എടൂർ: കോലക്കുന്നേൽ - മാഞ്ചിറയിൽ കുടുംബയോഗത്തിന്റെ സിൽവർ ജൂബിലി സമ്മേളനം മേയ് രണ്ടിന് എടൂർ കാരാപറമ്പിലുള്ള കോലക്കുന്നേൽ ജോജോയുടെ ഭവനത്തിൽ നടക്കും.
രാവിലെ8.30 ന് എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിലുള്ള സമൂഹബലിയോടെ യോഗ നടപടികൾ ആരംഭിക്കും.
പ്രസിഡന്റ് ബേബി ജോർജ് കോലക്കുന്നേലിന്റെ അധ്യക്ഷതയിൽ 10.30 ന് ജൂബിലി സമ്മേളനം ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജൂബിലി സ്മരണിക സജീവ് ജോസഫ് എംഎൽഎ പ്രകാശനം ചെയ്യും.
വിവിധ മേഖലകളിൽ വിജയം നേടിയവരെ ആദരിക്കും. എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി അനുഗ്രഹ പ്രഭാഷണംനടത്തും. ഫാ. ജയ്സൺ കോലക്കുന്നേൽ, ഫാ. ബെന്നി ചിറക്കുഴി, ഫാ. സുനിൽ മക്കനാൽ, സ്ഥാപക പ്രസിഡന്റ് വർഗീസ് കോലക്കുന്നേൽ, തോമസ് അഗസ്റ്റിൻ എടൂർ, അൽഫോൻസ വണ്ടാക്കുന്നേൽ എന്നിവർ പ്രസംഗിക്കും. സെക്രട്ടറി ജിജു റിപ്പോർട്ട് അവതരിപ്പിക്കും.