Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Restricted

നിരോധിത മേഖലയില്‍ ചട്ടം ലംഘിച്ച് മൊബൈല്‍ ഉപയോഗം; സഹപ്രവര്‍ത്തകന് മര്‍ദനം

വൈപ്പിന്‍: ജോലി സ്ഥലത്തെ നിരോധിത മേഖലയില്‍ ചട്ടം ലംഘിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സേഫ്റ്റി ഓഫീസറെ അറിയിച്ച ട്രെയിലര്‍ ഡ്രൈവറെ സഹപ്രവര്‍ത്തകന്‍ മര്‍ദിച്ചതായി പരാതി. കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ ഐടിവി എന്ന കമ്പനിയിലെ ട്രെയിലര്‍ ഡ്രൈവര്‍ അയ്യമ്പിള്ളി മനപ്പിള്ളി കുറുപ്പം കടവില്‍ കെ. ആര്‍. രജീഷിനാണ് മര്‍ദനമേറ്റത്.

കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കായി ടെര്‍മിനലിനകത്തുള്ള ഷട്ടില്‍ ബസില്‍ വച്ചായിരുന്നു സംഭവം. ഡിപി വേള്‍ഡ് സേഫ്റ്റി ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കമ്പനിയിലുള്ള പല ഡ്രൈവര്‍മാരും നിരോധിത മേഖലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി വിവരം നല്‍കിയത്.

തുടര്‍ന്ന് സേഫ്റ്റി ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ചട്ടം ലംഘിച്ച് മൊബൈല്‍ ഉപയോഗിക്കുന്ന ഒരാളെ പിടികൂടിയിരുന്നു. ഇയാളാണ് രജീഷിനെ മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് മുളവുകാട് പൊലിസില്‍ നല്‍കിയ പരാതിയില്‍ സഹപ്രവര്‍ത്തകനായ നായരമ്പലം സ്വദേശി സജിത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്.

Kerala

മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ സ്കൂ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്; ബ​ല​മാ​യി പു​റ​ത്താ​ക്കാ​ൻ ശ്ര​മി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ

ആ​ല​പ്പു​ഴ: മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്. വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​പോ​ക​ണ​മെ​ന്ന് സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം നി​ബു ആ​വ​ശ്യ​പ്പെ​ട്ട​ത് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി.

സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ പ​റ​യാ​തെ പു​റ​ത്തു​പോ​കി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ നി​ല​പാ​ടെ​ടു​ത്തു. പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് പു​റ​ത്താ​ക്കാ​നും സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്
ശ്ര​മ​മു​ണ്ടാ​യി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ൽ സ്കൂ​ളി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര
അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഇ​ന്ന് രാ​വി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ഴാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.

Latest News

Corehub Up