കോണത്തുകുന്ന്: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കോണത്തുകുന്ന് കാരുമാത്രയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കാരുമാത്ര സ്കൂളിനുസമീപം മംഗലത്ത് കവിതയുടെ വീടാണ് വൈകീട്ട് ആറോയോടെ പെയ്ത മഴയില്‍ തകര്‍ന്നുവീണത്. അപകടം നടന്ന സമയം കവിതയുടെ മക്കളായ ആദിത്യ, ആര്‍ദ്ര എന്നിവരും ആദിത്യയുടെ ആറുമാസം പ്രായമുള്ള മകളുമാണ് ഉണ്ടായിരുന്നത്. ശബ്ദംകേട്ട് ഇവര്‍ വീടിനു പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.