Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revenue District

Kottayam

റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ഒ​രു​ങ്ങു​ന്നു

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: റ​​വ​​ന്യു ജി​​ല്ലാ സ്‌​​കൂ​​ള്‍ ക​​ലോ​​ത്സ​​വ​​ത്തി​​നാ​​യി ഹൈ​​റേ​​ഞ്ചി​​ന്‍റെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​മാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ ഒ​​രു​​ക്ക​​ങ്ങ​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ന്നു 28,30 ഡി​​സം​​ബ​​ര്‍ ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ലാ​​ണ് ക​​ലോ​​ത്സ​​വം. 29 ഞാ​​യ​​റാ​​ഴ്ച​​യാ​​യ​​തി​​നാ​​ല്‍ ക​​ലോ​​ത്സ​​വ​​ത്തി​​ന് അ​​വ​​ധി​​യും ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളാ​​ണ് പ്ര​​ധാ​​ന വേ​​ദി.

സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍, എ​​കെ​​ജെ​​എം സ്‌​​കൂ​​ള്‍, പേ​​ട്ട ഗ​​വ​​ണ്‍​മെ​​ന്‍റ് ഹൈ​​സ്‌​​കൂ​​ള്‍, മൈ​​ക്ക സ്‌​​കൂ​​ള്‍, എ​​ന്‍​എ​​ച്ച്എ സ്‌​​കൂ​​ള്‍, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ക​​ത്തീ​​ഡ്ര​​ല്‍ മ​​ഹാ​​ജൂ​​ബി​​ലി ഹാ​​ള്‍ എ​​ന്നി​​ങ്ങ​​നെ 19 വേ​​ദി​​ക​​ളാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 13 ഉ​​പ​​ജി​​ല്ല​​ക​​ളി​​ല്‍ നി​​ന്നാ​​യി യു​​പി, ഹൈ​​സ്‌​​കൂ​​ള്‍, ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം പ്ര​​തി​​ഭ​​ക​​ള്‍ മ​​ത്സ​​രി​​ക്കും.

249 ഇ​​ന​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ള്‍. വൈ​​ക്കം, ച​​ങ്ങ​​നാ​​ശേ​​രി ഉ​​പ​​ജി​​ല്ല​​ക​​ളി​​ലെ ക​​ലോ​​ത്സ​​വം ഇ​​ന്നു സ​​മാ​​പി​​ക്കും. മ​​റ്റ് ഉ​​പ​​ജി​​ല്ല​​ക​​ളി​​ലെ മ​​ത്സ​​ര​​ങ്ങ​​ള്‍ നേ​​ര​​ത്തെ പൂ​​ര്‍​ത്തി​​യാ​​യി​​രു​​ന്നു.

28ന് ​​രാ​​വി​​ലെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലെ വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളി​​ലെ കു​​ട്ടി​​ക​​ള്‍ അ​​ണി​​നി​​ര​​ക്കു​​ന്ന ഘോ​​ഷ​​യാ​​ത്ര​​യോ​​ടെ​​യാ​​ണ് ക​​ലോ​​ത്സ​​വ​​ത്തി​​നു തു​​ട​​ക്ക​​മാ​​കു​​ന്ന​​ത്. തു​​ട​​ര്‍​ന്ന് ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​നം. ആ​​ദ്യ​​ദി​​ന​​ത്തി​​ല്‍ ര​​ച​​നാ മ​​ത്സ​​ര​​ങ്ങ​​ളും മോ​​ഹി​​നി​​യാ​​ട്ടം, കേ​​ര​​ള ന​​ട​​നം, ഗോ​​ത്ര​​ക​​ല​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യും അ​​ര​​ങ്ങി​​ലെ​​ത്തും.

സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളി​​ലോ സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് സ്‌​​കൂ​​ളി​​ന്‍റെ എ​​ല്‍​പി വി​​ഭാ​​ഗ​​ത്തി​​നു സ​​മീ​​പ​​മാ​​യി​​ട്ടോ ആ​​യി​​രി​​ക്കും ഭ​​ക്ഷ​​ണ​​ശാ​​ല പ്ര​​വ​​ര്‍​ത്തി​​ക്കു​​ക. വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ കു​​ട്ടി​​ക​​ള്‍​ക്ക് താ​​മ​​സ സൗ​​ക​​ര്യ​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. നാ​​ലു ദി​​വ​​സ​​വും നാ​​ലു​​നേ​​രം ഭ​​ക്ഷ​​ണ​​മു​​ണ്ടാ​​യി​​രി​​ക്കും. ര​​ണ്ടി​​നു വൈ​​കു​​ന്നേ​​രം നാ​​ലി​​നാ​​ണ് സ​​മാ​​പ​​ന സ​​മ്മേ​​ള​​നം. ഭ​​ര​​ണ​​പ​​ക്ഷ അ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന​​യാ​​യ കെ​​പി​​എ​​സ്ടി​​എ​​യ്ക്കാ​​ണ് പ്രോ​​ഗ്രാം ക​​മ്മി​​റ്റി​​യു​​ടെ ചു​​മ​​ത​​ല.

കെ​​എ​​സ്ടി​​എ​​യ്ക്കാ​​ണ് ഭ​​ക്ഷ​​ണം. മ​​റ്റ് അ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന​​ക​​ള്‍ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ളു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്നു. ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ജ​​ഡ്ജു​​മാ​​ര്‍ ഉ​​ള്‍​പ്പ​​ടെ​​യു​​ള​​ള​​വ​​രെ നി​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 30ന് ​​നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നാ​​ല്‍ ജി​​ല്ല​​യി​​ലെ എം​​എ​​ല്‍​എ​​മാ​​ര്‍​ക്ക് ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ പ​​റ്റാ​​ത്ത​​തി​​നാ​​ലാ​​ണ് 28ന് ​​ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​നം വ​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഹ​​രി​​ത പ്രോ​​ട്ടോ​​കോ​​ളി​​ല്‍ ക​​ലോ​​ത്സ​​വം ന​​ട​​ത്തു​​ന്ന​​തി​​നാ​​യി ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് സം​​വി​​ധാ​​ന​​ങ്ങ​​ളെ കോ​​ർ​​ത്തി​​ണ​​ക്കി വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ള്‍ രൂ​​പീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 20 ല​​ക്ഷം രൂ​​പ​​യാ​​ണ് സ​​ര്‍​ക്കാ​​ര്‍ ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തി​​നാ​​യി അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബാ​​ക്കി തു​​ക ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍, സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, അ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന​​ക​​ള്‍, സ്‌​​പോ​​ണ്‍​സ​​ര്‍​മാ​​ര്‍ എ​​ന്നി​​വ​​രി​​ല്‍ നി​​ന്ന് ക​​ണ്ടെ​​ത്തും.

Latest News

Corehub Up