x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ​ന്ത​യ്ക്ക് ഔ​ദ്യോ​ഗി​ക വി​ര​മി​ക്ക​ൽ

വെബ് ഡെസ്ക്
Published: September 19, 2026 11:57 PM IST | Updated: September 19, 2026 11:57 PM IST

പൊ​ലി​സ്ഡോ​ഗ് സ്ക്വാ​ഡി​ൽ നി​ന്നു വി​ര​മി​ച്ച സാ​മ​ന്ത എ​ന്ന നാ​യ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യി​ൽ നി​ന്നും ആ​ദ​രം സ്വീ​ക​രി​ച്ച​പ്പോ​ൾ.

പ​ത്ത​നം​തി​ട്ട‌: ജി​ല്ലാ പൊ​ലി​സി​നും ഡോ​ഗ് സ്ക്വാ​ഡി​നും അ​ഭി​മാ​ന​മാ​യി​രു​ന്ന പോ​ലീ​സ് നാ​യ സാ​മ​ന്ത ഔ​ദ്യോ​ഗി​ക സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലി​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വി​ര​മി​ക്ക​ൽ ച​ട​ങ്ങി​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സാ​മ​ന്ത​യ്ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹാ​ര​മ​ണി​യി​ച്ചും സ​ല്യൂ​ട്ട് ന​ൽ​കി​യും അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.

ച​ട​ങ്ങി​ൽ അ​ഡീ. ജി​ല്ലാ പൊ​ലി​സ് സൂ​പ്ര​ണ്ട് ആ​ർ. ജ​യ​രാ​ജ്, റി​സ​ർ​വ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​ലാ​ൽ എ​ന്നി​വ​രും നി​ര​വ​ധി പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ഡോ​ഗ് സ്‌​ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​യ സാ​മ​ന്ത ഡോ​ഗ് സ്ക്വാ​ഡി​ൽ ന​ർ​ക്കോ​ട്ടി​ക് സ്നി​ഫ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സേ​ന​യി​ൽ സേ​വ​നം ചെ​യ്യു​ന്ന സാ​മ​ന്ത 350 ൽ ​അ​ധി​കം കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സേ​ന​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന സാ​മ​ന്ത​യെ ഏ​റ്റെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച നി​ല​വി​ലെ ഹാ​ൻ​ഡ്‌​ല​ർ ജോ​ർ​ജ് ആ​ന്‍റ​ണി​ക്ക് നാ​യ​യെ കൈ​മാ​റി.

Tags : District News Nattuvishesham Official retirement Samantha

Recent News

Corehub Up