Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranni

Kerala

റാ​ന്നി​യി​ൽ വെ​ള്ളം പൂ​ർ​ണ​മാ​യി ഇ​റ​ങ്ങി; പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു

പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ൽ വെ​ള്ളം പൂ​ർ​ണ​മാ​യി ഇ​റ​ങ്ങി. വെ​ള്ളം ക​യ​റി ന​ശി​ച്ച സാ​ധ​ന​ങ്ങ​ൾ ക​ട ഉ​ട​മ​ക​ൾ മാ​റ്റി വ​രി​ക​യാ​ണ്. കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ​ത്. പ​മ്പ ന​ദി​യി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്നു വ​രി​ക​യാ​ണ്.

ജി​ല്ല​യി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത തു​ട​രു​ന്നു​ണ്ട്. അ​തേ​സ​മ​യം, നി​റ​പു​ത്ത​രി​ക്കാ​യി വൈ​കി​ട്ട് ന​ട തു​റ​ക്കാ​നി​രി​ക്കെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡ്.

സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. തി​രു​വ​ന​ന്ത​പു​ര​വും കൊ​ല്ല​വും ഒ​ഴി​കെ 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ മ​ഴ ക​ന​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. തീ​ര​ദേ​ശ​ത്തും മ​ല​യോ​ര മേ​ഖ​ല​യി​ലും ഉ​ള്ള​വ​ർ കൂ​ടു​ത​ൽ ക​രു​ത​ലെ​ടു​ക്ക​ണം. നാ​ളെ​യോ​ടെ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

District News

നേ​രം പു​ല​ർ​ന്ന​പ്പോ​ൾ റാ​ന്നി വെ​ള്ള​ത്തി​ൽ

റാ​ന്നി: അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​ത്തെ​യാ​ണ് റാ​ന്നി ഇ​ന്ന​ലെ നേ​രി​ട്ട​ത്. ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം വൈ​കു​ന്നേ​രം വ​രെ ഇ​റ​ങ്ങി​യി​ട്ടി​ല്ല. റാ​ന്നി ടൗ​ണ്‍ പ്ര​ദേ​ശ​ത്തേ​ക്ക് പു​ല​ര്‍​ച്ചെ മു​ത​ല്‍ വെ​ള്ളം ക​യ​റി ത്തുട​ങ്ങി​യി​രു​ന്നു. പ​മ്പാ​ന​ദി ക​ര ക​വി​ഞ്ഞ് റാ​ന്നി മാ​മു​ക്ക്, ഇ​ട്ടി​യ​പ്പാ​റ, പു​ളി​മു​ക്ക്, ചെ​ട്ടി​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ല്‍ ചെ​ത്തോ​ങ്ക​ര മു​ത​ല്‍ പെ​രു​മ്പു​ഴ ടൗ​ണ്‍​വ​രെ മു​ങ്ങി. ഇ​തോ​ടെ സം​സ്ഥാ​ന​പാ​ത​യി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ട​ശേ​രി​ക്ക​ര - റാ​ന്നി റോ​ഡും പൂ​ര്‍​ണ​മാ​യി മു​ങ്ങി. ചെ​റു​കോ​ല്‍​പ്പു​ഴ, കീ​ക്കൊ​ഴൂ​ര്‍ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. വ​ട​ശേ​രി​ക്ക​ര ഭാ​ഗ​ത്ത് റോ​ഡി​ലേ​ക്കു വെ​ള്ളം ക​യ​റി​യ​തോ​ടെ ശ​ബ​രി​മ​ല പാ​ത​യി​ലും ത​ട​സം നേ​രി​ട്ടു. പി​എം റോ​ഡി​ലെ ചെ​ത്തോ​ങ്ക​ര, മാ​മു​ക്ക്, ചെ​ട്ടി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ആ​ദ്യം വെ​ള്ളം ഉ​യ​ർ​ന്ന​ത്.

പി​ന്നീ​ട് മാ​മു​ക്കി​ലും ഇ​ട്ടി​യ​പ്പാ​റ ടൗ​ൺ, ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം വെ​ള്ളം എ​ത്തു​ക​യാ​യി​രു​ന്നു. പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ മ​ന്ദി​രം പ​ടി, ചെ​ട്ടി​മു​ക്ക് , ഡി​റ്റ​ഡ​ൽ സ്കൂ​ൾ ഭാ​ഗം, സെ​ൻ്റ് മേ​രീ​സ് സ്കൂ​ൾ പ​രി​സ​രം അ​ങ്ങാ​ടി , കീ​ക്കൊ​ഴൂ​ർ, വ​ട​ശേ​രി​ക്ക​ര, അ​ത്തി​ക്ക​യം ടൗ​ൺ, എ​സ് സി ​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി.

വ്യാ​പാ​ര മേ​ഖ​ല​യ്ക്കു വ​ൻ ന​ഷ്ടം

റാ​ന്നി ടൗ​ണ്‍ മേ​ഖ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റി വ​ൻ ന​ഷ്ട​മു​ണ്ടാ​ക്കി. കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ഴ​ത്തെ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഓ​ണ​വ്യാ​പാ​ര​ത്തി​നാ​യു​ള്ള സ്റ്റോ​ക്കാ​ണ് പ​ല​ർ​ക്കും ന​ഷ്ട​മാ​യ​ത്. മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നു​മാ​യി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്കം അ​റി​ഞ്ഞ് ആ​ളു​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും വെ​ള്ളം ക​ട​ക​ൾ​ക്കു​ള്ളി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സ​ജീ​വം

വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​ല​ര്‍​ച്ചെ​യോ​ടെ ആ​രം​ഭി​ച്ചു. റാ​ന്നി​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കു​ടു​ങ്ങി​പ്പോ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു​വ​രി​ക​യാ​ണ്. എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം രാ​വി​ലെ റാ​ന്നി​യി​ലെ​ത്തി​യെ​ങ്കി​ലും റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി യാ​ത്ര ത​ട​സ​പ്പെ​ട്ട​തി​നാ​ല്‍ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്താ​ന്‍ വൈ​കി. ഡി​ങ്കി ബോ​ട്ടു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് പി​ന്നീ​ട് ഇ​വ​ര്‍ നി​ശ്ചി​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം പു​ല​ര്‍​ച്ചെ ത​ന്നെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ജീ​വ​മാ​ണ്.​പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ റാ​ന്നി​യി​ലെ ര​ക്ഷാ​പ്ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ പു​ല​ര്‍​ച്ചെ മാ​റ്റി പാ​ര്‍​പ്പി​ച്ചു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ന്‍ കാ​ല​താ​മ​സം ഉ​ണ്ടാ​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വെ​ള്ളം ക​യ​റി ഒ​റ്റ​പ്പെ​ട്ടു പോ​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു സ​ഹാ​യം എ​ത്തി​ക്കാ​ന്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം അ​ട​ക്കം രം​ഗ​ത്തു​ണ്ട്. കോ​സ് വേ​ക​ളി​ല്‍ വെ​ള്ളം ക​യ​റി അ​റ​യാ​ഞ്ഞി​ലി​മ​ണ്‍ പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മു​ക്കം കോ​സ് വേ​യി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. ന​ദി ക​ര​ക​വി​ഞ്ഞ​തോ​ടെ തോ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം തി​രി​കെ ക​യ​റു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​യ​ത്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി മു​ങ്ങു​ക​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്തു. പ​മ്പാ ന​ദി​യി​ലും ക​ര​ണം കു​ത്തി തോ​ട്ടി​ലും വെ​ള്ളം ഉ​യ​ർ​ന്ന് അ​ത്തി​ക്ക​യം - വെ​ച്ചൂ​ച്ചി​റ റോ​ഡി​ലും, അ​ത്തി​ക്ക​യം - ഷാ​പ്പു​പ​ടി, മ​ന്ദി​രം ഭാ​ഗം റോ​ഡി​ലും പേ​രൂ​ർ​ച്ചാ​ൽ - പ്ലാ​ങ്ക​മ​ൺ, ചെ​റു​­­കോ​ൽ​പ്പു​ഴ - തീ​യാ​ടി​ക്ക​ൽ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ടൗ​ണു​ക​ളി​ലെ​യും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി ന​ഷ്ട​മു​ണ്ടാ​യി. വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ൽ ചെ​മ്പ​ൻ​മു​ടി ഭാ​ഗ​ത്ത് സ്വ​കാ​ര്യ റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്ന് ചെ​റി​യ ഉ​രു​ൾ പൊ​ട്ട​ലി​ൽ കു​ത്തൊ​ഴു​ക്കു​ണ്ടാ​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ പ​രി​രാ​ന്ത​രാ​ക്കി. തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന റെ​ജീ​ന കി​ഴ​ക്കേ പാ​ല​ത്തി​ങ്ക​ൽ, സ​ർ​വെ മ​ല​യി​ൽ ബാ​ബു ജോ​ർ​ജ് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ഇ​വി​ടെ നി​ന്ന് മാ​റ്റി​യി​ട്ടു​ണ്ട്.

പെ​രു​ന്തേ​ന​രു​വി വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ചെ​റി​യ പാ​ലം ക​ട​ന്ന് എ​ത്തു​ന്ന റോ​ഡി​ലും ന​ദീ​ജ​ലം ഉ​യ​ർ​ന്ന് റോ​ഡു മു​ങ്ങി​യ​തി​നാ​ൽ കു​രു​മ്പ​ൻ​മൂ​ഴി നി​വാ​സി​ക​ൾ​ക്ക് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ മാ​ർ​ഗ​മി​ല്ല. ഈ ​ഭാ​ഗ​ത്ത് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ടി​യ​ന്തര ശ്ര​ദ്ധ​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ് വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. നാ​റാ​ണം മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ അ​ടി​യ​ന്ത​ര ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും രം​ഗ​ത്തു​ണ്ട്.‌

Kerala

റാ​ന്നി​യി​ൽ പ്ര​ള​യ​സ​മാ​ന​സാ​ഹ​ച​ര്യം; ഡി​ങ്കി ബോ​ട്ടു​ക​ളെ​ത്തി ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ന്നു. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ ഡി​ങ്കി ബോ​ട്ടു​ക​ളെ​ത്തി വീ​ട്ടി​ൽ കു​ടു​ങ്ങി​യ പ്രാ​യ​മാ​യ​വ​രെ ഇ​വി​ടെ​നി​ന്ന് മാ​റ്റു​ക​യാ​ണ്.

ക​ന​ത്ത മ​ഴ​യി​ൽ റാ​ന്നി ടൗ​ൺ പൂ​ർ​ണമാ​യും മു​ങ്ങി​യ നി​ല​യി​ലാ​ണ്. ടൗ​ണി​ൽ അ​ര​യ്ക്കൊ​പ്പം വെ​ള്ളം ഉ​യ​ർ​ന്നു. ടൗ​ണി​ലെ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി. ആ​ളു​ക​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും ദു​രി​താ​ശ്വാ​സ കാന്പുകളിലേയ്ക്കുമാണ് മാറ്റുന്നത്. വെ​ള്ളം ക​യ​റി​യ ക​ട​ക​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ മാറ്റുകയാണ്.

2018ലെ ​പ്ര​ള​യ​ത്തി​ലും ടൗ​ൺ മു​ങ്ങി​യി​രു​ന്നു. റാ​ന്നി മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​തി​തീ​വ്ര മ​ഴ​യാ​ണു പെ​യ്ത​തെ​ന്നു ക​ള​ക്ട​ർ എ. ​നി​സാ​മു​ദീ​ൻ അ​റി​യി​ച്ചു. 300 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ​യാ​ണു ചെ​യ്ത​ത്. ഇ​തോ​ടെ വ​ലി​യ തോ​തി​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു.

 

 

Kerala

റാ​ന്നി​യി​ലെ ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണം; അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ലെ ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ല്‍. റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ ശ​ശി, റോ​ജി, ജി​ഷ്ണു, മ​ഹേ​ഷ്, റെ​ജി​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൈ​ക​ള്‍ കൊ​ണ്ടും വ​ടി​ക​ള്‍ കൊ​ണ്ടും മ​ര്‍​ദി​ച്ച​ത് പ്ര​കാ​ര​മു​ള​ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

റാ​ന്നി ഉ​ന്ന​ക്കാ​വ് സ്വ​ദേ​ശി വ​ര്‍​ഗീ​സ് മാ​ത്യു​വി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ള്‍​ക്കൂ​ട്ടം ക്രൂ​ര​മ​ര്‍​ദ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ന​ഗ്ന​നാ​യി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഒ​ളി​ഞ്ഞു​നോ​ക്കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. റാ​ന്നി ക​രി​ങ്കു​റ്റി​യി​ലാ​ണ് സം​ഭ​വം.

വ​ർ​ഗീ​സ് മാ​ത്യു​വി​നെ മ​ര്‍‌​ദി​ച്ച​വ​ര്‍​ക്കെ​തി​രെ​യും മ​ര്‍​ദ​ന​മേ​റ്റ ആ​ള്‍​ക്കെ​തി​രെ​യും റാ​ന്നി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പോ​ലീ​സെ​ത്തി വ​ര്‍​ഗീ​സി​നെ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Kerala

റാ​ന്നി​യി​ൽ മ​ധ്യ​വ​യ​സ്ക​ന് നേ​രെ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ൽ മ​ധ്യ​വ​യ​സ്ക​ന് നേ​രെ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം. ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​ർ​ദ​നം. റാ​ന്നി സ്വ​ദേ​ശി വ​ര്‍​ഗീ​സ് മാ​ത്യു​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. റാ​ന്നി ക​രി​ങ്കു​റ്റി​യി​ലാ​ണ് സം​ഭ​വം.

മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ​യും മ​ർ​ദ​ന​മേ​റ്റ വ​ര്‍​ഗീ​സ് മാ​ത്യു​വി​നെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യാ​ണ് വി​വ​രം. പോ​ലീ​സെ​ത്തി വ​ര്‍​ഗീ​സി​നെ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

 

Kerala

റാ​ന്നി​യി​ൽ 86 കു​പ്പി​ക​ളി​ലാ​യി 43 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ വ​ൻ മ​ദ്യ​വേ​ട്ട. വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 43 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം എ​ക്സൈ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

കൊ​ല്ല​മു​ള ചാ​ത്ത​ൻ​ത​റ സ്വ​ദേ​ശി ന​സീ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ടു​പ​റ​മ്പി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ നി​ന്നാ​ണ് മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്. 86 കു​പ്പി വി​ദേ​ശ​മ​ദ്യ​മാ​ണ് വി​ൽ​പ​ന​ക്കാ​യി കോ​ഴി​ക്കൂ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് ഓ​ട്ടോ​യി​ൽ മ​ദ്യം എ​ത്തി​ച്ചു ന​ൽ​ക​ലാ​യി​രു​ന്നു രീ​തി. ഒ​രാ​ഴ്ച​ത്തെ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് എ​ക്സൈ​സ് ഷാ​ഡോ സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

ആ​കെ പോ​ളിം​ഗ് 78.27 ശ​ത​മാ​നം, കൂ​ടു​ത​ൽ കു​ന്ദ​മം​ഗ​ല​ത്ത്, കു​റ​വ് റാ​ന്നി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​ന്തി​മ പോ​ളിം​ഗ് ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. 78.27 ശ​ത​മാ​ന​മാ​ണ് പ​തി​നാ​റാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളിം​ഗ്.

ഏ​റ്റ​വും കു​ടു​ത​ല്‍ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​ന്ദ​മം​ഗ​ല​ത്താ​ണ്. ഇ​വി​ടെ 84.83 ശ​ത​മാ​ന​മാ​ണ്. ര​ണ്ടാ​മ​ത് ചി​റ്റൂ​രി​ലും മൂ​ന്നാ​മ​ത് കു​ന്ന​ത്തു​നാ​ടു​മാ​ണ്. ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് റാ​ന്നി​യി​ലാ​ണ്. അ​വി​ടെ 68.99 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്.

ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അ​ന്തി​മ പോ​ളിം​ഗ് റേ​റ്റ് ഇ​തു​വ​രെ​യും പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​രു​ന്ന​തി​നെ​തി​രെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. കേ​ന്ദ്ര ക​മ്മീ​ഷ​ന് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.

Kerala

'കോന്നിയിലും റാന്നിയിലും ഡീല്‍, ശബരിമല വിഷയം ഉന്നയിക്കാതെ എന്‍ഡിഎ സ്ഥാനാര്‍ഥി': വി.ഡി. സതീശന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ഡീല്‍ ആവര്‍ത്തിച്ച് വി.ഡി സതീശന്‍. കാസർഗോഡ്, മഞ്ചേശ്വരം, റാന്നി, കോന്നി സീറ്റുകളില്‍ ഡീല്‍ ഉണ്ടെന്നാണ് സതീശന്‍ ആരോപിക്കുന്നത്. തൃശൂരില്‍ ബിജെപി ജയിച്ചത് ഡീലിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.

കെ. സുരേന്ദ്രന്‍ കഴിഞ്ഞ തവണ 32,000 വോട്ടുകള്‍ പിടിച്ച പത്തനംതിട്ടയിലെ കോന്നി സീറ്റ് ഇത്തവണ ബിഡിജെഎസിന് നല്‍കി. റാന്നിയിലെ സീറ്റ് ട്വന്‍റി20ക്ക് നല്‍കി. പത്തനംതിട്ടയില്‍ എവിടെയാണ് ട്വന്‍റി20 ഉള്ളത്? എറണാകുളം ജില്ലയിലെ കിഴക്ക് ഭാഗത്ത് മാത്രമുണ്ടായ പാര്‍ട്ടിയാണ് ട്വന്‍റി20. റാന്നിയിലെ സ്ഥാനാര്‍ഥി പറയുന്നത് ശബരിമല വിഷയം ഞങ്ങള്‍ ഉന്നയിക്കുന്നില്ലെന്നാണ്. അതില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് തെറ്റൊന്നുമില്ല എന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പറയുന്നത്.

കാസർഗോഡ്, മഞ്ചേശ്വരം, പാലക്കാട് തുടങ്ങി പല സ്ഥലത്തും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ജയിപ്പിക്കാനുള്ള ഏര്‍പ്പാടുകളാണ് ഇവര്‍ ചെയ്യുന്നത്. കരുവന്നൂര്‍ ബാങ്കിലെ 300 കോടിയുടെ കൊള്ള നടന്നപ്പോള്‍ ഇഡി പിടി മുറുക്കുന്നുവെന്ന വാര്‍ത്ത വന്നു.

ഇഡി പിടിമുറുക്കുന്നത് തൃശൂര്‍ സീറ്റിന് വേണ്ടിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തു. തൃശൂര്‍ സീറ്റില്‍ ബിജെപി ജയിച്ച ശേഷം ഇഡി എവിടെയെങ്കിലും പിടിമുറുക്കിയോ?

അതൊരു ഡീല്‍ ആയിരുന്നു. മുഖ്യമന്ത്രി ഒന്നാം നമ്പര്‍ കാര്‍ ഉപേക്ഷിച്ച് മസ്‌കറ്റ് ഹോട്ടലില്‍ വന്ന് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. 77ല്‍ ആര്‍എസ്എസിന്‍റെ പിന്തുണയോടു കൂടിയല്ലേ ജയിച്ചുവന്നത്. ഈ ഡീല്‍ ഞങ്ങള്‍ പൊളിക്കും. കേരളം പത്തു വര്‍ഷത്തെ ഈ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കും. ബിജെപിയുമായി രഹസ്യമായി നടത്തിയ ഡീലുകളെക്കുറിച്ച് ഇനിയും പറയും. മുഖ്യമന്ത്രി പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

 

District News

റാ​ന്നി​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലൂ​ടെ പു​തി​യ ബ​സ് സ​ർ​വീ​സ്

റാ​ന്നി: പു​ത​മ​ൺ, അ​ന്ത്യാ​ള​ൻ​കാ​വ്, പു​തു​ശേ​രി​മ​ല, ത​ല​ച്ചി​റ റൂ​ട്ടു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി പു​തി​യ സ​ർ​വീ​സ് തു​ട​ങ്ങി.

റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യാ​ത്രാ​ക്ലേ​ശം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​യേ തു​ട​ർ​ന്ന് മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ ഇ​ട​പെ​ട്ട് റാ​ന്നി ഡി​പ്പോ​യ്ക്ക് അ​നു​വ​ദി​ച്ച ബ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ഷെ​ഡ്യൂ​ൾ ആ​രം​ഭി​ച്ച​ത്.

പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബ​സ് സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​തെ ജ​ന​ങ്ങ​ൾ വ​ല​യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തി​യ ബ​സി​ന്‍റെ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. രാ​വി​ലെ 7.30 ന് ​റാ​ന്നി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് അ​ന്ത്യാ​ള​ൻ​കാ​വ്, ക​ട​മ്മ​നി​ട്ട വ​ഴി പ​ത്ത​നം​തി​ട്ട​യ്ക്കും 8.55 ന് ​പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു തി​രി​കെ റാ​ന്നി വ​ഴി വെ​ച്ചൂ​ച്ചി​റ ന​വോ​ദ​യ​യി​ലേ​ക്കാ​ണ് സ​ർ​വീ​സ്. 11.10 ന് ​ന​വോ​ദ​യ​യി​ൽ നി​ന്നു റാ​ന്നി​ക്കും 12.15 ന് ​റാ​ന്നി - പു​തു​ശേ​രി​മ​ല - വ​ട​ശേ​രി​ക്ക​ര വ​ഴി ത​ല​ച്ചി​റ. 1.30 ന് ​ത​ല​ച്ചി​റ​യി​ൽ നി​ന്നും വ​ട​ശേ​രി​ക്ക​ര പു​തു​ശേ​രി​മ​ല വ​ഴി റാ​ന്നി. 2.20ന് ​റാ​ന്നി - ന​വോ​ദ​യ - 70 ഏ​ക്ക​ർ , 3.45 ന് ​തി​രി​കെ പു​റ​പ്പെ​ടും. 5.45 ന് ​റാ​ന്നി​യി​ൽ നി​ന്ന് ചി​റ​ക്ക​ൽ​പ്പ​ടി വ​ഴി വ​ലി​യ​കാ​വ്. 6.05 ന് ​വ​ലി​യ കാ​വി​ൽ നി​ന്നു റാ​ന്നി​ക്കും സ​ർ​വീ​സ് ന​ട​ത്തും. 187 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഒ​രു ദി​വ​സം ബ​സ് സ​ഞ്ച​രി​ക്കു​ക.

അ​ന്ത്യാ​ള​ൻ​കാ​വി​ൽ ബ​സി​നു സ്വീ​ക​ര​ണം ന​ൽ​കി. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ, ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജീ​ന ന​ജീ​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​പി. തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്ന​മ്മ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​ടി. ജെ​സി, അ​ജി​ത് കു​മാ​ർ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജോ​സ് ബെ​ൻ ജോ​ർ​ജ്, അ​സി. ഡി​ടി​ഒ അ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Kerala

റാ​ന്നി​യി​ൽ ക​ഞ്ചാ​വു​മാ​യി ഡോ​ക്ട​ർ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ ക​ഞ്ചാ​വു​മാ​യി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ദേ​വീ കൃ​ഷ്ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ആ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ട​ക്ക​മു​ള്ള ക​ഞ്ചാ​വ് സം​ഘ​ത്തി​ൽ നി​ന്നാ​ണ് ഡോ​ക്ട​റെ കു​റി​ച്ചു​ള്ള വി​വ​രം കി​ട്ടി​യ​ത്.

ക​ഞ്ചാ​വ് എ​ത്തി​ക്കാ​ൻ പ​ണം ന​ൽ​കി​യ​ത് ഡോ​ക്ട​റാ​ണെ​ന്നും ഡോ​ക്ട​റും സു​ഹൃ​ത്തു​ക്ക​ളും സ്ഥി​രം ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

District News

റാ​ന്നി വ​ലി​യ​പാ​ല​ത്തി​ന് 31.79 കോ​ടി​യു​ടെ നി​ർ​മാ​ണ ക​രാ​ർ അം​ഗീ​ക​രി​ച്ചു

റാ​ന്നി: വ​ലി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ടെ​ന്‍​ഡ​ര്‍ മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​ക​രി​ച്ച​താ​യി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. ക​രാ​ര്‍ ക​മ്പ​നി ക്വോ​ട്ട് ചെ​യ്ത 31.79 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കാ​ന്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.

നേ​ര​ത്തെ നി​ര്‍​മാ​ണം മൂ​ന്നു​ത​വ​ണ ടെ​ന്‍​ഡ​ര്‍ ചെ​യ്തി​രു​ന്നെ​ങ്കി​ലും പാ​ല​ത്തി​നാ​യി നീ​ക്കി​വ​ച്ച തു​ക​യു​ടെ 40 ശ​ത​മാ​നം തു​ക അ​ധി​ക​മാ​ണ് ക​രാ​റു​കാ​ര​നാ​യ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി ക്വോ​ട്ട് ചെ​യ്ത​ത്. ഇ​തി​നാ​ണ് ഇ​പ്പോ​ള്‍ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യാ​ല്‍ ഉ​ട​ന്‍ എ​ഗ്രി​മെ​ന്‍റ് വ​ച്ച് ക​രാ​റു​കാ​ര​ന് നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നാ​കും. ഫെ​ബ്രു​വ​രി ആ​ദ്യ​പ​കു​തി​യി​ല്‍ ത​ന്നെ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ലെ റാ​ന്നി വ​ലി​യ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ര്‍​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​ത് 2016 - 21 സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ്. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ പാ​ല​ത്തി​ന് ഇ​രു​ക​ര​ക​ളി​ലു​മു​ള്ള അ​പ്പ്രോ​ച്ച് റോ​ഡി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യി നേ​രി​ടേ​ണ്ടി​വ​ന്ന കാ​ല​താ​മ​സം നി​ര്‍​മാ​ണം ഇ​ട​യ്ക്കു​വ​ച്ച് നി​ര്‍​ത്താ​നി​ട​യാ​ക്കി. ന​ദി​യി​ലു​ള്ള മൂ​ന്ന് തൂ​ണു​ക​ളു​ടെ നി​ര്‍​മാ​ണം ഏ​ക​ദേ​ശം ന​ട​ത്തി​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്താ​തെ തു​ട​ര്‍ ജോ​ലി​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ദ്യം ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ക​മ്പ​നി പ​ണി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​ത്.

റോ​ഡി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ വൈ​കി​യ​ത് ഇ​തി​ന്‍റെ നി​ര്‍​മാ​ണം മു​ട​ങ്ങാ​നി​ട​യാ​യി. കാ​ല​താ​മ​സം നേ​രി​ട്ട​തോ​ടെ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ച്ചെ​ല​വ് എ​സ്റ്റി​മേ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ തു​ക​യേ​ക്കാ​ള്‍ വ​ര്‍​ധി​ക്കു​ക​യും നി​ര്‍​മാ​ണം ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ല്‍ ക​രാ​റു​കാ​ര​ന്‍ നി​ര്‍​മാ​ണം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ലെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​പ്പോ​ള്‍ ഉ​ട​ന്‍ ത​ന്നെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്, പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ​യു​ടെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​രം സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും പാ​ലം നി​ര്‍​മാ​ണ​ത്തി​നു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ക​യും ചെ​യ്തു.അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഉ​പാ​സ​ന​ക്ക​ട​വ് മു​ത​ല്‍ പേ​ട്ട ജം​ഗ്ഷ​ന്‍ വ​രെ​യും റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന ബ്ലോ​ക്ക് പ​ടി - രാ​മ​പു​രം റോ​ഡു​മാ​ണ് പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലേ​യും അ​പ്രോ​ച്ച് റോ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കെ​ആ​ര്‍​എ​ഫ്ബി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി യാ​യ​തി​നാ​ല്‍ ത​ന്നെ അ​വ​രു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് അ​പ്രോ​ച്ച് റോ​ഡി​ന് കു​റ​ഞ്ഞ​ത് പ​ത്ത് മീ​റ്റ​ര്‍ എ​ങ്കി​ലും വീ​തി വേ​ണം. നി​ല​വി​ലു​ള്ള റോ​ഡി​ന് ക​ഷ്ടി​ച്ച് ര​ണ്ട് മീ​റ്റ​ര്‍ പോ​ലും വീ​തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഇ​രു ക​ര​ക​ളി​ലു​മാ​യി 155 ഭൂ ​ഉ​ട​മ​ക​ളാ​ണ് ഉ​ള്ള​ത്. ഇ​വ​രു​ടെ​യെ​ല്ലാം ഭൂ​മി മാ​ര്‍​ക്ക​റ്റ് വി​ല ന​ല്‍​കി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള റ​വ​ന്യൂ ന​ട​പ​ടി​ക​ള്‍​ക്ക് വ​ലി​യ കാ​ല​താ​മ​സ​മാ​ണ് നേ​രി​ട്ട​ത്. 14.43 കോ​ടി രൂ​പ​യാ​ണ് വ​സ്തു ഏ​റ്റെ​ടു​ക്ക​ലി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ഇ​തി​നു​ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​പ്പോ​ഴാ​ണ് നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന തു​ക പാ​ലം നി​ര്‍​മാ​ണ​ത്തി​ന് മ​തി​യാ​കാ​തെ വ​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​ക​മാ​യി വേ​ണ്ടി​വ​രു​ന്ന തു​ക അ​നു​വ​ദി​ച്ച് ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യ​ത്.

Kerala

എൽഡിഎഫിൽ ഉ​റ​ച്ചു​നി​ൽ​ക്കും; മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച ഒ​രു ച​ർ​ച്ച​യ്ക്കും പ്ര​സ​ക്തി​യി​ല്ല: പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ

പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എൽഡിഎഫിൽ ത​ന്നെ തു​ട​രു​മെ​ന്ന് റാ​ന്നി എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ. മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച ഒ​രു ച​ർ​ച്ച​യ്ക്കും പ്ര​സ​ക്തി ഇ​ല്ലെ​ന്നെ​ന്നും പ്ര​മോ​ദ് വ്യ​ക്ത​മാ​ക്കി.

ജോ​സ് കെ ​മാ​ണി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട​തു​പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​വെ​ന്ന കൃ​ത്യ​മാ​യ നി​ല​പാ​ട് ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ത് ത​ന്നെ​യാ​ണ് പാ​ര്‍​ട്ടി​യു​ടേ​യും നി​ല​പാ​ട്. അ​തി​ന​പ്പു​റ​ത്തേ​ക്കു​ള്ള ഒ​രു ച​ര്‍​ച്ച​ക്കും പ്ര​സ​ക്തി​യി​ല്ലെ​ന്നും പ്ര​മോ​ദ് നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

പു​റ​മേ മ​റ്റു വാ​ദ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണെ​ങ്കി​ലും അ​ണി​യ​റ​യി​ൽ മു​ന്ന​ണി മാ​റ്റ​ത്തി​നാ​യി സ​ജീ​വ​മാ​യ നീ​ക്ക​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ന​ട​ത്തി വ​രു​ന്ന​ത്. റോ​ഷി​യു​മാ​യി സി​പി​എം ആ​ശ​യ വി​നി​മ​യം തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ജോ​സ് കെ ​മാ​ണി പോ​കി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സി​പി​എം.

എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​യ കാ​ലം മു​ത​ൽ ചോ​ദി​ക്കു​ന്ന​ത് എ​ല്ലാം ന​ൽ​കി​യാ​ണ് മു​ന്ന​ണി ജോ​സി​നെ ഒ​പ്പം നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പു​ള്ള കാ​ര​ണ​മി​ല്ലാ​തെ മു​ന്ന​ണി മാ​റ്റം വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​ത്ത പാ​ർ​ട്ടി എ​ന്ന പ്ര​തി​ച്ഛാ​യ ഉ​ണ്ടാ​ക്കും. ഇ​ത് ജോ​സ് കെ. ​മാ​ണി​ക്ക് മു​ന്നി​ലെ പ്ര​തി​സ​ന്ധി​യാ​ണ്.

കൂ​ടാ​തെ, മു​ന്ന​ണി വി​ട്ടാ​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ​യും ഒ​പ്പം ഉ​ണ്ടാ​കി​ല്ല. ധാ​ർ​മി​ക​ത​യ്ക്ക് വി​രു​ദ്ധ​മാ​യ​ത് ഒ​ന്നും ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റോ​ഷി അ​ഗ​സ്റ്റി​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

 

Kerala

റാ​ന്നി​യി​ൽ ട്രാ​വ​ല​ർ വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഒ​രാ​ൾ മ​രി​ച്ചു

റാന്നി: ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വലിയപറമ്പില്‍പടിയില്‍ ഇന്നു പുലര്‍ച്ചെ 1.30 ഓടെയാണ് അപകടം. ആന്ധ്രപദേശ് സ്വദേശി സിരിട്ടി രാജേഷാണ് മരിച്ചത്.

പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ റാന്നി താലൂക്ക് ആശുപത്രിയിലുണ്ട്.
ശബരിമല തീര്‍ഥാടനകാലത്തു ചാത്തന്‍തറ ഭാഗത്തു വ്യാപാരം നടത്തിവന്ന ആന്ധ്രപ്രദേശ് സ്വദേശികളും അവരുടെ ബന്ധുക്കളുമാണ് അപകടത്തില്‍പെട്ടത്. രണ്ട് മലയാളി സ്ത്രീകളും സംഘത്തിലുണ്ടായിരുന്നതായി പറയുന്നു.

കുറ്റാലത്ത് സന്ദർശനം കഴിഞ്ഞു രികയായിരുന്നു സംഘം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു പറയുന്നു. റാന്നി ഇട്ടിയപ്പാറ വലിയപറമ്പില്‍പടിയില്‍ മുട്ടാര്‍ ഏജന്‍സീസ് എന്ന കടയിലേക്കാണ് ട്രാവലര്‍ ഇടിച്ചു കയറിയത്.

District News

റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വീ​ണ്ടും സം​വ​ര​ണം; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി

പ​ത്ത​നം​തി​ട്ട: റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​നം തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും സം​വ​ര​ണ പ​ട്ടി​ക​യി​ലാ​യ​തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി. 2015ൽ ​വ​നി​താ സം​വ​ര​ണ​വും 2020ൽ ​പ​ട്ടി​ക​ജാ​തി സം​വ​ര​ണ​വു​മാ​യി​രു​ന്നു അ​ധ്യ​ക്ഷ സ്ഥാ​നം. ഇ​ത്ത​വ​ണ വീ​ണ്ടും വ​നി​താ സം​വ​ര​ണ​മാ​യ​തോ​ടെ​യാ​ണ് പ​രാ​തി. പെ​രു​നാ​ട് സ്വ​ദേ​ശി അ​ഹ​മ്മ​ദ് ഷാ​യാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടു​ത​വ​ണ സം​വ​ര​ണ പ​ട്ടി​ക​യി​ലാ​യി​രു​ന്ന പ്ര​സി​ഡ​ന്‍റു സ്ഥാ​നം ഇ​ക്കു​റി ജ​ന​റ​ലാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം ഏ​റെ​ക്കാ​ല​വും അ​ധ്യ​ക്ഷ പ​ദ​വി വ​നി​താ സം​വ​ര​ണ​മാ​യി​രു​ന്നു. 2010ൽ ​ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​ട​യ്ക്കു​വ​ച്ച് ഭ​ര​ണം വ​നി​ത​യി​ൽ​ത്ത​ന്നെ​യെ​ത്തി.

District News

രാ​ഷ്‌​ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട് റാ​ന്നി

റാന്നി പ​ഞ്ചാ​യ​ത്ത്

റാ​ന്നി: രാ​ഷ്‌​ട്രീ​യ​മാ​യി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട അ​ഞ്ചു​വ​ർ​ഷ​മാ​ണ് റാ​ന്നി പ​ഞ്ചാ​യ​ത്തി​ൽ ക​ട​ന്നു​പോ​യ​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ന്ന ക​രു​നീ​ക്ക​ങ്ങ​ളാ​ണ് റാ​ന്നി​യെ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. ബി​ജെ​പി പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യെ​ന്ന​തി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്‌​ട്രീ​യ​നീ​ക്കം ഏ​റെ ശ​ക്തി​പ്പെ​ട്ടു.

കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ലെ ശോ​ഭ ചാ​ർ​ളി​യാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​സി​ഡ​ന്‍റ്. യു​ഡി​എ​ഫി​ന് വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​ന​വും ല​ഭി​ച്ചു. സ്വ​ത​ന്ത്ര​നാ​യ കെ.​ആ​ർ. പ്ര​കാ​ശി​നെ മു​ൻ​നി​ർ​ത്തി യു​ഡി​എ​ഫ് ന​ട​ത്തി​യ നീ​ക്ക​ത്തെ അ​ട്ടി​മ​റി​ച്ചാ​ണ് ശോ​ഭ ചാ​ർ​ളി പ്ര​സി​ഡ​ന്‍റാ​യ​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ബ​ന്ധം എ​ൽ​ഡി​എ​ഫി​ലും അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ വ​ന്ന അ​വി​ശ്വാ​സ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് ഭ​ര​ണ​ത്തി​ൽ തു​ട​ർ​ന്നെ​ങ്കി​ലും മു​ന്ന​ണി തീ​രു​മാ​ന​പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു.

വീ​ണ്ടും രാ​ഷ്‌​ട്രീ​യ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യ​പ്പോ​ൾ സ്വ​ത​ന്ത്ര​നാ​യ കെ.​ആ​ർ. പ്ര​കാ​ശി​നെ പി​ന്തു​ണ​ച്ച് എ​ൽ​ഡി​എ​ഫും രം​ഗ​ത്തെ​ത്തി. പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​ആ​ർ. പ്ര​കാ​ശ് സ്വ​ത​ന്ത്ര​നാ​യി ഭ​ര​ണം തു​ട​രു​ന്നു. എ​ൽ​ഡി​എ​ഫി​ന്‍റെ പി​ന്തു​ണ​യു​മു​ണ്ട്. പ്ര​കാ​ശി​നെ പി​ന്തു​ണ​യ്ക്കാ​ൻ ആ​ദ്യം നി​ർ​ദേ​ശി​ച്ച കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ ക​രു​നീ​ക്കം ത​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ മെം​ബ​ർ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ചെ​ങ്കി​ലും പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്ത് കെ.​ആ​ർ. പ്ര​കാ​ശ് തു​ട​ർ​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം എ​ൽ​ഡി​എ​ഫി​നു​മാ​യി.

നേ​ട്ട​ങ്ങ​ൾ

രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​മീ​പി​ച്ചു.
ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ടേ​ക്ക് എ ​ബ്രേ​ക്ക് സം​വി​ധാ​നം. ജി​ല്ല​യി​ലെ ഒ​ന്നാം സ്ഥാ​നം.
18 അ​ങ്ക​ണ​വാ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. മൂ​ന്ന് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് സ്ഥ​ലം വാ​ങ്ങി കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചു.
റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ നാ​ലി​ട​ത്ത് പ​ഞ്ചാ​യ​ത്ത് സ്വ​ന്തം നി​ല​യി​ൽ വ​ർ​ണാ​ഭ​മാ​ക്കി.
പി​എ​ച്ച്സി​ക്ക് സൗ​ജ​ന്യ​മാ​യി സ്ഥ​ലം ല​ഭ്യ​മാ​ക്കി. കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യാ​യി.
ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ആ‍​യി​ര​ത്തി​ല​ധി​കം വാ​ട്ട​ർ ക​ണ​ക്‌​ഷ​നു​ക​ൾ ന​ൽ​കി. വാ​ട്ട​ർ​ടാ​ങ്ക് നി​ർ​മാ​ണ​ത്തി​നു സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ജ​ല​അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി.
കു​ത്തു​ങ്ക​ൽ​പ്പ​ടി​യി​ലെ തി​രു​വാ​ഭ​ര​ണ പാ​ത​യി​ൽ ഹാ​പ്പി​നെ​സ് പാ​ർ​ക്ക് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.
നി​ല​വി​ലെ നീ​ർ​ച്ചാ​ലു​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ച്ച് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി.
ത​രി​ശു​നി​ല​ങ്ങ​ളി​ൽ ക​രി​ന്പു കൃ​ഷി​ക്കു​വേ​ണ്ടി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി.
മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി മി​നി എം​സി​എ​ഫ് ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ചു.
 കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 105ൽ​പ​രം ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു വ​നി​ത​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം ന​ൽ​കി.
ഹ​രി​ത​ക​ർ​മ സേ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​വും സം​സ്ഥാ​ന​ത്തു ര​ണ്ടാം സ്ഥാ​ന​വും
വൃ​ത്തി കോ​ൺ​ക്ലേ​വി​ൽ മാ​ലി​ന്യ​മു​ക്ത പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മി​ക​വി​ൽ അം​ഗീ​കാ​രം.
പ​ച്ച​ത്തു​രു​ത്ത് അം​ഗീ​കാ​രം.
ക​യ​ർ ഭൂ​വ​സ്ത്രം അം​ഗീ​കാ​രം.

കോ​ട്ട​ങ്ങ​ൾ

രാ​ഷ്‌​ട്രീ​യ​മാ​യ അ​നി​ശ്ചി​ത​ത്വം കാ​ര​ണം റാ​ന്നി​ക്കു ന​ഷ്ട​പ്പെ​ട്ട​ത് അ​ഞ്ചു​വ​ർ​ഷം.
പി​എ​ച്ച്സി​ക്കു സ്ഥ​ലം സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചി​ട്ടും കെ​ട്ടി​ടം പ​ണി തു​ട​ങ്ങാ​നാ​യി​ല്ല.
കെ​എ​സ്ഇ​ബി തെ​രു​വു​വി​ള​ക്കു​ക​ൾ​ക്കാ​യി പു​തി​യ ലൈ​ൻ വ​ലി​ക്കാ​ൻ 2023 - 24 സാ​ന്പ​ത്തി​ക വ​ർ​ഷം പ​ണം അ​ട​ച്ചി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ൻ ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ അ​ഞ്ചു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു പോ​യി​ല്ല.
ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​നാ​യി​ല്ല.
ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ന​ട​പ്പി​ലാ​യി​ല്ല.
അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​യി സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടും പ​ല​യി​ട​ത്തും കെ​ട്ടി​ടം പ​ണി​യാ​നാ​യി​ല്ല.
ഗ്രാ​മീ​ണ റോ​ഡു​ക​ൾ പ​ല​തും ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്.
2018ലെ ​പ്ര​ള​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​നു കേ​ടു​പാ​ടു​ക​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​വേ​ണ്ടി വ​ൻ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്നു. പു​തി​യ വാ​ഹ​നം വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

District News

പൈ​പ്പ് കു​ഴി​യി​ലേ​ക്ക് സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

റാ​ന്നി: ജ​ല അ​ഥോ​റി​റ്റി പൈ​പ്പ് മാ​റ്റ​ലി​നാ​യി എ​ടു​ത്തി​രു​ന്ന കു​ഴി ശ​രി​യാ​യി മൂ​ടാ​ത്ത​തി​നേ​ത്തു​ട​ര്‍​ന്ന് കു​ഴി​യി​ല്‍ വീ​ണ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി​നി അ​നൂ​പ സു​കു​മാ​ര​നാ​ണ് പ​രി​ക്കേ്റ​ത്. മു​ന്‍​നി​ര​യി​ലെ നാ​ലു പ​ല്ലു​ക​ള്‍ ന​ഷ്ട​മാ​യ അ​നൂ​പ​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


ഇ​ട്ടി​യ​പ്പാ​റ - ഒ​ഴു​വ​ന്‍ പാ​റ - വ​ട​ശേ​രി​ക്ക​ര റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ ഇ​ട്ടി​യ​പ്പാ​റ - കോ​ള​ജ് റോ​ഡി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 9.40 ഓ​ടെ​യാ​ണ് അ​പ​ക​ടം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​വ​ര്‍ രാ​വി​ലെ ജോ​ലി​ക്കാ​യി സ്‌​കൂ​ട്ട​റി​ല്‍ വ​രു​മ്പോ​ള്‍ സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം തെ​റ്റി കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം റോ​ഡ് പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ല അ​ഥോ​റി​റ്റി പൈ​പ്പു​ക​ള്‍ മാ​റ്റു​ന്ന ജോ​ലി​യി​ല്‍ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.


ഇ​തി​നാ​യി റോ​ഡി​നു കു​റു​കെ ഇ​ന്ന​ലെ എ​ടു​ത്തി​രു​ന്ന കു​ഴി ന​ന്നാ​യി മൂ​ടാ​ത്ത​തു മൂ​ലം മ​ഴ​യി​ല്‍ മ​ണ്ണൊ​ലി​പ്പു​ണ്ടാ​വു​ക​യും കു​ഴി വീ​ണ്ടും രൂ​പ​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

Latest News

Corehub Up