കൊച്ചി: ഏഴു ഗ്രാം എംഡിഎംഎയുമായ് യുവാവ് പിടിയിൽ. കരുമാലൂർ തടിക്കക്കടവ് തെക്കും പറമ്പിൽ വീട്ടിൽ നവാസിനെ (48) ആണ് ആലുവ വെസ്റ്റ് പോലീസും റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
തടിക്കടവ് ഭാഗത്തുള്ള ഇയാളുടെ വീടിന്റെ കിടപ്പുമുറിയിലും ബൈക്കിന്റെ സീറ്റിനടിയിലുമായി സിപ് ലോക്ക് കവറുകളിൽ വില്പനക്കായി സൂക്ഷിച്ച നിലയിലാണ് ലഹരി കണ്ടെടുത്തത്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ, എസ്ഐമാരായ സതീഷ് കുമാർ, ശശി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.