഗീസ് ഉദ്ഘാ ടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എം.ജി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
തൃപ്പൂണിത്തുറ: മഹാത്മാ ഗാന്ധിയുടെ 157-ാമത് ജന്മദിനാചരണം തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാച്ചു ജംഗ്ഷനിൽ സംഘടിപ്പിച്ചു. ദീപക് ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് പി.സി. പോൾ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി കെ. ബാബു, ആർ. വേണുഗോപാൽ, പി.ഡി. ശ്രീകുമാർ, ടി. രാജീവ്, എം.എൽ. സുരേഷ്, പി.എം. ബോബൻ, വി.പി. സതീശൻ, ആർ. നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
\തൃപ്പൂണിത്തുറ: ഗാന്ധിദർശൻ സമിതി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണം കോൺഗ്രസ് എരൂർ മണ്ഡലം പ്രസിഡന്‍റ് കെ. കേശവൻ ഉദ്ഘാടനം ചെയ്തു. ആർ. നന്ദകുമാർ അധ്യക്ഷത വഹിച്ചു.
തൃപ്പൂണിത്തുറ: രാജീവ് ഗാന്ധി കൾച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കൾച്ചറൽ ഫോറം ചെയർമാൻ ടി.വി. ഷാജി ഉദ്ഘാടനം ചെയ്തു.
ഉദയംപേരൂർ: തെക്കൻ പറവൂർ ഗാന്ധിജി മെമ്മോറിയൽ വായനശാലയിൽ നടന്ന ഗാന്ധി ജയന്തിയാഘോഷങ്ങൾ ഉദയംപേരൂർ വൈഎംസിഎ പ്രസിഡന്‍റ് മോഹൻദാസ് കാട്ടേഴത്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
തിരുവാങ്കുളം: തിരുവാങ്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷം കെപിസിസി ജനറൽ സെകട്ടറി അഡ്വ.ഐ.കെ. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ.വി. സാജു അധ്യക്ഷത വഹിച്ചു.
മരട്: മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം മുൻമന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ജിൻസൺ പീറ്റർ അധ്യക്ഷത വഹിച്ചു. ദീപക് ജോയ് എംഎൽഎ, അജിത നന്ദകുമാർ, ആർ.കെ. സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
മരട്:ഗാന്ധിജയന്തി ദിനാചരണത്തിന്‍റെ ഭാഗമായി മരട് നഗര സഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ചെയർപേഴ്സൺ അജിത നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ ജിൻസൺ പീറ്റർ അധ്യക്ഷത വഹിച്ചു.
മരട്: ഗാന്ധി ജയന്തി ദിനത്തിൽ മരട് ശിവപ്രസാദം ഹാളിൽ സംഘടിപ്പിച്ച കരുതലോടെ കലാധരൻ, സൗജന്യ മെഡിക്കൽ പരിശോധനാ ക്യാമ്പ് മുൻമന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം സലിം ഹസൻ മുഖ്യാതിഥിയായി.
ആലുവ: ആലുവയിൽ പാലക്കാട് ഐഐടി, ആലുവയിലെ മറ്റ് വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്തി. ആലുവ ബൈപ്പാസ് ഓവർ ബ്രിഡ്ജിന് കീഴിൽ മെട്രോ സ്റ്റേഷൻ മുതൽ പുളിഞ്ചോട് വരെയാണ് ശുചീകരണ യജ്ഞം നടത്തിയത്. നഗരസഭാ ചെയർപേഴ്സൺ സൈജി ജോളി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. പാലക്കാട് ഐ ഐ ടി, ആലുവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടത്തിയത്.
ആലുവ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി.എ. മുജീബ് അധ്യക്ഷത വഹിച്ചു.
Tags : NattuVishesham.DistricteNews