Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Restuarants

ഇ​നി 'വ​ഴി​മു​ട്ടേ​ണ്ട'; വ​ഴി​യി​ലൊ​രു 'ക്ലൂ' ​ഉ​ണ്ട്!

പ​ത്ത​നം​തി​ട്ട: ദൂ​ര​യാ​ത്ര​ക​ളി​ൽ പെ​ട്ടെ​ന്ന് ഒ​രു അ​ത്യാ​വ​ശ്യം വ​ന്നാ​ൽ എ​വി​ടെ​യെ​ങ്കി​ലും ന​ല്ലൊ​രു ശൗ​ചാ​ല​യം കാ​ണു​മോ എ​ന്ന് ഓ​ർ​ത്ത് ഇ​നി ടെ​ൻ​ഷ​ൻ അ​ടി​ക്കേ​ണ്ട. വ​ഴി​യി​ലു​ട​നീ​ളം വൃ​ത്തി​യു​ള്ള ശൗ​ചാ​ല​യ​ങ്ങ​ൾ എ​വി​ടെ​യു​ണ്ടെ​ന്ന് കൃ​ത്യ​മാ​യി പ​റ​ഞ്ഞു​ത​രാ​ൻ ഒ​രു 'ക്ലൂ' (KLOO) ​റെ​ഡി​യാ​ണ്!


കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ശു​ചി​ത്വ മി​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന 'ക്ലൂ' ​എ​ന്ന മൊ​ബൈ​ൽ ആ​പ്പാ​ണ് ഇ​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ യ​ഥാ​ർ​ഥ 'വ​ഴി​വി​ള​ക്കാ​യി' മാ​റു​ന്ന​ത്. ഒ​രു അ​റ്റ​ൻ​ഡ​ർ പോ​ലും ഇ​ല്ലാ​തെ, നി​ങ്ങ​ളി​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള ഏ​റ്റ​വും വൃ​ത്തി​യു​ള്ള ടോ​യ്‌​ല​റ്റു​ക​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ഈ ​ആ​പ്പ് മൊ​ബൈ​ൽ സ്ക്രീ​നി​ൽ കാ​ട്ടി​ത്ത​രും.

ഹോ​ട്ട​ലു​ക​ൾ​ക്ക് ഇ​തൊ​രു 'ലോ​ട്ട​റി'

കേ​വ​ലം യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല, വ​ഴി​യി​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്കും റെ​സ്റ്റോ​റ​ന്‍റുകൾക്കും ഈ ​ആ​പ്പ് ഒ​രു വ​ലി​യ ബി​സി​ന​സ് ത​ന്ത്ര​മാ​യി മാ​റു​ക​യാ​ണ്. ഈ ​ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് യാ​ത്ര​ക്കാ​ർ സ്വാ​ഭാ​വി​ക​മാ​യും എ​ത്തി​ച്ചേ​രും. ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ക്കാ​ൻ ക​യ​റു​ന്ന​വ​ർ അ​വി​ടെ​നി​ന്ന് ഒ​രു ചാ​യ​യോ ഭ​ക്ഷ​ണ​മോ ക​ഴി​ക്കാ​തെ മ​ട​ങ്ങി​ല്ല​ല്ലോ! പ​ര​സ്യ​ത്തി​ന് ഒ​രു പൈ​സ പോ​ലും ചി​ല​വാ​ക്കാ​തെ, കൂ​ടു​ത​ൽ ക​സ്റ്റ​മേ​ഴ്സി​നെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഈ '​ക്ലൂ' സ​ഹാ​യി​ക്കു​ന്നു​ണ്ട്.

റേ​റ്റിം​ഗ് ക​ണ്ട് ക​യ​റാം

ആ​പ്പി​ൽ കാ​ണി​ക്കു​ന്ന ഓ​രോ ശൗ​ചാ​ല​യ​ത്തി​നും മു​ൻ​പ് അ​ത് ഉ​പ​യോ​ഗി​ച്ച​വ​ർ ന​ൽ​കി​യ റേ​റ്റിം​ഗും റി​വ്യൂ​വും ഉ​ണ്ടാ​കും. അ​തു​കൊ​ണ്ട് ഏ​റ്റ​വും മി​ക​ച്ച​തും വൃ​ത്തി​യു​ള്ള​തു​മാ​യ ഇ​ടം നോ​ക്കി യാ​ത്ര​ക്കാ​ർ​ക്ക് തെരഞ്ഞെ​ടു​ക്കാം. കൂ​ടാ​തെ, മി​ക​ച്ച സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക അം​ഗീ​കാ​ര​മു​ള്ള സ്റ്റി​ക്ക​റു​ക​ളും ല​ഭി​ക്കും.​ഇ​നി യാ​ത്ര പു​റ​പ്പെ​ടും മു​ൻ​പ് ഫോ​ണി​ൽ ഒ​രു 'ക്ലൂ' ​ക​രു​താം. വ​ഴി​യി​ലെ ടെ​ൻ​ഷ​നു​ക​ളോ​ട് 'ബൈ ​ബൈ' പ​റ​യാം.

Latest News

Corehub Up