Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Renewal

America

പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ ഇ​നി എ​ളു​പ്പം; ഓ​ൺ​ലൈ​ൻ സേ​വ​നം രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​രം​ഭി​ച്ച് കാ​ന​ഡ

ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ല​ളി​ത​വും വേ​ഗ​ത്തി​ലു​മാ​ക്കി ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ. ഇ​തി​നാ​യി ത​യ്യാ​റാ​ക്കി​യ പു​തി​യ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം രാ​ജ്യ​വ്യാ​പ​ക​മാ​യി നി​ല​വി​ൽ വ​ന്നു.

ഇ​നി അ​ർ​ഹ​രാ​യ ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് സ​ർ​വീ​സ് കാ​ന​ഡ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ട് എ​ത്തു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കി വീ​ട്ടി​ലി​രു​ന്ന് ത​ന്നെ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കാ​വു​ന്ന​താ​ണ്.

ഇ​മി​ഗ്രേ​ഷ​ൻ, റെ​ഫ്യൂ​ജീ​സ് ആ​ൻ​ഡ് സി​റ്റി​സ​ൺ​ഷി​പ്പ് മ​ന്ത്രി ലെ​ന മെ​റ്റ്‌​ലെ​ജ് ഡി​യാ​ബ് ആ​ണ് ഈ ​ജ​ന​ക്ഷേ​മ​ക​ര​മാ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. മു​ൻ​പ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി വി​ജ​യി​ച്ച പ​ദ്ധ​തി​യാ​ണി​ത്.

കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് സേ​വ​ന​മെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​നി മു​ത​ൽ ദി​വ​സം സ​മ​ർ​പ്പി​ക്കാ​വു​ന്ന ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ളു​ടെ പ​രി​ധി​യും സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം 20 ല​ക്ഷ​ത്തോ​ളം ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഈ ​പു​തി​യ തീ​രു​മാ​ന​ത്തിന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ല​യി​രു​ത്ത​ൽ.

അ​പേ​ക്ഷ​ക​ർ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ

ഓ​ൺ​ലൈ​ൻ വ​ഴി പു​തു​ക്ക​ലി​ന് അ​പേ​ക്ഷി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്ക് കാ​ന​ഡ​യി​ൽ നി​ല​വി​ലു​ള്ള താ​മ​സ വി​ലാ​സം ഉ​ണ്ടാ​യി​രി​ക്ക​ണം.

ഡി​ജി​റ്റ​ൽ പാ​സ്‌​പോ​ർ​ട്ട് ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ഓ​ൺ​ലൈ​നാ​യി ത​ട​സ​മി​ല്ലാ​തെ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കൃ​ത്യ​മാ​യി സ​മ​ർ​പ്പി​ച്ചാ​ൽ സാ​ധാ​ര​ണ​യാ​യി 20 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ അ​പേ​ക്ഷ​ക​ൾ പ്രോ​സ​സ് ചെ​യ്ത് പാ​സ്‌​പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Kerala

കേ​ര​ള വി​ക​സ​നമാ​തൃ​ക നി​ര​ന്ത​ര​മാ​യ ന​വീ​ക​ര​ണ​ത്തി​ന്‍റേ​ത്: മു​ഖ്യ​മ​ന്ത്രി

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഭൂ​​​​​പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണം, പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ-​​​​​ആ​​​​​രോ​​​​​ഗ്യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ നി​​​​​ക്ഷേ​​​​​പം എ​​​​​ന്നി​​​​​വ മു​​​​​ത​​​​​ൽ സാ​​​​​മൂ​​​​​ഹ്യ സു​​​​​ര​​​​​ക്ഷ​​​​​യും വി​​​​​കേ​​​​​ന്ദ്രീ​​​​​കൃ​​​​​ത ആ​​​​​സൂ​​​​​ത്ര​​​​​ണ​​​​​വും വ​​​​​രെ നീ​​​​​ളു​​​​​ന്ന ‘കേ​​​​​ര​​​​​ള വി​​​​​ക​​​​​സ​​​​​ന മാ​​​​​തൃ​​​​​ക’ നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യ ന​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റേ​​​​​താ​​​​​ണെ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ.

സം​​​​​സ്ഥാ​​​​​ന ആ​​​​​സൂ​​​​​ത്ര​​​​​ണ ബോ​​​​​ർ​​​​​ഡ് സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച വി​​​​​ഷ​​​​​ൻ 2031 അ​​​​​ന്താ​​​​​രാ​​​​​ഷ്‌ട്ര കോ​​​​​ണ്‍​ഫ​​​​​റ​​​​​ൻ​​​​​സി​​​​​ൽ ‘മ​​​​​തേ​​​​​ത​​​​​ര​​​​​ത്വം, ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം, ക​​​​​ണ്‍​സ​​​​​ൾ​​​​​ട്ടേ​​​​​റ്റീ​​​​​വ് ഗ​​​​​വ​​​​​ണ്‍​മെ​​​​​ന്‍റ്’ എ​​​​​ന്ന സ​​​​​മാ​​​​​പ​​​​​ന സെ​​​​​ഷ​​​​​നി​​​​​ൽ ആ​​​​​മു​​​​​ഖ​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി.

വി​​​​​പ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കു മാ​​​​​ത്രം സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ലെ​​​​​ന്നും, മാ​​​​​ന​​​​​വി​​​​​ക വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന് പൊ​​​​​തു ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും കൂ​​​​​ട്ടാ​​​​​യ മു​​​​​ന്നേ​​​​​റ്റ​​​​​വും അ​​​​​ത്യ​​​​​ന്താ​​​​​പേ​​​​​ക്ഷി​​​​​ത​​​​​മാ​​​​​ണെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

വ​​​​​രും​​​​​കാ​​​​​ല​​​​​ത്ത് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ എ​​​​​ല്ലാ ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മു​​​​​ള്ള വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കു​​​​​ള്ള അ​​​​​ടി​​​​​ത്ത​​​​​റ​​​​​യാ​​​​​വും ഈ ​​​​​കോ​​​​​ണ്‍​ഫ​​​​​റ​​​​​ൻ​​​​​സി​​​​​ൽ ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​വ​​​​​ന്ന ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളും നി​​​​​ർ​​​​​ദേ​​​​ശ​​​​​ങ്ങ​​​​​ളും എ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ സം​​​​​ശ​​​​​യ​​​​​മി​​​​​ല്ല. തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്ത​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ വ​​​​​ലി​​​​​യ നി​​​​​ല​​​​​യി​​​​​ലു​​​​​ള്ള ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ൾ മു​​​​​ന്നോ​​​​​ട്ടു വ​​​​​യ്ക്കാ​​​​​ൻ ഇ​​​​​തി​​​​​നു ക​​​​​ഴി​​​​​ഞ്ഞു.

ഈ ​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ എ​​​​​ടു​​​​​ക്കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കും. ഇ​​​​​വ​​​​​യി​​​​​ൽ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ള്ള കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ കൊ​​​​​ണ്ടു​​​​​വ​​​​​രും. കൂ​​​​​ടു​​​​​ത​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​വും പ​​​​​ഠ​​​​​ന​​​​​വും ആ​​​​​സൂ​​​​​ത്ര​​​​​ണ​​​​​വും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ശ​​​​​ദ​​​​​വും ആ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​വു​​​​​മാ​​​​​യ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ ത​​​​​യാ​​​റാ​​​​​ക്കും. ന​​​​​യ​​​​​പ​​​​​ര​​​​​മാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

വി​​​​​കേ​​​​​ന്ദ്രീ​​​​​ക​​​​​ര​​​​​ണം എ​​​​​ന്ന​​​​​ത് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ ഒ​​​​​രു പ​​​​​ദ്ധ​​​​​തി​​​​​യ​​​​​ല്ലെ​​​​​ന്ന് തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു. മാ​​​​​റു​​​​​ന്ന സാ​​​​​മൂ​​​​​ഹി​​​​​ക-​​​​​സാ​​​​​ന്പ​​​​​ത്തി​​​​​ക സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച് ഭ​​​​​ര​​​​​ണ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളും പ​​​​​രി​​​​​ണ​​​​​മി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ, കേ​​​​​ര​​​​​ള മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി, പ​​​​​ഞ്ചാ​​​​​യ​​​​​ത്തീ​​​​​രാ​​​​​ജ് നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​മ​​​​​ഗ്ര​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ വ​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന നി​​​​​ർ​​​​​ദേ​​​​​ശം ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യി കാ​​​​​ണു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

ശ​​​​​ങ്ക​​​​​ര​​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​ൻ ത​​​​​ന്പി ഹാ​​​​​ളി​​​​​ൽ ന​​​​​ട​​​​​ന്ന സ​​​​​മാ​​​​​പ​​​​​ന സെ​​​​​ഷ​​​​​നി​​​​​ൽ മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യ കെ.​​​​​എ​​​​​ൻ. ബാ​​​​​ല​​​​​ഗോ​​​​​പാ​​​​​ൽ, എം.​​​​​ബി. രാ​​​​​ജേ​​​​​ഷ്, ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​എ. ജ​​​​​യ​​​​​തി​​​​​ല​​​​​ക്, പ്ലാ​​​​​നിം​​​​​ഗ് ബോ​​​​​ർ​​​​​ഡ് മെ​​​​​ന്പ​​​​​ർ സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​ഷ​​​​​ർ​​​​​മി​​​​​ള മേ​​​​​രി ജോ​​​​​സ​​​​​ഫ്, ജ​​​​​മ്മു കാ​​​​​ശ്മീ​​​​​ർ മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഡോ. ​​​​​ഫാ​​​​​റൂ​​​​​ഖ് അ​​​​​ബ്ദു​​​​​ള്ള, മു​​​​​ൻ ഡ​​​​​ൽ​​​​​ഹി ഹൈ ​​​​​കോ​​​​​ർ​​​​​ട്ട് ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് എ.​​​​​പി. ഷാ, ​​​​​ദ ഹി​​​​​ന്ദു ഗ്രൂ​​​​​പ്പ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ എ​​​​​ൻ. റാം, ​​​​​ക​​​​​നി​​​​​മൊ​​​​​ഴി ക​​​​​രു​​​​​ണാ​​​​​നി​​​​​ധി എം​​​​​പി, സി​​​​​പി​​​​​എം മു​​​​​ൻ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി പ്ര​​​​​കാ​​​​​ശ് കാ​​​​​രാ​​​​​ട്ട്, കെ.​​​​​ആ​​​​​ർ. നാ​​​​​രാ​​​​​യ​​​​​ണ​​​​​ൻ നാ​​​​​ഷ​​​​​ണ​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് വി​​​​​ഷ്വ​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ആ​​​​​ർ​​​​​ട്സ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ സ​​​​​യീ​​​​​ദ് അ​​​​​ക്ത​​​​​ർ മി​​​​​ർ​​​​​സ, സം​​​​​സ്ഥാ​​​​​ന ആ​​​​​സൂ​​​​​ത്ര​​​​​ണ ബോ​​​​​ർ​​​​​ഡ് വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​ണ്‍ പ്ര​​​​​ഫ. വി. ​​​​​കെ. രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​ൻ, സം​​​​​സ്ഥാ​​​​​ന ആ​​​​​സൂ​​​​​ത്ര​​​​​ണ ക​​​​​മ്മീ​​​​​ഷ​​​​​ൻ അം​​​​​ഗം ജി​​​​​ജു പി. ​​​​​അ​​​​​ല​​​​​ക്സ് എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

Education

സ്റ്റേ​റ്റ് മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ് മൂ​ന്നാം വ​ർ​ഷ റി​ന്യൂ​വ​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023-26 ഡി​​​ഗ്രി ബാ​​​ച്ച് സ്റ്റേ​​​റ്റ് മെ​​​റി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് മൂ​​​ന്നാം വ​​​ർ​​​ഷ റി​​​ന്യൂ​​​വ​​​ലി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

www.dcescholarship.kerala.gov.in ൽ ​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഫോം ​​​ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം ഓ​​​ഫ്‌​​​ലൈ​​​നാ​​​യി കോ​​​ള​​​ജ് മു​​​ഖാ​​​ന്ത​​​രം റി​​​ന്യൂ​​​വ​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9446780308.

Leader Page

കരിയർ കണ്ടെത്താൻ സഹായിക്കുന്ന പാഠപുസ്‌തകം

ഹയർ സെക്കൻഡറി പാഠപുസ്തകം പരിഷ്കരിക്കുന്പോൾ - 2 

പ്ല​സ് ടു ​സ​യ​ൻ​സ് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി നി​ല​വി​ൽ വ​ലി​യ പ​ഠ​ന​ഭാ​രം വ​ഹി​ക്കു​ന്നു​ണ്ട്. അ​തി​നി​ട​യി​ൽ ഒ​രു വി​ഷ​യ​മാ​യി സാ​മൂ​ഹ്യശാ​സ്ത്ര പ​ഠ​നം ചേ​ർ​ക്കു​ന്ന​ത് സ്വീ​കാ​ര്യ​മാ​യെ​ന്നു വ​രി​ല്ല. എ​ന്നാ​ൽ, കോ​ള​ജു​ക​ളി​ൽ ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന ആ​ഡ് ഓ​ൺ കോ​ഴ്സു​ക​ളെ മാ​തൃ​ക​യാ​ക്കാം.

സ​യ​ൻ​സ്, കൊ​മേ​ഴ്സ് കു​ട്ടി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ കു​റ​ഞ്ഞ​ത് ഒ​രു മ​ണി​ക്കൂ​ർ മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണം. സാ​മൂ​ഹ‍്യ​പാ​ഠ പ​ഠ​നം ക്രെ​ഡി​റ്റാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. അ​തി​ൽ ഇ​ന്ത്യ​ൻ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും സ്വാ​ത​ന്ത്ര്യസ​മ​ര​ച​രി​ത്ര​വും ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സു​മൊ​ക്കെ​യു​ൾ​പ്പെ​ടു​ത്ത​ണം. പ്ര​ധാ​ന​മാ​യി പ​ഠി​പ്പി​ക്കേ​ണ്ട​ത് പൗ​ര​ബോ​ധ​മാ​ണ്. ത​ന്‍റെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണ് ഇ​ന്ന​ത്തെ കു​ട്ടി ചി​ന്തി​ക്കു​ന്ന​ത്. ക​ട​മ​ക​ളെ​ക്കു​റി​ച്ചും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​രെ ബോ​ധ​വാ​ന്മാ​രാ​ക്ക​ണം.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പാ​ഠ​പു​സ്ത​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റ​വും പ്ര​ധാ​ന​മാ​യി ചി​ന്തി​ക്കേ​ണ്ട മ​റ്റൊ​രു മേ​ഖ​ല ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ണ്. കു​ട്ടി​യെ അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക് ന​യി​ക്കാ​നു​ത​കു​ന്ന വി​ഭ​വ​ങ്ങ​ൾ പാ​ഠ​പു​സ്ത​ക​ത്തി​ലു​ണ്ടാ​കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ന​മ്മു​ടെ നി​ല​വി​ലെ പാ​ഠ്യ​പ​ദ്ധ​തി​യും പാ​ഠ​പു​സ്ത​ക​ങ്ങ​ളു​മൊ​ന്നും സ്വ​ന്തം ക​രി​യ​ർ ക​ണ്ടെ​ത്തു​ന്ന​തി​ന് കു​ട്ടി​യെ അ​ത്ര​യ്ക്കൊ​ന്നും സ​ഹാ​യി​ക്കു​ന്ന​ത​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പു​തി​യ പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കു​മ്പോ​ൾ കു​ട്ടി​ക്ക് ത​ന്‍റെ തൊ​ഴി​ൽ​മേ​ഖ​ല ഏ​തെ​ന്നു തി​രി​ച്ച​റി​യാ​നും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ക​ഴി​യും​വി​ധ​മു​ള്ള ഉ​ള്ള​ട​ക്കം ക്ര​മീ​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

അ​ഭി​രു​ചി​യും ശേ​ഷി​യും

പ​ഠ​ന​കാ​ല​ത്തുത​ന്നെ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യി​ൽ അ​ന്ത​ർ​ലീ​ന​മാ​യി​രി​ക്കു​ന്ന ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം ത​ന്നെ അ​ഭി​രു​ചി​യും തി​രി​ച്ച​റി​യ​ണം. ഒ​രാ​ൾ സ്വ​ന്തം തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്നെ​ങ്കി​ൽ അ​തി​ന​ർ​ഥം അ​ത​യാ​ളു​ടെ അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ തൊ​ഴി​ലാ​ണ് എ​ന്ന​താ​ണ്. എ​ന്നി​രു​ന്നാ​ലും ഇ​ന്ന​ത്തെ കാ​ല​ത്ത് പ​ല കു​ട്ടി​ക​ളും ഓ​രോ കോ​ഴ്സി​നു ചേ​രു​ന്ന​തുത​ന്നെ മ​റ്റു പ​ല​രും പോ​യ വ​ഴി​യാ​ണെ​ന്ന​തു കൊ​ണ്ടു മാ​ത്ര​മാ​ണ്. ഇ​തു​പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ശേ​ഷീവി​കാ​സം. സ്വ​ന്തം തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ശേ​ഷി വി​ക​സി​പ്പി​ക്കാ​തെ ആ​ർ​ക്കും വി​ജ​യം കൈ​വ​രി​ക്കാ​നാ​കി​ല്ല. ഉ​ദാ​ഹ​ര​ണ​മാ​യി, കേ​വ​ല​മൊ​രു ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ആ​ണെ​ങ്കി​ൽ പോ​ലും അ​യാ​ളു​ടെ ടൈ​പ്പ്റൈ​റ്റിം​ഗ് സ്പീ​ഡും കൃ​ത്യ​ത​യു​മൊ​ക്കെ​യാ​ണ് ജോ​ലിസ്ഥി​ര​ത​യി​ലേ​ക്ക് ന​യി​ക്കു​ക. അ​താ​യ​ത്, പ​ഠ​നകാ​ല​ത്തുത​ന്നെ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ന്ന​തി​നൊ​പ്പം​ത​ന്നെ കു​ട്ടി​ക്ക് സ്വ​ന്തം അ​ഭി​രു​ചി​യും ശേ​ഷി​യു​മൊ​ക്കെ പ​രി​പോ​ഷി​പ്പി​ക്കാ​നു​ത​കും വി​ധ​മു​ള്ള പു​സ്ത​ക​പ​രി​ഷ്ക​ര​ണ​മാ​ണ് അ​നി​വാ​ര്യ​മാ​കു​ന്ന​ത്.

റീ​സ​ണിം​ഗ്, മെ​ന്‍റ​ൽ എ​ബി​ലി​റ്റി

നി​ല​വി​ലെ പാ​ഠ​പു​സ്ത​ക ശൈ​ലി​യി​ലും മാ​റ്റം വ​രു​ത്താ​വു​ന്ന​താ​ണ്. നി​ല​വി​ലു​ള്ള പ​ദ്യ, ഗ​ദ്യ, ചോ​ദ്യോ​ത്ത​ര രീ​തി​ക​ളൊ​ക്കെ തു​ട​രു​ന്ന​തി​നൊ​പ്പം കു​ട്ടി​യു​ടെ തൊ​ഴി​ൽ താ​ത്പ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ത​കു​ന്ന റീ​സ​ണിം​ഗ്, മെ​ന്‍റ​ൽ എ​ബി​ലി​റ്റി തു​ട​ങ്ങി​യ മാ​ന​സി​ക ക​രു​ത്തും ക്ഷ​മ​യും പ​രീ​ക്ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളും പാ​ഠ​പു​സ്ത​ക​ത്തി​ൽ ചേ​ർ​ക്കാ​വു​ന്ന​താ​ണ്.

ഇ​ത്ത​ര​ത്തി​ൽ ചി​ത്ര​ങ്ങ​ളും ബിം​ബ​ങ്ങ​ളും ചി​ഹ്ന​ങ്ങ​ളു​മൊ​ക്കെ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ പ​രി​ശീ​ലി​ക്കു​ക വ​ഴി കു​ട്ടി​ക്ക് സ്വ​ന്തം ക​ഴി​വു​ക​ളും കു​റ​വു​ക​ളും തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. മാ​ത്രമ​ല്ല, ഭാ​വി​യി​ൽ നേ​രി​ടേ​ണ്ടിവ​രു​ന്ന മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള മു​ന്നൊ​രു​ക്ക​വു​മാ​ണ​ത്.

എ​ത്ര​യോ മ​നു​ഷ്യ​രാ​ണ് തെ​റ്റാ​യ പ​ഠ​നവ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് അ​തൃ​പ്തി​യോ​ടെ ത​ങ്ങ​ളു​ടെ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ക​ടി​ച്ചുതൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. പ​ഠി​ച്ച അ​റി​വും നേ​ടി​യെ​ടു​ത്ത ശേ​ഷി​ക​ളും ശ​രി​യാ​യ വി​ധ​ത്തി​ൽ പ്ര​യോ​ഗി​ക്കാ​നാ​വാ​തെ അ​സം​തൃ​പ്ത​രാ​യി ക​ഴി​യു​ന്ന​തി​നു പി​ന്നി​ലു​ള്ള കാ​ര​ണം സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ശ​രി​യാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ്കൂ​ളു​ക​ളി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ഇ​പ്പോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളി​ൽ ന​ട​പ്പാ​ക്കിവ​രു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ, പ്ര​ത്യേ​കി​ച്ച് പ​ത്താം ത​ര​ത്തി​ൽ ന​ൽ​കി​യാ​ൽ പ​ല കു​ട്ടി​ക​ളു​ടെ​യും തെ​റ്റാ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഷ​യ തെ​രെ​ഞ്ഞെ​ടു​പ്പി​ന് ഒ​രു പ​രി​ഹാ​ര​മാ​യേ​ക്കും.

പാ​ഠ​പു​സ്ത​ക​വും ഉ​ള്ള​ട​ക്ക​വും

പാ​ഠ​പു​സ്ത​ക പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന സ​മ​യ​ത്ത് ഉ​ള്ള​ട​ക്ക​മാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. കു​ട്ടി​ക​ളെ എ​ന്തു പ​ഠി​പ്പി​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് വി​വി​ധ ന​യ​ങ്ങ​ളും ദേ​ശീ​യ പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ടു​മൊ​ക്കെ പാ​ലി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും സ​മൂ​ഹ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യും അ​പൂ​ർ​വ​മാ​യും സം​ഭ​വി​ക്കു​ന്ന​തും സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​യ കാ​ര്യ​ങ്ങ​ളും കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണം. പ്ര​വ​ർ​ത്ത​നാ​ധി​ഷ്ഠി​ത​വും ഐ​ടി അ​ധി​ഷ്ഠി​ത​വു​മാ​യ ക്ലാ​സ് മു​റി​ക​ൾ നി​ല​വി​ൽ വ​ന്ന​തി​ൽ​പ്പി​ന്നെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും തി​ര​ക്കി​ലാ​ണ്. അ​തു പ​ക്ഷേ, കു​റ​ച്ചുകൂ​ടി ക്രി​യാ​ത്മ​ക​മാ​യി മാ​റേ​ണ്ടി​യി​രി​ക്കു​ന്നു.

വി​വ​ിധ​ മേ​ഖ​ല​ക​ളി​ലെ ന​യ​രൂ​പീ​ക​ര​ണ​ങ്ങ​ളി​ൽ മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്. കാ​ർ​ഷി​ക ന​യ​ത്തി​ൽ തു​ട​ങ്ങി കാ​ലാ​വ​സ്ഥ, ആ​രോ​ഗ്യം, സാ​മ്പ​ത്തി​കം, വി​ദേ​ശ​ന​യം, ദു​ര​ന്തനി​വാ​ര​ണം എന്നിങ്ങനെ വി​വ​ര​ങ്ങ​ളു​ടെ വി​ശ​ക​ല​നംവ​രെ പോ​ളി​സി ത​ല​ത്തി​ൽ സാ​ധ്യ​ത​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ്. പ​ല വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലും വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ക്കു​ന്ന സ​മി​തി​യി​ൽ എ​ൻ​ജി​നി​യ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി വി​ഷ​യ​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ള്ള​വ​രെ കൂ​ടാ​തെ, നി​ർ​ബ​ന്ധ​മാ​യും സോ​ഷ്യോ​ള​ജി​സ്റ്റി​നും സ്ഥാ​ന​മു​ണ്ട്. അ​വി​ടെ ചെ​ല​വ​ഴി​ക്കു​ന്ന പ​ണം​കൊ​ണ്ട് എ​ന്തൊ​ക്കെ ഗു​ണ​വ​ശ​ങ്ങ​ളു​ണ്ടെ​ന്നു പ​ഠി​ക്കു​ന്ന​തി​നൊ​പ്പം പ​ദ്ധ​തി നാ​ട്ട​ലു​ള്ള​വ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ണോ​യെ​ന്നും കു​റ​ഞ്ഞ​ത് ഒ​രു ത​ല​മു​റ​യ്ക്കെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​മോ​യെ​ന്നും പ​ഠി​ക്കാ​തെ ഒ​രു പ്രോ​ജ​ക്ടും ന​ട​പ്പാ​ക്കി​ക്കൂ​ടാ എ​ന്ന​തി​നാ​ലാ​ണി​ത്. ന​മ്മു​ടെ നാ​ട്ടി​ലെ പ​ല പ​ദ്ധ​തി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​തെ തു​രു​മ്പി​ച്ചു കി​ട​ക്കു​ന്ന​തു കാ​ണു​മ്പോ​ഴാ​ണ് ന​മ്മു​ടെ നാ​ട്ടി​ലും സോ​ഷ്യോ​ള​ജി​സ്റ്റു​ക​ളു​ടെ സേ​വ​നം അ​നി​വാ​ര്യ​മാ​ണെ​ന്നു തി​രി​ച്ച​റി​യേ​ണ്ട​ത്.
(അ​വ​സാ​നി​ച്ചു)

(രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ് ലേ​ഖ​ക​ൻ)

Latest News

Corehub Up