Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roshan Mathew

റോ​ഷ​ൻ മാ​ത്യു​വി​ന്‍റെ നാ​യി​ക​യാ​യി ശ്രു​തി മേ​നോ​ൻ; എം. ​പ​ത്മ​കു​മാ​റി​ന്‍റെ ഉ​യി​ർ; ഫ​സ്റ്റ്ലു​ക്ക്

എം. ​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന് ഉ​യി​ർ എ​ന്ന് പേ​രി​ട്ടു. വൗ ​സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ത്രി​വി​ക്ര​മ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ നി​ഖി​ൽ കെ. ​മേ​നോ​നാ​ണ്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് മ​ല​ബാ​റി​ൽ ന​ട​ന്ന ഒ​രു യ​ഥാ​ർ​ത്ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി പൂ​ർ​ണ​മാ​യും റി​യ​ലി​സ്റ്റി​ക്ക് ആ​ൻ​ഡ് ഇ​മോ​ഷ​ണ​ൽ ക്രൈം ​ത്രി​ല്ല​റാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം.

ഇ​ൻ​സ്പ​ക്ട​ർ അ​ൻ​ഷാ​ദി​ന്‍റെ മു​ല ക​ഥ​ക്ക് ഷാ​ജി മാ​റാ​ടും നി​ഖി​ൽ കെ. ​മേ​നോ​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്നു. റോ​ഷ​ൻ മാ​ത്യു കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ശ്രു​തി മേ​നോ​ൻ നാ​യി​ക​യാ​കു​ന്നു.

ബൈ​ജു സ​ന്തോ​ഷ്, അ​തു​ല്യ ച​ന്ദ്ര​ൻ, വി​നീ​ത് ത​ട്ടി​ൽ, ഷാ​ജു ശ്രീ​ധ​ർ, എ​ന്നി​വ​രോ​ടൊ​പ്പം ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ശ്ര​ദ്ധേ​യ​രാ​യ ഹ​രീ​ഷ്, വി​നോ​ദ് സാ​ഗ​ർ എ​ന്നി​വ​രും ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ സെ​യ്യാ​മി ഖേ​റും, മ​ഹേ​ഷ് ഷെ​ട്ടി​യും കൂ​ടാ​തെ മാ​സ്റ്റ​ർ ആ​ര്യ​ൻ എ​സ്. പൂ​ജാ​രി ബേ​ബി മി​ത്രാ സ​ഞ്ജ​യ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഷി​ബു ച​ക്ര​വ​ർ​ത്തി, സ​ന്തോ​ഷ് വ​ർ​മ്മ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ ഈ​ണം പ​ക​ർ​ത്തി​രി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം - അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി. എ​ഡി​റ്റിം​ഗ് - ര​ഞ്ജ​ൻ ഏ​ബ്ര​ഹാം. ക​ലാ​സം​വി​ധാ​നം - സാ​ബു​റാം. മേ​ക്ക​പ്പ് - പി.​വി. ശ​ങ്ക​ർ. കോ​സ്റ്റ്യും - ഡി​സൈ​ൻ- അ​യി​ഷ സ​ഫീ​ർ​സേ​ട്ട്. നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം - ശ്രീ​ജി​ത്ത് ചെ​ട്ടി​പ്പ​ടി.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -കെ.​ജെ. വി​ന​യ​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - പ്ര​സാ​ദ് യാ​ദ​വ്, ഗോ​പ​ൻ കു​റ്റ്യാ​നി​ക്കാ​ട്, സ​ജി മു​ണ്ടൂ​ർ. സ​ഹ സം​വി​ധാ​നം - ആ​കാ​ശ് എം., ​കി​ര​ൺ ച​ന്ദ്ര​ശേ​ഖ​ര​ൻ ,രാ​ഹു​ൽ , ഉ​ണ്ണി വ​ര​ദം, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - ആ​ശി​ഷ്പാ​ലാ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ഴ്സ് - അ​നി​ൽ ആ​സാ​ദ്, അ​നി​ൽ ന​മ്പ്യാ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ്- പ്ര​താ​പ​ൻ ക​ല്ലി​യൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - പ്ര​വീ​ൺ ബി.​മേ​നോ​ൻ, കൂ​ർ​ഗ്, ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, മും​ബൈ, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.​വൗ സി​നി​മാ​സ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!

എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക. അ​താ​ണ് ബി​ജു മേ​നോ​നും റോ​ഷ​ൻ മാ​ത്യു​വും പ​ത്മ​പ്രി​യ​യും നി​മി​ഷ സ​ജ​യ​നും ഒ​രു തെ​ക്ക​ൻ ത​ല്ല് കേ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ കാ​ഴ്ച വ​യ്ക്കു​ന്ന​ത്. ന​വ​ഗ​ത​നാ​യ ശ്രീ​ജി​ത്ത് എ​ൻ. ത​ന്‍റെ ആ​ദ്യ സം​വി​ധാ​നം സു​ന്ദ​ര​മാ​ക്കി എ​ന്നു​ത​ന്നെ പ​റ​യാം.

ബി​ജു മേ​നോ​ന്‍റെ അ​മ്മി​ണി പി​ള്ള​യും റോ​ഷ​ന്‍റെ പൊ​ടി​യ​നും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ഓ​ണ​ചി​ത്ര​ങ്ങ​ളി​ൽ കു​ടു​ബ പ്രേ​ക്ഷ​ക​രെ വ​ള​രെ ര​സി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ഒ​രു തെ​ക്ക​ൻ ത​ല്ല് കേ​സ്.

ഓ​ർ​ഡി​ന​റി എ​ന്ന ചി​ത്ര​ത്തി​ൽ പാ​ല​ക്കാ​ട​ൻ ഭാ​ഷ ട്ര​ൻ​ഡാ​ക്കി മാ​റ്റി​യ ബി​ജു മേ​നോ​ൻ ഇ​തി​ൽ പ​ഴ​യ തെ​ക്ക​ൻ സ്ലാം​ഗി​ൽ പ്രേ​ഷ​ക​രു​ടെ നി​റ​ഞ്ഞ ചി​രി​യാ​ണ് തി​യ​റ്റ​റി​ൽ ഉ​ണ്ടാ​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫി​യും ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫി​യും വ​ള​രെ മി​ക​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്ന് നി​സം​ശ​യം പ​റ​യാം.

Latest News

Corehub Up