പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : ഫുഡ് ഡെലിവറി രംഗത്ത് പുതിയ വിപ്ലവവുമായി സോമാറ്റോ . ഉപയോക്താക്കൾക്ക് തങ്ങളുടെ വീടുകളിൽ നിന്ന് വളരെ അകലെയുള്ള പ്രിയപ്പെട്ട റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാൻ സഹായിക്കുന്ന'ലിമിറ്റ്ലെസ് ഡെലിവറി' എന്ന പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു.
നഗരത്തിനുള്ളിൽ 40 കിലോമീറ്റർ വരെ അകലെയുള്ള റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം വരുത്താൻ ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും.
നിലവിൽ ബംഗളൂരു, ഡൽഹി എൻസിആർ, ചെന്നൈ, മുംബൈ, കൊൽക്കത്ത, പൂനെ, ഹൈദരാബാദ് എന്നീ ഏഴ് പ്രധാന ഇന്ത്യൻ നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. സോമാറ്റോ ഹോംപേജിലെ 'Explore More' എന്ന വിഭാഗത്തിലുള്ള ക്വിക്ക് ലിങ്ക് വഴിയോ അല്ലെങ്കിൽ നേരിട്ട് റെസ്റ്റോറന്റുകൾക്കായി തെരഞ്ഞോ ഈ സേവനം പ്രയോജനപ്പെടുത്താം.
ദൂരെയുള്ള പ്രിയപ്പെട്ട റെസ്റ്റോറന്റുകളിലെ ഭക്ഷണം തേടി ഇനി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരില്ല. പ്രശസ്തമായ ഭക്ഷണശാലകൾക്ക് നഗരത്തിലുടനീളമുള്ള കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനും ഈ ഫീച്ചർ സഹായിക്കും.
അധികം ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ഓർഡറുകൾക്ക് അധിക ഡെലിവറി ചാർജുകളോ കൂടുതൽ സമയമെടുക്കുമോ എന്ന കാര്യത്തിൽ സോമാറ്റോ ഔദ്യോഗികമായി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
Tags : Zomato zomatodelivery limitlessdelivery restuarants delivery