Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reconstructed

Idukki

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​ലു​ങ്കു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കും

വ​ണ്ണ​പ്പു​റം: പ​ഞ്ചാ​യ​ത്തി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ര​ണ്ട് ക​ലു​ങ്കു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി​യാ​യി. കാ​ളി​യാ​ര്‍ മേ​ഖ​ല​യി​ലെ ര​ണ്ട് ക​ലു​ങ്കു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി 80 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ത​ക​ര്‍​ന്ന കോ​യ​പ്പ​ടി - സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ റോ​ഡി​ലെ ക​ലു​ങ്ക് പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ 55 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

2019-20 വ​ര്‍​ഷം പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ ആ​യി​രി​ക്കെ മൊ​ട്ട​മു​ടി - ബ്ലാ​ത്തി​ക്ക​വ​ല റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച തു​ക വ​നം​വ​കു​പ്പി​ന്‍റെ എ​തി​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്ന് ചെ​ല​വ​ഴി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഈ ​തു​ക​യാ​ണ് പ്ര​ത്യേ​ക അ​നു​മ​തി നേ​ടി ക​ലു​ങ്ക് നി​ര്‍​മാ​ണ​ത്തി​നാ​യി മാ​റ്റി ന​ല്‍​കി​യ​ത്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ നി​ര്‍​ദേ​ശ​ത്തെത്തു​ട​ര്‍​ന്ന് ധ​ന​കാ​ര്യ വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഇ​റ​ക്കി​യാ​ണ് തു​ക ക​ലു​ങ്ക് നി​ര്‍​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്.

കാ​ളി​യാ​ര്‍ പ​ള്ളി​ക്ക​വ​ല -സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ റോ​ഡി​ലെ ക​ലു​ങ്കി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും കെ​ട്ടു​ക​ളി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഇ​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റോ​ഡാ​ണ്. സ​ര്‍​വീ​സ് ബ​സു​ക​ളും സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളും ഉ​ള്‍​പ്പടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലെ ക​ലു​ങ്കി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫി​ന്‍റെ ഇ​ട​പെ​ട​ലി​നെത്തു​ട​ര്‍​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. ര​ണ്ടു ക​ലു​ങ്കു​ക​ളു​ടെ​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ണ്ണി ക​ള​പ്പു​ര അ​റി​യി​ച്ചു.

Latest News

Corehub Up