Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saji Cheriyan

ഭ​ര​ണ​ഘ​ട​നാ​പ്ര​സം​ഗം ന​ട​ത്തു​മ്പോ​ള്‍ ഒ​റ്റു​കാ​ര​ന്‍ കൂ​ട്ട​ത്തി​ലു​ണ്ടെ​ന്ന് അ​റി​ഞ്ഞി​ല്ല: സ​ജി ചെ​റി​യാ​ൻ

കൊ​ല്ലം: വി​വാ​ദ​മാ​യ ഭ​ര​ണ​ഘ​ട​നാ​പ്ര​സം​ഗം ന​ട​ത്തു​മ്പോ​ള്‍ ഒ​റ്റു​കാ​ര​ന്‍ ത​ന്‍റെ കൂ​ട്ട​ത്തി​ലു​ണ്ടെ​ന്ന് അ​റി​ഞ്ഞി​ല്ലെ​ന്ന് സ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ. വെ​ണ്‍​മ​ണി​യി​ല്‍ ഗോ​വ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ പു​സ്ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മം പ​ഠി​ച്ച​തു​കൊ​ണ്ട് എ​ന്താ​ണു പ​റ​യേ​ണ്ട​തെ​ന്ന​റി​യാം. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ല്‍ രാ​ഷ്ട്രീ​യ​യോ​ഗ​ത്തി​ലാ​ണ് അ​ന്നു പ്ര​സം​ഗി​ച്ച​ത്. അ​വി​ടെ പ​ത്തോ നാ​ല്‍​പ്പ​തോ പേ​രേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ക്ഷേ, ഒ​റ്റു​കാ​ര​നും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ന്നു പ്ര​സം​ഗി​ച്ച​തു ന​ന്നാ​യി. അ​തി​നു​ശേ​ഷം പ​ല​രും ഭ​ര​ണ​ഘ​ട​നാ​പു​സ്ത​കം വാ​ങ്ങി. ചി​ല​ര്‍ അ​തു​യ​ര്‍​ത്തി​ക്കാ​ട്ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. മ​റ്റാ​രെ​ക്കാ​ളും ഭ​ര​ണ​ഘ​ട​ന​യെ താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​ന​യി​ലൂ​ന്നി​വേ​ണം ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര സം​വി​ധാ​ന​ത്തെ നി​ല​നി​ര്‍​ത്താ​ന്‍. അ​തി​നു ശോ​ഷ​ണം വ​ര​രു​ത്. അ​തു വ​രാ​തി​രി​ക്കാ​ന്‍ അ​ഭി​പ്രാ​യം പ​റ​യും. നാ​ട​ന്‍​ഭാ​ഷ​യി​ല്‍ വ​ര്‍​ത്ത​മാ​നം പ​റ​യു​ന്ന​ത് സാ​ഹി​ത്യം അ​റി​യാ​ത്ത​തു കൊ​ണ്ടാ​ണ്. താ​ന്‍ സൈ​ദ്ധാ​ന്തി​ക​ന​ല്ലെ​ന്നും സ​ജി ചെ​റി​യാ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍​ച്ച ഫ​ലം ക​ണ്ടു; സി​നി​മാ സ​മ​രം പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബു​ധ​നാ​ഴ്‌​ച ന​ട​ത്താ​നി​രു​ന്ന സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ സ​മ​രം പി​ന്‍​വ​ലി​ച്ചു. മ​ന്ത്രി സ​ജി ചെ​റി​യാ​നു​മാ​യി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വൈ​ദ്യു​തി താ​രി​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ആ​വ​ശ്യ​ങ്ങ​ളി​ലും പ​രി​ഹാ​ര​മു​ണ്ടാ​കും.

ഇ​ര​ട്ട നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ചെ​യ്യും. സി​നി​മാ മേ​ഖ​ല​യി​ൽ 60 വ​യ​സു​ക​ഴി​ഞ്ഞ​വ​ർ​ക്ക് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ച​താ​യി നേ​താ​ക്ക​ൾ ച​ർ​ച്ച​ക്ക് ശേ​ഷം പ​റ​ഞ്ഞു.

 

 

Kerala

സി​പി​ഐ​ക്കും സി​പി​എ​മ്മി​നും ഒ​രേ ഹൃ​ദ​യം: സ​ജി ചെ​റി​യാ​ൻ

തൃ​​​ശൂ​​​ർ: ര​​​ണ്ടു പാ​​​ർ​​​ട്ടി​​​ക​​​ളാ​​​ണെ​​​ങ്കി​​​ലും സി​​​പി​​​ഐ​​​ക്കും സി​​​പി​​​എ​​​മ്മി​​​നും ഒ​​​രേ ഹൃ​​​ദ​​​യ​​​മാ​​​ണെ​​​ന്നും പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ൽ പ​​​ര​​​സ്പ​​​ര​​​ബ​​​ഹു​​​മാ​​​ന​​​ത്തോ​​​ടെ ച​​​ർ​​​ച്ച​​​ചെ​​​യ്തു ര​​​മ്യ​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും സാം​​​സ്കാ​​​രി​​​ക​​​മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ തൃ​​​ശൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

ച​​​ർ​​​ച്ച​​​ചെ​​​യ്ത് പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ക​​​രു​​​ത്ത് ഇ​​​രു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു​​​മു​​​ണ്ട്. പി​​​എം ശ്രീ​​​യി​​​ൽ ഒ​​​പ്പി​​​ട്ട​​​തു​​​മാ​​​ത്ര​​​മാ​​​ണു വി​​​ഷ​​​യം, സി​​​പി​​​ഐ ഉ​​​ന്ന​​​യി​​​ച്ച സം​​​ശ​​​യ​​​ങ്ങ​​​ളും ആ​​​ശ​​​ങ്ക​​​ക​​​ളും ച​​​ർ​​​ച്ച​​​ചെ​​​യ്യും. സജി ചെ റിയാൻ പറഞ്ഞു.

Kerala

ഇ​രി​ക്കു​ന്ന സ്ഥാ​ന​ത്തി​ന് യോ​ജി​ച്ച രീ​തി​യ​ല്ല ചെ​യ്ത​ത്; ഡോ. ​ഹാ​രി​സി​നെ​തി​രേ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ഹാ​രി​സ് ചെ​യ്ത​ത് സ്ഥാ​ന​ത്തി​ന് യോ​ജി​ച്ച രീ​തി​യ​ല്ലെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. ഇ​ത്ര​യും ന​ല്ല പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​യി​ല്‍ ചി​ല​പ്പോ​ള്‍ മ​രു​ന്നു​ക​ളു​ടെ​യോ ഉ​പ​ക​ര​ണ​ങ്ങ​ളോ കു​റ​വ് കാ​ണും. ഇ​ല്ലെ​ന്ന് ത​ങ്ങ​ള്‍ പ​റ​യു​ന്നി​ല്ലെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഹാ​രി​സ് തി​രു​ത്തി​യ​ത് ന​ല്ല കാ​ര്യ​മാ​ണ്. ഇ​തി​നേ​ക്കാ​ക്കാ​ള്‍ എ​ത്ര​യോ മോ​ശ​മാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഉ​ണ്ട്. അ​ത് എ​ന്തെ​ങ്കി​ലും വാ​ര്‍​ത്ത​യാ​കു​ന്നു​ണ്ടോ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഒ​രു പോ​രാ​യ്മ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ വീ​ഴ്ച​യാ​യി ക​ണ​ക്കാ​ക്കേ​ണ്ട​തി​ല്ല. മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റേത് മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up