എടത്വ: വായന ദിനത്തോടനുബന്ധിച്ച് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ ഇന്നു രാവിലെ 11ന് വായന മാസാചരണ പരിപാടികള്‍ സംഘടിപ്പിക്കും. ഹെഡ്മിസ്ട്രസ് പ്രിയാ ഫിലിപ്പ് അധ്യക്ഷത വഹിക്കും. റിട്ട. ഹെഡ്മിസ്ട്രസ് റോസ് കെ. ജേക്കബ് വായന മാസാചരണത്തിന്റെയും പാഠപുസ്തകങ്ങളുടെ ശബ്ദരൂപം - അക്ഷരനാദം യൂട്യൂബ് ചാനലിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.
പിടിഎ പ്രസിഡന്റ് ജയന് ജോസഫ് വായന തറവാടിന്റെയും എംപിടിഎ പ്രസിഡന്റ് റോസിറ്റാമ്മ ഷാജി സ്കൂള്‍ ലൈബ്രറി പുസ്തകവിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. പി.എന്‍. പണിക്കര്‍ അനുസ്മരണവും ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവിധ വായനദിന പരിപാടികളും നടക്കും. ഹൈസ്കൂള്‍ മലയാളം അധ്യാപകന് സജീവ് കെ. തോമസ്, വിദ്യാരംഗം കണ്‍വീനര്‍ ജാസ്മിന് മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
Tags : Reading Nattuvishesham District News