Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reunited

വി​ജ​യ്‌​യും സം​ഗീ​ത​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു? റി​പ്പോ​ർ​ട്ടു​ക​ൾ ഇ​ങ്ങ​നെ  

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യ ദ​ള​പ​തി വി​ജ​യ്‌​യും ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗ​വും ത​മ്മി​ൽ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന എ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പെ​രു​കു​ന്നു. വി​ജ​യ്‌​യു​ടെ അ​മ്മ ശോ​ഭ​യാ​ണ് ഇ​തി​നാ​യി മു​ൻ​കൈ എ​ടു​ത്ത​തെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ.

അ​നൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പ്ര​കാ​രം ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലെ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വി​ജ​യ്‌​യു​ടെ അ​മ്മ ശോ​ഭ ച​ന്ദ്ര​ശേ​ഖ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ ശ​ക്ത​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്.

അ​മ്മ​യു​ടെ​യും മു​തി​ർ​ന്ന ബ​ന്ധു​ക്ക​ളു​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ല​ണ്ട​നി​ലു​ള്ള സം​ഗീ​ത ചെ​ന്നൈ​യി​ലെ നീ​ലാം​ക​രെ ഇ​ല്ല​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യെ​ന്നും ഇ​രു​വ​രും ഇ​പ്പോ​ൾ ഒ​രേ വീ​ട്ടി​ൽ ഒ​രു​മി​ച്ച് സ​മ​യം ചി​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ജൂ​ൺ 22ന് ​വി​ജ​യ്‌​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള ഒ​രു ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് ഫാ​ൻ​സ് ഗ്രൂ​പ്പു​ക​ളി​ലും മ​റ്റും പ​ര​ക്കു​ന്ന പ്ര​ധാ​ന ഊ​ഹാ​പോ​ഹം.

Latest News

Corehub Up