കോട്ടയം: റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് അതിരമ്പുഴ വേദിയാകും. 10, 11 തീയതികളില്‍ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, സെന്റ് അലോഷ്യസ് എല്‍പി സ്കൂള്‍, സെന്റ് മേരീസ് എല്‍പി സ്കൂള്‍ എന്നീ സ്കൂളുകളിലായി നടക്കുന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളയില്‍ 13 സബ്ജില്ലകളില്നിന്നായി 4500 കുട്ടികള്‍ പങ്കെടുക്കും. ജനപ്രതിനിധികള്‍ ചെയര്മാന്മാരും വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ കണ്‍വീനര്‍മാരുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ശാസ്ത്രോത്സവം അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്എസ്എസിൽ 10ന് രാവിലെ 9.30ന് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. നാട്ടകം സുരേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. 11ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. കെ. ബിനിമോന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Tags : Science Festival nattuvishesham district news deepika news Revenue District School Science Festival