x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി വീ​ണ്ടും ഒ​ത്തുചേ​ർ​ന്നു

വെബ് ഡെസ്ക്
Published: July 13, 2026 10:55 PM IST | Updated: July 13, 2026 10:55 PM IST

വ​ലി​യ കു​മാ​ര​മം​ഗ​ലം സെ​ന്‍റ് പോ​ള്‍​സ് ഹൈ​സ്‌​കൂ​ൾ

മൂ​ന്നി​ല​വ്: മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്‍റെ ഓ​ര്‍​മ​ക​ളു​മാ​യി ഗൃ​ഹാ​തു​ര​ത്വ​ങ്ങ​ളു​ടെ പൂ​മ​ര​ത​ണ​ലി​ല്‍ അ​വ​ര്‍ വീ​ണ്ടും ഒ​ത്തു​ചേ​ര്‍​ന്നു. മൂ​ന്നി​ല​വ് വ​ലി​യ കു​മാ​ര​മം​ഗ​ലം സെ​ന്‍റ് പോ​ള്‍​സ് ഹൈ​സ്കൂ​ള്‍ 1994 - 95 വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ലെ 22 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വീ​ണ്ടും ത​ങ്ങ​ളു​ടെ മാ​തൃ​വി​ദ്യാ​ല​യ​ത്തി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന​ത്.

ത​ങ്ങ​ളു​ടെ ബാ​ല്യ കൗ​മാ​ര​ങ്ങ​ളെ ഗു​ണ​പ​ര​മാ​യി രൂ​പ​പ്പെ​ടു​ത്തു​ക​യും ത​ങ്ങ​ളു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​ന് നി​ദാ​ന​മാ​വു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​രേ​യും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ​യും സ്‌​നേ​ഹ​പൂ​ര്‍​വം സ്മ​രി​ച്ചും പ​ര​സ്പ​രം വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചും അ​വ​ര്‍ സം​ഗ​മ​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

Tags : Nattuvishesham Local News Reunited

Recent News

Corehub Up