Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ruling

ഇ​ടു​ക്കി​ ജ​ന​വാ​സ മേ​ഖ​ല​യി​ലെ നി​ർ​മാ​ണം: നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ സോ​ളാ​ർ ഫെ​ൻ​സിം​ഗ് പൊ​ളി​ക്കു​ന്ന വ​നംവ​കു​പ്പു ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ രം​ഗ​ത്ത്.

ജ​ന​വാ​സ മേ​ഖ​ല​യി​ലെ വേ​ലി​ക​ളും മ​തി​ലു​ക​ളും വ​നംവ​കു​പ്പി​ന് പൊ​ളി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നും മ​ല​യോ​ര ക​ർ​ഷ​ക​ർ സ്ഥാ​പി​ച്ച വേ​ലി​ക​ൾ​ക്ക് റ​വ​ന്യു വ​കു​പ്പാ​ണ് ഇ​തി​ന്‍റെ അ​ധി​കൃ​ത​രെ​ന്നും അ​ടി​യ​ന്ത​രപ്ര​മേ​യ നോ​ട്ടീ​സി​ൽ കെ.​യു. ജ​നീ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

ആ​ന​ത്താ​ര​യി​ലെ ചി​ല അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണു പൊ​ളി​ച്ച​തെ​ന്നും ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഒ​ന്നും ചെ​യ്യ​രു​തെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ഷി​ബു ബേ​ബി ​ജോ​ണ്‍ പ​റ​ഞ്ഞു. ചി​ല റി​സോ​ർ​ട്ടു​കാ​രു​ടെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ച​പ്പോ​ഴാ​ണ് പ്ര​ശ്ന​ങ്ങ​ളു​മാ​യി ചി​ല​ർ രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് മ​ന്ത്രി ആ​രോ​പി​ച്ചു.

2022ലെ ​ഹൈ​ക്കോ​ട​തി വി​ധി റി​സോ​ർ​ട്ടി​ന് എ​തി​രാ​യി​രു​ന്നു, എ​ന്നാ​ൽ, പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ കൈ​ വി​റ​യ്ക്കു​മാ​യി​രു​ന്ന​തി​നാ​ൽ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. ര​ണ്ട് വ​ൻ​കി​ട റി​സോ​ർ​ട്ടു​ക​ളു​ടെ അ​ന​ധി​കൃ​ത ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ട​ക്ക​മു​ള്ള ജ​ന​കീ​യ ആ​വ​ശ്യ​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ മൂ​ന്നു പേ​ർ മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യം വ​നംവ​കു​പ്പി​നു മു​ന്നി​ൽ​ വ​ച്ച​ത്. പ്ര​ശ്ന​ക്കാ​രാ​യ ര​ണ്ട് ആ​ന​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് നി​ല​വി​ലു​ണ്ട്. ഇ​തി​ന​നു​സ​രി​ച്ചു മാ​ത്ര​മേ മു​ന്നോ​ട്ടു നീ​ങ്ങാ​ൻ ക​ഴി​യൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റ​വ​ന്യു ഭൂ​മി​യി​ൽ ക​ർ​ഷ​ക​ർ കെ​ട്ടി​യ വേ​ലി​ക​ൾ വ​നംവ​കു​പ്പ് പൊ​ളി​ക്കു​ന്ന​തി​നു പി​ന്നി​ൽ ഗൂ​ഢ ഉ​ദ്ദേ​ശ്യ​മു​ണ്ടെ​ന്ന് കെ.​യു. ജ​നീ​ഷ്കു​മാ​ർ ആ​രോ​പി​ച്ചു. റി​സോ​ർ​ട്ടി​ന്‍റെ ഫെ​ൻ​സിം​ഗ് മാ​റ്റി​യ​പ്പോ​ൾ രാ​ഷ്‌​ട്രീ​യ പാ​ർ‌​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​വും ക​ർ​ഷ​ക​രും സ​മ​രം ചെ​യ്ത​ത് അ​വ​ർ റി​സോ​ർ​ട്ടി​ന്‍റെ വ​ക്താ​ക്ക​ളാ​യ​തി​നാ​ലാ​ണോ​ എന്ന് വാ​ക്കൗ​ട്ട് പ്ര​സം​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ചോ​ദി​ച്ചു.

ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം അ​നു​സ​രി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​രെയും സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

Latest News

Corehub Up