Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Replacement

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ റിവിഷന്‍ ഹിപ് റീപ്ലേസ്മെന്‍റ് ശസ്ത്രക്രിയ വിജയകരമായി നടത്തി

പാ​ലാ: അ​വ​യ​വ​മാ​റ്റ​ത്തി​ലൂ​ടെ റി​വി​ഷ​ന്‍ ഹി​പ് റീ​പ്ലേ​സ്‌​മെ​ന്‍റ് ശ​സ്ത്ര​ക്രി​യ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ഓ​ര്‍ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം വീ​ണ്ടും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. പാ​ലാ സ്വ​ദേ​ശി​യാ​യ 67കാ​ര​ന്‍റെ കാ​ല​പ്പ​ഴ​ക്കം മൂ​ലം ഇ​ള​കിമാ​റി​യ 35 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള ഇ​ടു​പ്പി​ലെ കൃ​ത്രി​മ സ​ന്ധി​യാ​ണ് മാ​റ്റി​വ​ച്ച​ത്.

ബം​ഗ​ളൂരു​വി​ലെ രാ​മ​യ്യാ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്ന് അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ എ​ത്തി​ച്ച അ​ല്ലോ​ഗ്രാ​ഫ്റ്റ് ഉ​പ​യോ​ഗി​ച്ച് എ​ല്ലി​ലു​ണ്ടാ​യ വ​ലി​യ വി​ട​വ് പു​നഃ​സ്ഥാ​പി​ച്ച ശേ​ഷം റി​വി​ഷ​ന്‍ ഇം​പ്ലാ​ന്‍റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പു​തി​യ കൃ​ത്രി​മ​സ​ന്ധി ഘ​ടി​പ്പി​ച്ചാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ഓ​ര്‍ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്‍റ് ഡോ. ​പി.​ബി. രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ലു മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ അ​ല്ലോ​ഗ്രാ​ഫ്റ്റ് ഉ​പ​യോ​ഗി​ച്ചു വി​ജ​യ​ക​ര​മാ​ക്കി​യ​ത്.

വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​ന്‍പു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഇ​ടു​പ്പി​ലെ ഗോ​ള​ത്തി​ന് പരിക്കേ​റ്റ​തി​നെത്തുട​ര്‍ന്നാ​ണ് 67കാ​ര​ന് കൃ​ത്രി​മ സ​ന്ധി സ്ഥാ​പി​ച്ചി​രു​ന്ന​ത്. അ​ടു​ത്തി​ടെ അ​തി​ശ​ക്ത​മാ​യ വേ​ദ​ന​യെത്തുട​ര്‍ന്ന് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മു​ന്‍പു സ്ഥാ​പി​ച്ച കൃ​ത്രി​മ സ​ന്ധി ഇ​ള​കി​യ​താ​യി ക​ണ്ടെ​ത്തി.

ചു​റ്റു​മു​ള്ള അ​സ്ഥി കൃ​ത്രി​മ​സ​ന്ധി​യി​ലു​ള്ള പോ​ളി​എ​ത്തി​ലീ​ന്‍ ഘ​ട​ക​ങ്ങ​ളു​ടെ പ്ര​തി പ്ര​വ​ര്‍ത്ത​നം മൂ​ലം ദ്ര​വി​ച്ച​താ​യും ശ്ര​ദ്ധ​യി​ല്‍ പെ​ട്ടു. എ​ല്ലി​ലുണ്ടാ​യ വ​ലി​യ വി​ട​വ് നി​ക​ത്താ​ന്‍ ബം​ഗ​ളൂരു​വി​ല്‍നി​ന്ന് അ​വ​യ​വ​മാ​റ്റ​ത്തി​ലൂ​ടെ​യു​ള്ള അ​ല്ലോ​ഗ്രാ​ഫ്റ്റ് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഡോ. ​പി.​ബി. രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ല്‍ ഓ​ര്‍ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡോ. ​മാ​ത്യു ഏ​ബ്ര​ഹാം, ഡോ. ​സി​ബി​ന്‍ സൈ​ഫു​ദീ​ന്‍ , അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​എ​ബി ജോ​ണ്‍, ഡോ. ​ജെ​യിം​സ് സി​റി​യ​ക്, ഡോ. ​രേ​ഷ്മ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സു​ഖം പ്രാ​പി​ച്ച രോ​ഗി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു.

Latest News

Corehub Up