x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന്നി 20 പെ​രു​ന്നാ​ൾ വി​ശ്വാ​സശോ​ഭ​യി​ൽ കോ​ത​മം​ഗ​ലം

വെബ് ഡെസ്ക്
Published: October 3, 2026 01:45 AM IST | Updated: October 3, 2026 01:45 AM IST

ക​ന്നി 20 പെ​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​നാ​യി മേ​മ്പൂ​ട്ടി​ൽ​നി​ന്നും പ​ള്ളി ഉ​പ​ക​ര​ണ​ങ്ങ​ളും 151 പൊ​ൻ, വെ​ള്ളി കു​രി​ശു​ക​ളും പ​ള്ളി​യ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ്മ ചെ​റി​യ പ​ള്ളി​യി​ൽ ക​ന്നി 20 പെ​രു​ന്നാ​ളി​ന്‍റെ പ്ര​ധാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ ന​ഗ​ര​വും പ​ള്ളി​യും തീ​ർ​ഥാ​ട​ക​രാ​ൽ തി​ങ്ങി​നി​റ​ഞ്ഞു. പ​രി​ശു​ദ്ധ യെ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് ക​ബ​റി​ങ്ക​ലെ​ത്തി പ്രാ​ർ​ഥി​ച്ച് വ​ണ​ങ്ങി അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പ​ള്ളി​യി​ലേ​ക്ക് കാ​ൽ​ന​ട തീ​ർ​ഥാ​ട​ക​രെ​ത്തി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് എ​ത്തി​ച്ചേ​ർ​ന്ന കാ​ൽ​ന​ട തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ന് ചെ​റി​യ പ​ള്ളി ഭ​ര​ണ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ, വൈ​ദി​ക​ർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, കോ​ത​മം​ഗ​ല​ത്തെ പൗ​രാ​വ​ലി എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി. രാ​വി​ലെ മു​ത​ൽ എ​ത്തി​യ മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ന​ട​ത്തി.

സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യും സ​ഭ​യി​ലെ മെ​ത്രാ​പോ​ലീ​ത്ത​മാ​രും വൈ​ദി​ക​രും പ​ങ്കു​ചേ​ർ​ന്നു. രാ​ത്രി പ​ത്തി​ന് ന​ഗ​രം ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.


ഇ​ന്ന് രാ​വി​ലെ 5.30നും ​ഏ​ഴി​നും 8.30നും ​കു​ർ​ബാ​ന, ഡോ. ​ഏ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പോ​ലീ​ത്ത, ഡോ. ​തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പോ​ലീ​ത്ത, ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വാ എ​ന്നി​വ​ർ യ​ഥാ​ക്ര​മം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്ര​ദ​ക്ഷി​ണം ച​ക്കാ​ല​ക്കു​ടി ചാ​പ്പ​ലി​ലേ​ക്ക്.

Tags : NattuVishesham.DistricteNews

Recent News

Corehub Up