തിരുവനന്തപുരം: പൊതുമരാമത്ത് കോൺട്രാക്ടർമാരുടെ ലൈസൻസ് അപേക്ഷയും പുതുക്കലും പ്രത്യേക സേവനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. കരാറുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്.
കരാറുകാരുടെ ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കൽ, ലൈസൻസ് പുതുക്കൽ എന്നിവയാണ് പൊതുജനങ്ങൾക്ക് നൽകുന്ന പ്രത്യേക സേവനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയത്.
ലൈസൻസിനുള്ള അപേക്ഷകളിൽ 15 ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിട്ടാണ് അപേക്ഷ സമർപ്പിക്കുന്നതെന്ന സമ്മതപത്രവും കരാറുകാർ സമർപ്പിക്കേണ്ടതാണ്.
Tags : License Application Renewal Rights of Contractors PWD contractors