x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ ഇ​നി എ​ളു​പ്പം; ഓ​ൺ​ലൈ​ൻ സേ​വ​നം രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​രം​ഭി​ച്ച് കാ​ന​ഡ

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: July 31, 2026 02:48 PM IST | Updated: July 31, 2026 02:48 PM IST

കാനഡയുടെ പതാക

ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ല​ളി​ത​വും വേ​ഗ​ത്തി​ലു​മാ​ക്കി ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ. ഇ​തി​നാ​യി ത​യ്യാ​റാ​ക്കി​യ പു​തി​യ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം രാ​ജ്യ​വ്യാ​പ​ക​മാ​യി നി​ല​വി​ൽ വ​ന്നു.

ഇ​നി അ​ർ​ഹ​രാ​യ ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് സ​ർ​വീ​സ് കാ​ന​ഡ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ട് എ​ത്തു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കി വീ​ട്ടി​ലി​രു​ന്ന് ത​ന്നെ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കാ​വു​ന്ന​താ​ണ്.

ഇ​മി​ഗ്രേ​ഷ​ൻ, റെ​ഫ്യൂ​ജീ​സ് ആ​ൻ​ഡ് സി​റ്റി​സ​ൺ​ഷി​പ്പ് മ​ന്ത്രി ലെ​ന മെ​റ്റ്‌​ലെ​ജ് ഡി​യാ​ബ് ആ​ണ് ഈ ​ജ​ന​ക്ഷേ​മ​ക​ര​മാ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. മു​ൻ​പ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി വി​ജ​യി​ച്ച പ​ദ്ധ​തി​യാ​ണി​ത്.

കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് സേ​വ​ന​മെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​നി മു​ത​ൽ ദി​വ​സം സ​മ​ർ​പ്പി​ക്കാ​വു​ന്ന ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ളു​ടെ പ​രി​ധി​യും സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം 20 ല​ക്ഷ​ത്തോ​ളം ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഈ ​പു​തി​യ തീ​രു​മാ​ന​ത്തിന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ല​യി​രു​ത്ത​ൽ.

അ​പേ​ക്ഷ​ക​ർ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ

ഓ​ൺ​ലൈ​ൻ വ​ഴി പു​തു​ക്ക​ലി​ന് അ​പേ​ക്ഷി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്ക് കാ​ന​ഡ​യി​ൽ നി​ല​വി​ലു​ള്ള താ​മ​സ വി​ലാ​സം ഉ​ണ്ടാ​യി​രി​ക്ക​ണം.

ഡി​ജി​റ്റ​ൽ പാ​സ്‌​പോ​ർ​ട്ട് ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ഓ​ൺ​ലൈ​നാ​യി ത​ട​സ​മി​ല്ലാ​തെ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കൃ​ത്യ​മാ​യി സ​മ​ർ​പ്പി​ച്ചാ​ൽ സാ​ധാ​ര​ണ​യാ​യി 20 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ അ​പേ​ക്ഷ​ക​ൾ പ്രോ​സ​സ് ചെ​യ്ത് പാ​സ്‌​പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags : Canada Passport Renewal OnlineService

Recent News

Corehub Up