Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Room

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​ന്‍റെ മു​റി​ക്കാ​യു​ള്ള സി​പി​എ​മ്മി​ന്‍റെ ആ​വ​ശ്യം ത​ള്ളി സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​ന്‍റെ മു​റി​ക്കാ​യു​ള്ള സി​പി​എ​മ്മി​ന്‍റെ നീ​ക്കം പാ​ളി. നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ല്‍ മു​റി വേ​ണ​മെ​ന്ന ആ​വ​ശ്യം സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ നി​ര​സി​ച്ചു. കെ.​എ​ൻ ബാ​ല​ഗോ​പാ​ലി​ന് വേ​ണ്ടി​യാ​ണ് മു​റി ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​ല്‍ ത​ര്‍​ക്കം നി​ല​നി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ല്‍ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​ന്‍റെ മു​റി​ക്കാ​യു​ള്ള സി​പി​എം ആ​വ​ശ്യം സ്പീ​ക്ക​ര്‍ ത​ള്ളി​യ​ത് . പി​എ​സി ചെ​യ​ർ​മാ​ൻ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന് അ​ഡ്മി​നി​സ്‌​ട്രേ​റ്റ് ബ്ലോ​ക്കി​ൽ ആ​ണ് മു​റി ന​ൽ​കു​ക.

National

ത​ണു​പ്പ​ക​റ്റാ​ൻ മു​റി​യി​ൽ മ​ര​ക്ക​രി ക​ത്തി​ച്ചു; മൂ​ന്ന് പേ​ർ ശ്വാ​സം മു​ട്ടി മ​രി​ച്ചു

ക​ർ​ണാ​ട​ക: മ​ര​ക്ക​രി ക​ത്തി​ച്ച പു​ക ശ്വ​സി​ച്ച് മൂ​ന്ന് യു​വാ​ക്ക​ൾ ശ്വാ​സം മു​ട്ടി മ​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി​യി​ലാ​ണ് സം​ഭ​വം. അ​മ​ൻ ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ റി​ഹാ​ൻ (22), മൊ​ഹീ​ൻ (23), സ​ർ​ഫ​റാ​സ് (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ത​ണു​പ്പി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​നാ​ണ് ഇ​വ​ർ മു​റി​യി​ൽ മ​ര​ക്ക​രി ക​ത്തി​ച്ച​ത്. ഇ​തി​ൽ നി​ന്നു​ള്ള വി​ഷ​പ്പു​ക​യേ​റ്റ് ശ്വാ​സം​മു​ട്ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​ർ​ക്കൊ​പ്പം മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വ് ഷാ​ന​വാ​സി (19)നെ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up