x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ജു​ൻ അ​ശോ​ക​നും റോ​ഷ​ൻ മാത്യുവും നാ​യ​ക​ൻ​മാ​രാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി  


Published: April 20, 2026 03:34 PM IST | Updated: April 23, 2026 11:37 AM IST

മി​സ്റ്റ​റി ത്രി​ല്ല​ർ ജോ​ണ​റി​ൽ യു​വ​നി​ര​യെ അ​ണി​നി​ര​ത്തി സു​വി​ൻ എ​സ്. സോ​മ​ശേ​ഖ​ര​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​ങ്ക​ളാ​ഴ്ച്ച അ​ങ്ക​മാ​ലി ജോ​സ്പു​ര​ത്ത് ആ​രം​ഭി​ച്ചു.

ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​യ ന​ടി​ക​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ച​ത് സു​വി​നാ​ണ്. പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ വേ​ണു ISC ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

ജ​സാ​നി എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ഇ​ൻ അ​സ്സോ​സ്സി​യേ​ഷ​ൻ വി​ത്ത് 6D പി​ക്ച്ചേ​ർ​സി​ന്‍റെ ബാ​ന​റി​ൽ ചേ​ത​ൻ ഡി​യോ​ലേ​ക്ക​ർ, ക്രി​ഷ് സു​ൽ​ത്താ​ൻ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കോ ​പ്രൊ​ഡ്യൂ​സേ​ർ​സ് - അ​നൂ​പ് വേ​ണു​ഗോ​പാ​ൽ, അ​നു​ബി​ൻ. യൂ​ത്തി​ന്‍റെ കാ​ഴ്ച്ച​പ്പാ​ടു​ക​ൾ​ക്കും വി​കാ​ര​വി​ചാ​ര ങ്ങ​ൾ​ക്കും ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ശ​ക്ത​മാ​യ കു​ടും​ബ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കും ഹ്യൂ​മ​റി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്.

അ​ർ​ജു​ൻ അ​ശോ​ക​നും റോ​ഷ​ൻ മാത്യുവും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ 96 ഫെ​യിം ഗൗ​രി കി​ഷ​നാ​ണ് നാ​യി​ക.

ബാ​ലു വ​ർ​ഗീ​സ്, ഹ​രി​ശ്രീ അ​ശോ​ക​ൻ, സൂ​ര്യാ ക്രി​ഷ്, ജി​യോ ബേ​ബി, വീ​ണാ നാ​യ​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. സം​ഗീ​തം - യാ​ക്സ​ൻ ഗാ​രി പെ​രേ​ര, നെ​ഹാ നാ​യ​ർ, ടൈ​റ്റി​ൽ ട്രാ​ക്ക് - ജാ​ക്സ​ൻ വി​ജ​യ​ൻ, എ​ഡി​റ്റിം​ഗ് - ര​തീ​ഷ് രാ​ജ്, ക​ലാ​സം​വി​ധാ​നം - പ്ര​ശാ​ന്ത് മാ​ധ​വ്, മേ​ക്ക​പ്പ് - ആ​ർ.​ജി. വ​യ​നാ​ട​ൻ, കോ​സ്റ്റ്യും ഡി​സൈ​ൻ-​ധ​ന്യാ ബാ​ല​കൃ​ഷ്ണ​ൻ. ശ​ബ്‌​ദ രൂ​പ​ക​ല്പ​ന- ജ​യ​ദേ​വ​ൻ. ച​ക്കാ​ട​ത്ത്. ശ​ബ്‌​ദ മി​ശ്ര​ണം-​സി​നോ​യ് ജോ​സ​ഫ്- ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - പി. ​ഇ​മ്മാ​നു​വ​ൽ, സം​ഘ​ട്ട​നം - സു​പ്രീം സു​ന്ദ​ർ, സ്‌​റ്റി​ൽ​സ് - രോ​ഹി​ത് കെ. ​സു​രേ​ഷ്, പ​ര​സ്യ​ക​ല- ഹെ​സ്റ്റ​ൻ​ലി​നോ, പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ - സു​നി​ൽ പി. ​എ​സ്. പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ്- ന​സീ​ർ കാ​ര​ന്തൂ​ർ. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ- പ്ര​തീ​ഷ് മാ​വേ​ലി​ക്ക​ര. ആ​ലു​വ​യും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : Arjun Ashokan roshan mathew suvin s

Recent News

Corehub Up