തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ പോളിംഗ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. 78.27 ശതമാനമാണ് പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ്.
ഏറ്റവും കുടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ്. ഇവിടെ 84.83 ശതമാനമാണ്. രണ്ടാമത് ചിറ്റൂരിലും മൂന്നാമത് കുന്നത്തുനാടുമാണ്. ഏറ്റവും കുറവ് പോളിംഗ് റാന്നിയിലാണ്. അവിടെ 68.99 ശതമാനമാണ് പോളിംഗ്.
ഇലക്ഷൻ കമ്മീഷൻ അന്തിമ പോളിംഗ് റേറ്റ് ഇതുവരെയും പ്രഖ്യാപിക്കാൻ ഇരുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നിരുന്നു. കേന്ദ്ര കമ്മീഷന് പരാതിയും നൽകിയിരുന്നു.
Tags : polling Kundamangalam ranni election