തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ദളപതി വിജയ്യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിൽ വീണ്ടും ഒന്നിക്കുന്ന എന്ന തരത്തിൽ അഭ്യൂഹങ്ങൾ പെരുകുന്നു. വിജയ്യുടെ അമ്മ ശോഭയാണ് ഇതിനായി മുൻകൈ എടുത്തതെന്നാണ് പ്രചരിക്കുന്ന വാർത്തകൾ.
അനൗദ്യോഗിക വിവരങ്ങൾ പ്രകാരം ദമ്പതികൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കാൻ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ശക്തമായി മുന്നിട്ടിറങ്ങിയതായാണ് അറിയുന്നത്.
അമ്മയുടെയും മുതിർന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടർന്ന് ലണ്ടനിലുള്ള സംഗീത ചെന്നൈയിലെ നീലാംകരെ ഇല്ലത്തേക്ക് മടങ്ങിയെത്തിയെന്നും ഇരുവരും ഇപ്പോൾ ഒരേ വീട്ടിൽ ഒരുമിച്ച് സമയം ചിലവഴിക്കുകയാണെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
ജൂൺ 22ന് വിജയ്യുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലും മറ്റും പരക്കുന്ന പ്രധാന ഊഹാപോഹം.