Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samantha

Pathanamthitta

സാ​മ​ന്ത​യ്ക്ക് ഔ​ദ്യോ​ഗി​ക വി​ര​മി​ക്ക​ൽ

പ​ത്ത​നം​തി​ട്ട‌: ജി​ല്ലാ പൊ​ലി​സി​നും ഡോ​ഗ് സ്ക്വാ​ഡി​നും അ​ഭി​മാ​ന​മാ​യി​രു​ന്ന പോ​ലീ​സ് നാ​യ സാ​മ​ന്ത ഔ​ദ്യോ​ഗി​ക സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലി​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വി​ര​മി​ക്ക​ൽ ച​ട​ങ്ങി​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സാ​മ​ന്ത​യ്ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹാ​ര​മ​ണി​യി​ച്ചും സ​ല്യൂ​ട്ട് ന​ൽ​കി​യും അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.

ച​ട​ങ്ങി​ൽ അ​ഡീ. ജി​ല്ലാ പൊ​ലി​സ് സൂ​പ്ര​ണ്ട് ആ​ർ. ജ​യ​രാ​ജ്, റി​സ​ർ​വ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​ലാ​ൽ എ​ന്നി​വ​രും നി​ര​വ​ധി പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ഡോ​ഗ് സ്‌​ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​യ സാ​മ​ന്ത ഡോ​ഗ് സ്ക്വാ​ഡി​ൽ ന​ർ​ക്കോ​ട്ടി​ക് സ്നി​ഫ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സേ​ന​യി​ൽ സേ​വ​നം ചെ​യ്യു​ന്ന സാ​മ​ന്ത 350 ൽ ​അ​ധി​കം കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സേ​ന​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന സാ​മ​ന്ത​യെ ഏ​റ്റെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച നി​ല​വി​ലെ ഹാ​ൻ​ഡ്‌​ല​ർ ജോ​ർ​ജ് ആ​ന്‍റ​ണി​ക്ക് നാ​യ​യെ കൈ​മാ​റി.

Movies

സാ​രി​യു​ട​ത്ത് ആ​ക്ഷ​നു​മാ​യി സ​മാ​ന്ത; 'മാ ​ഇ​ന്‍​ടി ബ​ങ്കാ​രം' ട്രെ​യി​ല​ർ    

സ​മാ​ന്ത ആ​ക്‌​ഷ​ൻ നാ​യി​ക​യാ​യി എ​ത്തു​ന്ന തെ​ലു​ങ്ക് ചി​ത്രം മാ ​ഇ​ന്‍​ടി ബ​ങ്കാ​രം ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ബി.​വി. ന​ന്ദി​നി റെ​ഡ്ഡി​യാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റ​ർ സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നും സ​മാ​ന്ത റു​ത്ത് പ്ര​ഭു​വി​ന്റെ ഭ​ര്‍​ത്താ​വു​മാ​യ രാ​ജ് നി​ഡി​മോ​രു​വാ​ണ്. സ​മാ​ന്ത​യു​ടെ ട്ര​ലാ​ല മൂ​വിം​ഗ് പി​ക്ച​റാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. 

ഓം ​പ്ര​കാ​ശ് ആ​ണ് ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം സ​ന്തോ​ഷ് ശി​വ​ൻ. എ​ഡി​റ്റിംഗ് ധ​ർ​മേ​ന്ദ്ര. ആ​ക്‌​ഷ​ൻ ലീ ​വി​റ്റേ​ക​ർ. ചി​ത്രം ജൂ​ൺ 19ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Movies

സമാന്തയുടെ വിവാഹത്തിനു പിന്നാലെ ചർച്ചയായി നാഗചൈതന്യയുടെ കുറിപ്പ്

നടി സമാന്തയുടെ വിവാഹത്തിന് പിന്നാലെ ചർച്ചയായി മുൻ ഭർത്താവ് നാഗചൈതന്യയുടെ കുറിപ്പ്. അദ്ദേഹത്തിന്‍റെ ഒരു സിനിമയെക്കുറിച്ചാണ് പോസ്റ്റെങ്കിലും അതിലെ വരികളാണ് ചർച്ചക്കിടയാക്കിയിരിക്കുന്നത്.

വിവാഹത്തെക്കുറിച്ചോ സമാന്തയെക്കുറിച്ചോ ഒരു വാക്ക് പോലും പോസ്റ്റിൽ ഇല്ല, പകരം കലയോടുള്ള ആത്മാർത്ഥതയെക്കുറിച്ചും അത് പ്രേക്ഷകരിലേക്ക് എങ്ങനെ എത്തുന്നു എന്നതിനെക്കുറിച്ചുമെല്ലാമാണ് പോസ്റ്റ്.

‘‘ഒരു അഭിനേതാവ് എന്ന നിലയിൽ, സർഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തുകയും, അതിൽ നിങ്ങളുടെ കഴിവിന്‍റെ പരമാവധി നൽകുകയും ചെയ്താൽ... പ്രേക്ഷകർ അത് സ്വീകരിക്കുമെന്ന് ‘ദൂത്ത’ തെളിയിച്ചു. അവർ അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ആ ഊർജം നിങ്ങൾക്ക് തിരികെ നൽകുകയും ചെയ്യും. നന്ദി! ദൂത്തയുടെ രണ്ട് വർഷങ്ങൾ! ഇത് യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച മുഴുവൻ ടീമിനും സ്നേഹം.’’

എന്നാൽ നാഗ ചൈതന്യയുടെ പോസ്റ്റിന് താഴെ കമന്‍റുകളുടെ ബഹളം തന്നെയായിരുന്നു. അഭിനന്ദനം അറിയിച്ചവർക്കൊപ്പം വിവാഹത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനെത്തിയവരും കുറവായിരുന്നില്ല. ‘നഷ്ടപ്പെട്ട വജ്രം’ എന്ന കമന്‍റാണ് പലരും ആവർത്തിച്ച് കുറിച്ചത്.

Movies

സമാന്തയുടെ വിവാഹാഘോഷങ്ങൾക്കിടെ പോസ്റ്റുമായി രാജിന്‍റെ മുൻഭാര്യ

സമാന്ത-രാജ് വിവാഹാഘോഷങ്ങൾക്കിടെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി രാജിന്‍റെ മുൻ ഭാര്യ ശ്യാമലി ഡേ. നിരാശരായ ആളുകൾ നിരാശാജനകമായ കാര്യങ്ങൾ ചെയ്യുന്നു എന്നായിരുന്നു ശ്യാമലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. സമാന്ത വിവാഹ വാര്‍ത്ത പങ്കുവയ്ക്കുന്നതിന് വന്നതിനു തൊട്ടു മുമ്പായിരുന്നു ശ്യാമലിയുടെ സ്റ്റോറി.

രാജിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി വീക്കെൻഡ് ഡമ്പ് പോസ്റ്റ് സമാന്ത പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് ശ്യാമലിയുടെ നിഗൂഢമായ പോസ്റ്റുകൾ വന്നത്.

നടൻ നാഗ ചൈതന്യയുമായി വേർപിരിഞ്ഞതിന് ശേഷമാണ് ദ് ഫാമിലി മാൻ സംവിധായകൻ രാജ് നിദിമോരുവുമായി സമാന്ത പ്രണയത്തിലാകുന്നത്.

ഡിസംബർ ഒന്നിനു രാവിലെ കോയമ്പത്തൂര് വച്ചായിരുന്നു വിവാഹം. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇരുവരും ഡേറ്റിംഗിലായിരുന്നു. ദ ഫാമിലി മാൻ സീസൺ 2, സിറ്റാഡെൽ: ഹണി എന്നീ പ്രോജക്റ്റുകളിൽ ഒന്നിച്ച് പ്രവർത്തിച്ചതിന് ശേഷമാണ് ഇവരുടെ ബന്ധം വളർന്നത്.

2023-ലാണ് രാജ് നിദിമോരുവും ശ്യാമലി ഡെയും വേർപിരിഞ്ഞതെങ്കിലും ഇരുവരും വിവാഹമോചനം പരസ്യമാക്കിയിരുന്നില്ല.

Movies

പ​ട്ടു​ടു​ത്ത് ചി​രി​തൂ​കി ക​ല്യാ​ണ​പ്പെ​ണ്ണാ​യി സ​മാ​ന്ത; രാ​ജി​നൊ​പ്പ​മു​ള്ള വി​വാ​ഹ​ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി

വി​വാ​ഹം ക​ഴി​ഞ്ഞ കാ​ര്യം സ്ഥി​രീ​ക​രി​ച്ച് ന​ടി സ​മാ​ന്ത റൂ​ത്ത് പ്ര​ഭു. സം​വി​ധാ​യ​ക​ൻ രാ​ജ് നി​ദി​മോ​രു​വു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ സ്ഥി​രീ​ക​ര​ണം.

കോ​യ​മ്പ​ത്തൂ​രി​ലു​ള്ള ഇ​ഷ ഫൗ​ണ്ടേ​ഷ​ന്‍റെ ലിം​ഗ ഭൈ​ര​വി ക്ഷേ​ത്ര​ത്തി​ലാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. രാ​ജി​ന്‍റെ കൈ​പി​ടി​ച്ച് ന​ട​ക്കു​ന്ന സ​മാ​ന്ത​യെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം.

30-ഓ​ളം അ​തി​ഥി​ക​ള്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും.

സാ​മ​ന്ത​യും രാ​ജ് നി​ഡി​മോ​രു​വും ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. ഇ​രു​വ​രും ദ് ​ഫാ​മി​ലി മാ​ൻ 2 എ​ന്ന സീ​രീ​സി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ ഇ​രു​വ​രു​മൊ​ന്നി​ച്ച് അ​വ​ധി​യാ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. സ​മാ​ന്ത ആ​രം​ഭി​ച്ച പെ​ർ​ഫ്യൂം ബ്രാ​ൻ​ഡി​ന്‍റെ ലോ​ഞ്ച് ച​ട​ങ്ങി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും അ​ഭ്യൂ​ഹ​ത്തി​ന് ആ​ക്കം​കൂ​ട്ടി.

Movies

പൊ​തു​ജ​ന​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണം ഇ​ത്ത​രം സെ​ലി​ബ്രി​റ്റി​ക​ളെ; സ​മാ​ന്ത​യെ വി​മ​ർ​ശി​ച്ച് ഡോ​ക്ട​ർ

ഹെ​ൽ​ത്ത് സ​പ്ലി​മെ​ന്‍റ് ബ്രാ​ൻ​ഡി​ന്‍റെ പ്ര​മോ​ഷ​ൻ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ന​ടി സ​മാ​ന്ത​യ്ക്ക് നേ​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡോ​ക്ട​ർ. ദി ​ലി​വ​ർ ഡോ​ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ. ​സി​റി​യ​ക് ആ​ബി ഫി​ലി​പ്‌​സാ​ണ് സ​മാ​ന്ത​യെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച​ത്.

എ​ൻ​എം​എ​ൻ (നി​ക്കോ​ട്ടി​നാ​മൈ​ഡ് മോ​ണോ ന്യൂ​ക്ലി​യോ​ടൈ​ഡ്) അ​ട​ങ്ങി​യ സ​പ്ലി​മെ​ന്‍റ് ബ്രാ​ൻ​ഡാ​ണ് സ​മാ​ന്ത പ്രൊ​മോ​ട്ട് ചെ​യ്ത​ത്. ഈ ​സ​പ്ലി​മെ​ന്‍റ് ബ്രാ​ൻ​ഡി​ന്‍റെ സ​ഹ സ്ഥാ​പ​ക കൂ​ടി​യാ​ണ് സ​മാ​ന്ത.

പ്രാ​യ​മാ​കു​ന്തോ​റും മ​നു​ഷ്യ​രു​ടെ NAD+ ലെ​വ​ലു​ക​ൾ കു​റ​യു​ക​യും ഇ​ത് മൂ​ലം ഊ​ർ​ജ്ജം കു​റ​യു​ക​യും ഏ​കാ​ഗ്ര​ത ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്ന് സ​മാ​ന്ത​യു​ടെ പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്നു.

സ​മാ​ന്ത​യു​ടെ എ​ൻ​എം​എ​ൻ സ​പ്ലി​മെ​ന്‍റേ​ഷ​ൻ ഈ ​അ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​ണെ​ന്നും താ​രം അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​ത് തെ​റ്റാ​യ വി​വ​ര​മാ​ണെ​ന്ന് ദി ​ലി​വ​ർ ഡോ​ക് പ​റ​യു​ന്നു.

ശാ​സ്ത്ര നി​ര​ക്ഷ​ര​ർ എ​ന്നാ​ണ് സ​മാ​ന്ത​യെ ഡോ​ക്ട​ർ വി​ശേ​ഷി​പ്പി​ച്ച​ത്. ശാ​സ്ത്രീ​യ പി​ന്തു​ണ​യി​ല്ലാ​തെ ഇ​ത്ത​രം ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സെ​ലി​ബ്രി​റ്റി​ക​ളെ പൊ​തു​ജ​ന​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്നു ഡോ​ക്ട​ർ പ​റ​ഞ്ഞു. യോ​ഗ്യ​ത​യു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ വൈ​ദ്യോ​പ​ദേ​ശം മാ​ത്രം സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​താ​ദ്യ​മാ​യ​ല്ല ഡോ​ക​ട്ർ സി​റി​യ​ക് സ​മാ​ന്ത​യെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം, ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ് നെ​ബു​ലൈ​സേ​ഷ​ൻ ശു​പാ​ർ​ശ ചെ​യ്ത​തി​ന് സ​മാ​ന്ത​യെ ഫ്രോ​ഡ് എ​ന്നാ​ണ് ഡോ​ക്ട​ർ വി​ശേ​ഷി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം വി​മ​ർ​ശ​ന​ങ്ങ​ളി​ൽ സ​മാ​ന്ത നേ​രി​ട്ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. കൃ​ത്യ​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ക​ട​ന്നു പോ​യ ശേ​ഷ​മാ​ണ് ത​ന്‍റെ പ്രോ​ഡ​ക്ടു​ക​ൾ മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന​തെ​ന്നാ​ണ് സ​മാ​ന്ത പ​റ​യു​ന്ന​ത്.

Latest News

Corehub Up