ശ്രീനഗർ: ഐ ലീഗ് ഫുട്ബോളിൽ ഡയമണ്ട് ഹാർബറിന് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ റിയൽ കാഷ്മീരിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഡയമണ്ട് ഹാർബറിന് വേണ്ടി സണ്ടെ അഫോലാബിയും ഹ്യൂഗോ ഡയസുമാണ് ഗോളുകൾ നേടിയത്. ജൂനിയർ ട്രയോറെയാണ് റിയൽ കാഷ്മീരിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഡയമണ്ട് ഹാർബറിന് 13 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഡയണ്ട് ഹാർബർ.