Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reading

Idukki

വാ​യ​ന​യു​ടെ സാ​ഗ​രംതേ​ടി ബാ​ബു പ​ള്ളി​പ്പാ​ട്ട്

തൊ​ടു​പു​ഴ: എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ. ബാ​ബു പ​ള്ളി​പ്പാ​ട്ടി​ന് വാ​യ​ന സാ​ഗ​രംപോ​ലെ​യാ​ണ്. ത​നി​ക്ക് ജീ​വി​ത​ത്തി​ല്‍ മു​ന്നോ​ട്ടു കു​തി​ക്കാ​നു​ള്ള ശ​ക്തി​യും ചൈ​ത​ന്യ​വും പ​ക​ര്‍​ന്നുന​ല്‍​കു​ന്ന​തി​ല്‍ ക​ഥ​യ്ക്കും ക​വി​ത​യ്ക്കും നോ​വ​ലി​നും ഗ്ര​ന്ഥ​ങ്ങ​ള്‍​ക്കു​മെ​ല്ലാം വ​ലി​യ സ്ഥാ​ന​മു​ണ്ടെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ബാ​ല്യം മു​ത​ല്‍ വാ​യ​ന​യോ​ട് പ്ര​ത്യേ​ക മ​മ​ത പു​ല​ര്‍​ത്തി​യി​രു​ന്ന ബാ​ബു പ​ള്ളി​പ്പാ​ട്ടി​ന് വീ​ട്ടി​ല്‍ത​ന്നെ 12,000 -ത്തോ​ളം പു​സ്ത​ക​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മു​ണ്ട്. പ​ഠ​ന കാ​ല​യ​ള​വി​ല്‍ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത അ​ല​ട്ടി​യി​രു​ന്ന​തി​നാ​ല്‍ സ്‌​കൂ​ളി​ല്‍നി​ന്നും ലൈ​ബ്ര​റി​യി​ല്‍നി​ന്നും പു​സ്ത​ക​മെ​ടു​ത്താ​യി​രു​ന്നു ഇ​ദ്ദേ​ഹം വാ​യി​ച്ചി​രു​ന്ന​ത്.

പ്രീ-​ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ത്ര​വി​ത​ര​ണ​ത്തി​ന് പോ​യ​തോ​ടെ​യാ​ണ് പ​ത്ര​വും മാ​ഗ​സി​നും പ​തി​വാ​യി വാ​യി​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യ​ത്. ഒ​ന്നാം വ​ര്‍​ഷം ബി​രു​ദ പ​ഠ​ന​ത്തി​ന് ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ ചേ​ര്‍​ന്ന​തോ​ടെ വാ​യ​ന​യു​ടെ രീ​തി മാ​റി. മ​ല​യാ​ള​ത്തി​ല്‍നി​ന്നും ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലേ​ക്കു​ള്ള മാ​റ്റം വ​ഴി​ത്തി​രി​വാ​യി.

ഇ​തോ​ടെ ചെ​റി​യ ര​ച​ന​ക​ളി​ലേ​ക്കും സൃ​ഷ്ടി​ക​ളി​ലേ​ക്കും തി​രി​ഞ്ഞു. തൊ​ടു​പു​ഴ​യി​ലെ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രും ഉ​പാ​സ​ന​യു​മാ​യു​ള്ള അ​ടു​പ്പ​വും വാ​യ​ന​യു​ടെ പു​തി​യ മേ​ച്ചി​ല്‍​പ്പു​റ​ങ്ങ​ളി​ലേ​ക്ക് ബാ​ബു പ​ള്ളി​പ്പാ​ട്ടി​നെ ത​ട്ടി​യു​ണ​ര്‍​ത്തി. ഉ​പാ​സ​ന​യി​ല്‍ എ​ല്ലാ ഞാ​യ​റാ​ഴ്ച​യും ന​ട​ന്നുവ​രു​ന്ന സെ​മി​നാ​ര്‍ പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. എ​ല്ലാ ദി​വ​സ​വും പു​തി​യ എ​ഴു​ത്തു​കാ​ര്‍ വ​ന്ന് സം​സാ​രി​ക്കു​മ്പോ​ള്‍ അ​ത് കേ​ട്ട് ആ ​പു​സ്ത​ക​ങ്ങ​ള്‍ തേ​ടി​പ്പി​ടി​ച്ചു വാ​യി​ക്കു​മാ​യി​രു​ന്ന​ത് പ​തി​വാ​ക്കി. ബി​എ പ​ഠ​ന കാ​ല​ഘ​ട്ട​ത്തി​ല്‍ അ​ത്യാ​വ​ശ്യം പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കാ​ന്‍ സാ​ധി​ച്ചു. കൂ​ടു​ത​ലാ​യും വാ​യി​ച്ചി​രു​ന്ന​ത് വൈ​ജ്ഞാ​നി​ക സാ​ഹി​ത്യം പോ​ലെ​യു​ള്ള പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നു. പി​ന്നീ​ട് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ചേ​ര്‍​ന്ന​പ്പോ​ള്‍ പ​തി​വു വാ​യ​നാരീ​തി വി​ട്ട് യൂ​റോ​പ്യ​ന്‍ ലി​റ്റ​റേ​ച്ച​റി​ലേ​ക്ക് മാ​റി. പി​ന്നീ​ട് ധ്യാ​ന്‍ ബാ​ഗി​ല്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ അ​ധ്യാ​പ​ക​നാ​യി. ആ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നു കൂ​ടു​ത​ലും വാ​യി​ച്ചി​രു​ന്ന​ത്.

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​പ്പോ​ള്‍ വാ​യി​ച്ചി​രു​ന്ന പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ച് നോ​ട്ടെ​ഴു​താ​നും തു​ട​ങ്ങി. പൊ​ളി​റ്റി​ക്‌​സ്, ഇ​ക്ക​ണോ​മി​ക്‌​സ്, സാ​മൂ​ഹ്യ​പാ​ഠം, ച​രി​ത്രം തു​ട​ങ്ങി​യ​വ​യെ​ല്ലാം വാ​യ​ന​യു​ടെ ഭാ​ഗ​മാ​യി. ഇ​തി​നി​ടെ പ​ണ്ട് വാ​യി​ച്ചി​രു​ന്ന പു​സ്ത​ക​ങ്ങ​ളെ​ല്ലാം ഒ​ന്നൊ​ന്നാ​യി സ്വ​ന്ത​മ​ക്കി. ഒ​പ്പം പു​തി​യ​വ തേ​ടി​ക്ക​ണ്ടു​പി​ടി​ക്കാ​നു​മാ​യി. ഇ​തി​നി​ടെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഈ​വ​നിം​ഗ് ബാ​ച്ചി​ല്‍ എ​ല്‍​എ​ല്‍​ബി​ക്ക് ചേ​ര്‍​ന്ന​തോ​ടെ നി​യ​മ പു​സ്ത​ക​ങ്ങ​ളും കൂ​ടു​ത​ലാ​യി വാ​യി​ക്കാ​ന്‍ തു​ട​ങ്ങി.

പു​സ്ത​ക​ങ്ങ​ള്‍​ക്കാ​യി വീ​ട്ടി​ലു​ള്ള മു​റി​യാ​ണ് ബാ​ബു പ​ള്ളി​പ്പാ​ട്ടി​ന്‍റെ പ്രി​യ​പ്പെ​ട്ട ഇ​ടം. ദി​വ​സം കു​റ​ഞ്ഞത് ആ​റ് മ​ണി​ക്കൂ​റെ​ങ്കി​ലും വാ​യ​ന​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ക​രി​യ​ര്‍ വി​ദ​ഗ്ധ​നാ​യ ഇ​ദ്ദേ​ഹം ത​ന്‍റെ അ​റി​വു​ക​ള്‍ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ പു​തി​യ ത​ല​മു​റ​യ്ക്കും പ​ക​ര്‍​ന്നു ന​ല്‍​കു​ന്നു.

ദീ​പി​ക ദി​ന​പ​ത്ര​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല സം​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക കോ​ള​വും എ​ഴു​തു​ന്നു​ണ്ട്. കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ബാ​ബു പ​ള്ളി​പ്പാ​ട്ട് എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് സെ​ക്‌ഷ​ന്‍ ഓ​ഫീ​സ​റാ​യാ​ണ് വി​ര​മി​ച്ച​ത്. ഇ​പ്പോ​ള്‍ അ​ഭി​ഭാ​ഷ​ക​നാ​യി തൊ​ടു​പു​ഴ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. റി​ട്ട. അ​ധ്യാ​പി​ക ല​ളി​താം​ബി​ക​യാ​ണ് ഭാ​ര്യ. അ​ഭി​നീ​ന്ദ്ര​ന്‍, അ​ഭി​റാം, അ​ഭി​രാ​മി എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

Latest News

Corehub Up